ഒരു ഞരമ്പ് രോഗിയുടെ പോസ്റ്റ്മാർട്ടം -
-------------------------------------------------------------------
-------------------------------------------------------------------
സമർപ്പണം സകല ഞരമ്പുരോഗികൾക്കും വേണ്ടി......
നല്ല തിരക്കുള്ള ദിനം... ഇന്ന് ടേബിളിൽ പതിവിൽ കൂടുതൽ ശരീരങ്ങൾ ഉണ്ട്... പക്ഷെ കുഴപ്പം പിടിച്ചതൊന്നും ഇല്ലാ..... എല്ലാം വണ്ടി ഇടിച്ചതും തൂങ്ങി ചത്തതും ഒക്കെയാ..... ഒരെണ്ണം അനാഥ പ്രേതവും.... മൊത്തം ഇന്ന് എട്ടെണ്ണം ഉണ്ട്...
സാധാരണ ഒരേ സമയത്തു രണ്ടു ടേബിളിൽ, രണ്ടെണ്ണം പണി നടക്കുന്നതാണ്... ഇന്ന് രണ്ടു പേര് ലീവാ.... അപ്പോൾ ഞാൻ തന്നെ മെയിൻ സിവിൽ സർജൻ...
അങ്ങനെ ആദ്യത്തെ ഏഴെണ്ണം തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.....അടുത്തത് ഒരു അനാഥാലയത്തിൽ നിന്നു കൊണ്ടുവന്നതാ.... പേര് നോക്കിയപ്പോൾ സ്ഥലം ആലപ്പുഴ..... അല്ലാ... ഇതേതാ അനാഥനായ നമ്മുടെ നാട്ടുകാരൻ... പേര് നോക്കിയപ്പോൾ ഞാനൊന്നു ഞെട്ടി.... കൃഷ്ണൻ ചേട്ടൻ.... നമ്മുടെ അയൽവാസി....
ഞാൻ പെട്ടെന്ന് ഫയലുകൾ ഒന്നുകൂടി നോക്കി... അതേ കൃഷ്ണേട്ടൻ തന്നെ...... എന്താ പറ്റിയേ.... പുള്ളി ഒരു കോടീശ്വരൻ ആരുന്നു...... പക്ഷെ ചില കുടുംബകലഹങ്ങളുടെ പേരിൽ എന്നോ നാട് വിട്ടു... പാവം.... പുള്ളിയാണ് അഞ്ചു പെങ്ങന്മാരെ കെട്ടിച്ചയച്ചതും, കുടുംബം പുലർത്തിയതും.... എന്താണോ ഇങ്ങനെ ആയതു...
എനിക്കോർമ്മയുണ്ട് കൃഷ്ണേട്ടനെ..... ഞങ്ങൾ ഒക്കെ കളിച്ചു നടന്ന കാലത്തു കാശു കൊണ്ട് അമ്മാനമാടി നടന്ന മനുഷ്യൻ.... അത്യാവശ്യം വെള്ളമടിയും കാര്യങ്ങളും ഒക്കെ ഉണ്ട്..... എന്നാലും നല്ലൊരു മനുഷ്യൻ ആരുന്നു... നാട്ടിൽ ഒരുപാടു സൗഹൃദങ്ങളും ഉണ്ടാരുന്നു...
ആദ്യം കെട്ടിയ ഭാര്യ രക്തസ്രാവത്തെ തുടർന്ന് മരിച്ചു.... അന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട് സ്ത്രീകൾക്ക് രക്തസ്രാവം അമിതമായാൽ മരണപ്പെടുമെന്നു..... പക്ഷെ ഇന്ന് ഞാൻ അതിനു പിന്നിലെ ശാസ്ത്രീയ വശങ്ങൾ പഠിച്ചു...
ശരിക്കും ഇമ്മാതിരി അറിവ് നേടാനും, നമ്മുടെ മുന്നിലൂടെ കൊതിപ്പിച്ചു നടക്കുന്ന തരുണീമണികളെ തൊട്ടു തലോടാനും, അവരുടെ രഹസ്യങ്ങൾ കണ്ടാസ്വദിക്കാനും വേണ്ടിയാണു ഞാൻ മെഡിസിന് ചേർന്നത്...
എന്നേ നിങ്ങൾക്കു ഞാൻ പരിചയ പെടുത്തിയില്ലല്ലേ..... ഞാൻ ഉമേഷ് നായർ.... ചോര തിളയ്ക്കുന്ന പ്രായത്തിലെ വികാരതള്ളലുകൾ മാത്രമാണ് എന്നേ മെഡിസിൻ എന്ന ചിന്തയിലേക്ക് കൊണ്ടെത്തിച്ചത്.....
അതും പോരാത്തതിന്, നാട്ടിലെ പെണ്ണുങ്ങൾക്കൊന്നും ഒരു സഹകരണവുമില്ലാ, നമ്മുടെ വായി നോട്ടത്തിൽ... എന്നാ പിന്നെ നമുക്കിങ്ങോട്ടു വിളിച്ചു വരുത്താനൊരു ആയുധം വേണം.... നോക്കിയപ്പോൾ ഏറ്റവും നല്ല വഴി ഇത് തന്നെ.... ഒരു സംശയവും ഇല്ലാതെ അത്യാവശ്യം സുഖങ്ങള് നേടാം... ഒരു മധുര പ്രതികാരവും കൂടി... പിന്നെ കുറേ കാശും ഉണ്ടാക്കാം...
എനിക്കാണെങ്കിൽ ഇത്തിരി കുരുട്ടു ബുദ്ധി കൂടുതൽ ഉണ്ടാരുന്നതു കൊണ്ട്, മെഡിസിന് അഡ്മിഷൻ വളരെ പെട്ടെന്ന് കിട്ടി.... ആദ്യത്തെ വർഷത്തെ ക്ലാസുകൾ വല്ലാത്ത പ്രതീക്ഷ നൽകി.... മനുഷ്യ ശരീരത്തെ കുറിച്ചും, അതിന്റെ സ്ഥിതി വിശേഷങ്ങളെ പറ്റിയും പഠിച്ചു..... കുറെ ശവവും, പോസ്റ്റ്മാർട്ടവും ഒക്കെ കണ്ടു.... ചിലതിലൊക്കെ തൊട്ടു നോക്കാനും അവസരം കിട്ടി... കയ്യിൽ ഒരു ഗ്ലൗസ് ഉണ്ടേലും എനിക്കൊരു സ്പർശന സുഖം ഉണ്ട് അതിൽ..
രണ്ടാം വർഷം ആഗ്രഹിച്ചത് പോലെ തന്നെ ഞങ്ങളെ ലേബർ റൂമിൽ കയറ്റി.... എന്റെ ആഗ്രഹമാരുന്നു ഗൈനക്കോളജി പഠിക്കുക എന്നുള്ളത്... അതാണേ, കുറെ കൂടി എന്റെ പണി നടക്കും....
രണ്ടാം കൊല്ലം അങ്ങനെ ലേബർ റൂമിൽ കയറി പ്രസവം എടുക്കുന്നത് കണ്ടപ്പോൾ എന്നുള്ളിലെ മനുഷ്യത്വം ഒന്നുണർന്നു... ഇന്നലെ വരെ ഒരു ഭോഗവസ്തുവായി മാത്രം കണ്ട അവയവത്തിൽ, പ്രസവം എളുപ്പമാക്കുന്നതിന്റെ ഭാഗമായി, ആറോളം തുന്നലുകൾ വേണ്ട മുറിവായി പച്ചക്കു മുറിക്കുന്നു...
അമ്മയാകാൻ വേണ്ടിയുള്ള വേദനയിൽ, ഹൃദയം നുറുങ്ങുന്ന നിലവിളികൾ കേൾക്കാം... എന്റെ ഉള്ളിൽ വികാരം അല്ലാ.. സഹതാപം മാത്രം... അതിനു ശേഷവും ദയനീയം തന്നേ പെറ്റവളുടെ അവസ്ഥ.... ആണായി പിറന്നതിൽ അഭിമാനം തോന്നിയ നിമിഷം........ ഇന്നലെ വരെ എന്തിനാണ് പ്രസവം കഴിഞ്ഞു സ്ത്രീകൾക്ക് അമ്പത്തിയാറു ദിവസത്തെ റസ്റ്റ് എന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടിയത് ഈ നിമിഷമാണ്...
പെറ്റ സ്ത്രീകളിൽ ചിലർക്കൊക്കെ അമിത രക്തസ്രാവം..... ചുറ്റിനും മൂന്നാലു നഴ്സുമാരുണ്ട്.. പോരാത്തതിന് ഗവണ്മെന്റ് ആശുപത്രിയിൽ ആണേൽ, കുറെ എണ്ണം, ഒരേ സമയം ഇങ്ങനെ പ്രസവത്തിനായി കിടപ്പുണ്ടാകും... ആകെ ശോകം സീൻ.... ഇതിൽ പണി ഒന്നും നടക്കില്ലാ.... പ്രസവം വരെ പണി നടക്കും... പക്ഷേ പ്രസവം എടുക്കാൻ ചങ്കൂറ്റം ഇല്ലാത്തതുകൊണ്ട് ഇത് വേണ്ടെന്നു വെക്കാം... നമുക്ക് സാധാ ഡോക്ടർ ആയാ മതി..
അങ്ങനെ മൂന്നാം വര്ഷം ആയപ്പോഴേക്കും ജൂനിയർ ബാച്ചിൽ വന്ന മീരാ നായർ എന്നേ പിടിച്ചു കുലുക്കി... എന്താ മൊതല്..... ഞാൻ ആർക്കും വിട്ടു കൊടുക്കാതെ അവളെ ആദ്യം വളച്ചു... എന്നേക്കാളും വിളഞ്ഞ വിത്തായതു കൊണ്ട് പ്രണയിച്ചു നടന്നപ്പോൾ ഒന്നു മണപ്പിക്കാൻ പോലും അവസരം തന്നില്ലാ....
അവളാണേ ഓരോ ഡിമാന്റുകളും വെക്കാൻ തുടങ്ങി.... അങ്ങനെ ഗവൺമെന്റ് ജോലിയില്ലേ, അവളു നഷ്ടപ്പെടും എന്നായപ്പോൾ, ഞാൻ പോലീസിലുള്ള അമ്മാവന്റെ പിടിപാടിൽ, ഒരു സിവിൽ സർജൻ ആയി ജോലിയിൽ പ്രവേശിച്ചു......
അവടെ ചെന്നപ്പോഴും എന്റെ മനസ്സിൽ പെൺ ശരീരങ്ങളാരുന്നു.... പിച്ചക്കാരി മുതൽ, കോടീശ്വരി വരെ എന്റെ മുന്നിൽ നഗ്നയായി കിടക്കുന്നു.... പക്ഷേ ഒന്നും നടക്കൂല്ല.... ചുറ്റിലും ഒരു ടീം ഉണ്ടാകും..... ഡോക്ടർമാരും പോലീസും അടങ്ങുന്ന ഒരു ടീം.....
അവിടേം ഒന്നും നടക്കൂല്ല...... തണുത്ത ശരീരങ്ങളുടെ കഴുത്തിൽ നിന്ന് അരവരെ പുളക്കുമ്പോൾ, ഒരു ബ്രോയിലർ കോഴിയെ പുളക്കുന്നതു പോലെ മാത്രം..... നെയ്യ് മുറ്റിയ ശരീരം മുതൽ അസ്ഥി കുത്തിക്കൊള്ളുന്ന ശരീരം വരെ ഉണ്ട് കൂട്ടത്തിൽ......
പോരാത്തതിന് ചിലതൊക്കെ കുഴപ്പം പിടിച്ചതും....
ഞങ്ങടെ ഭാഷയിൽ ഈ കുഴപ്പം പിടിച്ചതെന്നു പറയുന്നത് ,കത്തി കരിഞ്ഞത്... ചത്ത് ചീഞ്ഞതു.... കൊലപാതകം.... അങ്ങനെ ഒക്കെ ഉള്ളതാണ്.... പിന്നെ ഈ പിടിപാടുള്ളവരുടെ ബോഡിയും ഇത്തിരി പ്രശ്നമാ... അത് നമ്മള് അവരുടെ ഇഷ്ട്ടത്തിനനുസരിച്ച റിപ്പോർട്ട് ഉണ്ടാക്കണം.
ഈ ചത്തിട്ടു മൂന്നും നാലും ദിവസം കഴിഞ്ഞു ചീഞ്ഞു നാറിയതും, കത്തി കരിഞ്ഞതും ഒക്കെ പുളക്കുമ്പോൾ, സത്യം പറയാല്ലോ ഞാൻ രണ്ടെണ്ണം അടിക്കും.... അടിച്ചിട്ട് അകത്തു കയറാൻ പറ്റാത്ത സാഹചര്യം ആണേൽ, ശവം തുടക്കാൻ ഉപയോഗിക്കുന്ന സ്പിരിറ്റ് എടുത്ത് അടിക്കും..
അടിക്കാതെ ഇതൊക്കെ പുളന്നാൽ പിന്നെ, രണ്ടാഴ്ചത്തേക്ക് വായിൽ കൂടി ഒന്നും ഇറങ്ങില്ലാ.... ഈ ചീഞ്ഞതിന്റെ ഒക്കെ ആമാശയം പുളക്കുമ്പോൾ ഉള്ള ഒരു മണം ഉണ്ട്....പിന്നെ കയ്യിൽ ഒരു വഴുവഴുപ്പും...... ഞാൻ ഓർക്കുന്നു പണ്ടു കിഴക്കേലെ മുകുന്ദേട്ടൻ ചത്ത് രണ്ടാം പൊക്കം പുഴയിൽ പൊങ്ങി എടുത്തപ്പോൾ ഉള്ള നാറ്റം.... അതൊന്നും ഇന്നൊന്നുമല്ലാ....
പോസ്റ്റ്മാർട്ടമെല്ലാം കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ, നാല്പത്തഞ്ചാം വയസിലും തിളങ്ങുന്ന ശരീരം ഉള്ള എന്റെ മീരയോട് എനിക്കൊരു വികാരവും ഇല്ലാ..... പണ്ടൊരു വിചാരം ഉണ്ടാരുന്നു... പഠിച്ചു ഡോക്ടർ ആയിട്ട്, ഒരു ഡോക്ടറു പെണ്ണിനെ തന്നെ കെട്ടി, ശരീര സുഖം ശരിക്കും ആസ്വദിക്കണമെന്നു....
ഇന്നിപ്പോൾ അവൾടേം അവസ്ഥ ഇതു തന്നെ..... അവൾ ഓർത്തോ ആണ്, എന്നാലും അവൾക്കും വരും ചില കേസുകൾ... ഒടിഞ്ഞതും, ചതഞ്ഞതും, പുഴുത്തതുമായ ചില കേസുകൾ... ഇതെല്ലം കഴിഞ്ഞു വീട്ടിൽ വരുമ്പോൾ വികാരം ഒന്നുമില്ലാ..... ഒന്ന് ജീവിച്ചു തീർക്കണം ഈ ജന്മം....
സ്വപ്നത്തിൽ കാണുന്നപോലല്ലാ കാര്യത്തോട് അടുക്കുമ്പോൾ എന്നാണ് ഇപ്പോൾ ഉള്ള എന്റെ ഒരിത്.... പണ്ട് ഞാൻ ഇങ്ങനെ ഒക്കെ ചിന്തിച്ചത് ഒരു പക്ഷേ പ്രായത്തിന്റെ ചാപല്യം മാത്രമായിരിക്കും......
പക്ഷേ കുറച്ചു കാലം മുൻപ് മോർച്ചറിയിലെ ശവത്തെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരനും, അപകടത്തിൽ പരുക്ക് പറ്റി കൈമുട്ട് പൊട്ടിയ രോഗിയുടെ അടിവസ്ത്രം കത്രികക്ക് വെട്ടി കളഞ്ഞ ഡോക്ടറും ഒക്കെ ഞരമ്പ് രോഗികൾ തന്നേ... ഇതുവരെ ഒന്നും ചെയ്തില്ലെങ്കിലും മനസ്സിൽ സ്വപ്നം കണ്ടു ഡോക്ടർ ആയ ഞാനും അങ്ങനെ തന്നേ...
ഇനി നമുക്ക് കൃഷ്ണേട്ടന്റെ കഥയിലേക്ക് തന്നേ വരാം.....
എന്നിലെ സിവിൽ സർജനും, പോലീസുകാരനും ഉണർന്നു.... ഞാൻ നാളത്തേക്ക് പോസ്റ്റ്മാർട്ടം മാറ്റി വെച്ചു.... എനിക്കറിയണം എന്താണ് കൃഷ്ണേട്ടന് സംഭവിച്ചത്.....
ഞാൻ എന്റെ ഓർമ്മകളെ പൊടി തട്ടി എടുക്കാൻ തുടങ്ങി....
വിവാഹം കഴിഞ്ഞു മൂന്നാം മാസമാരുന്നു ലക്ഷ്മിയേടത്തിയുടെ മരണം... പക്ഷെ അവരെ കണ്ടാൽ രക്തസ്രാവം ഉള്ള സ്ത്രീ ആണെന്ന് പറയില്ലാരുന്നു.... അവരുടെ മുഖം ഇന്നും എനിക്ക് ഓർമ്മയുണ്ട്... കൃഷ്ണേട്ടൻ അവരെ കെട്ടി വരുന്ന സമയത്തു, ചോര തിളയ്ക്കുന്ന പ്രായത്തിലുള്ള ഞങ്ങടെ ഹരമാരുന്നു ലക്ഷ്മിയേടത്തി.....
നാട്ടിലെ ചെറുപ്പകാരെല്ലാം ആഗ്രഹിച്ചിരുന്നവൾ...... എട്ട് ആങ്ങളമാരുടെ ഒറ്റപെങ്ങൾ..
അവരുടെ മരണം കൃഷ്ണേട്ടനെ ശരിക്കും തളർത്തിയിരുന്നു.... പിന്നീടാണ് കൃഷ്ണേട്ടൻ ഒരു പുനർവിവാഹത്തിന് ശ്രമിക്കുന്നതും അത് ആരൊക്കെയോ കൂടി മുടക്കുന്നതും...
ഞാൻ ഒന്നുകൂടി കൃഷ്ണേട്ടന്റെ ഫയൽ എടുത്തു വായിച്ചു...
ഞാൻ എന്റെ നാട്ടിലേക്കു വിളിച്ചന്വേഷിച്ചു.... എന്റെ ഏട്ടൻ പറഞ്ഞു, എനിക്കൊന്നും അറിയില്ലാ..... നീ ആ രാമേട്ടനോട് വിളിച്ചു കാര്യം പറ.... ഈ രാമേട്ടൻ കൃഷ്ണേട്ടന്റെ ജേഷ്ടൻ ആണ് കേട്ടോ ....
ഞാൻ രാമേട്ടനെ വിളിച്ചപ്പോൾ പുള്ളി എന്നോട് പറഞ്ഞു, ആ അസത്തിനെ എവിടേലും കൊണ്ട് കളയാൻ.. അവന്റെ ശവം ഞങ്ങൾക്ക് വേണ്ടാ.....
എന്തൊക്കെ പറഞ്ഞാലും കൃഷ്ണേട്ടൻ നിങ്ങളുടെ സഹോദരനല്ലേ....
ഇല്ലാ... അവനെ കുറിച്ചു ഞങ്ങൾക്കൊരു അക്ഷരവും കേൾക്കണ്ടാ....
അയാൾ ഫോൺ കട്ട് ചെയ്തു....
ഞാൻ കൃഷ്ണേട്ടന്റെ ആദ്യ ഭാര്യവീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ അവരും പച്ച തെറികൾ കൊണ്ടെന്നെ അഭിഷേകം ചെയ്തു.... പിന്നെ കുറെ ശാപവാക്കുകളും.....
എന്താകാം കൃഷ്ണേട്ടന് പറ്റിയത്...
നാട്ടിൽ നല്ല ബിസ്സിനെസ്സ് നടത്തിയ മനുഷ്യൻ, ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സാമ്പത്തിക സ്രോതസ് കൂടി ആയിരുന്നു കൃഷ്ണേട്ടൻ....
ഇനി ആലോചിച്ചിട്ട് ഒരു വഴിയേ ഉള്ളൂ..... പുനർവിവാഹം മുടക്കിയവർ ആരാന്നു കണ്ടു പിടിക്കുക... അവർക്കറിയാം പറ്റും കാര്യങ്ങൾ....
ഞാൻ അന്വേഷിച്ചപ്പോൾ കഥ ഇങ്ങനെ.....
തികഞ്ഞ രാഷ്ട്രീയ പ്രവർത്തകനും, സൽഗുണനും ആയിരുന്ന കൃഷ്ണേട്ടൻ രണ്ടാമതും ഒരു പെണ്ണിനെ താലി കെട്ടിയിരുന്നു.... പക്ഷെ പണി വന്നത്, പുനർവിവാഹത്തിന്റെ ആദ്യരാത്രിയിൽ ജീപ്പിൽ കയറി വന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ രൂപത്തിൽ ആയിരുന്നു...
ആർക്കോ സാമ്പത്തിക ഞെരുക്കം കാരണം കിമ്പളം കൊടുക്കാൻ പറ്റിയില്ലാ.. അതിന്റെ പ്രതികാരം....
കൃഷ്ണേട്ടന് എയ്ഡ്സ് ആണത്രേ..... പെണ്ണെ നിനക്ക് പകരെണ്ടെങ്കിൽ രക്ഷപെട്ടോളാൻ..... ആദ്യ ഭാര്യ മരിച്ചത് എയ്ഡ്സ് കൂടി രക്തസ്രാവം ഉണ്ടായിട്ടത്രേ........
ഇത് കേട്ട പാതി, കേൾക്കാത്ത പാതി പുതു മണവാട്ടി മെഡിക്കൽ ഓഫീസറോടൊപ്പം ജീപ്പിൽ കയറി സ്വഭാവനത്തിലേക്കു യാത്രയായി....
ഈ വാർത്ത നാട്ടിലോട്ട് പരന്നപ്പോൾ, കൃഷ്ണേട്ടനെ പെങ്ങന്മാരും ചേട്ടന്മാരും കൂടി ചവിട്ടി പുറത്താക്കി......
അങ്ങനെ ആണ് അനാഥാലയത്തിൽ കൃഷ്ണേട്ടൻ എത്തിച്ചേരുന്നത്.....
എന്നിലെ ഇതുവരെ ഇല്ലാത്ത ആല്മാർത്ഥത ഉണർന്നു... എന്താകാം ഇതിനു പിന്നിലെ കളികൾ...... കഥ അറിയൻ ഞാനൊരു ഡിറ്റക്റ്റീവിനെ പോലെ അലഞ്ഞു തിരിഞ്ഞു....
ആദ്യം ചെന്നത്, അന്നത്തെ ജില്ലാ മെഡിക്കൽ ഓഫീസറുടെ അടുത്തു... പുള്ളി കാര്യങ്ങൾ വിശദീകരിച്ചു..... വർഷങ്ങൾക്കു മുന്നേ നടന്ന ഒരു രക്ത നിർണ്ണയ ക്യാമ്പ്..... പാർട്ടി നേതൃത്വം നൽകിയ ക്യാമ്പ്..... അതിലെ പരിശോധനയിൽ കൃഷ്ണേട്ടന് എയ്ഡ്സ് എന്ന് തെളിഞ്ഞു.....
പക്ഷേ അന്നേരത്തേക്കു കൃഷ്ണേട്ടന്റെ വിവാഹം കഴിഞ്ഞിരുന്നു.... പാർട്ടിയുടെ സ്വത്തായ കൃഷ്ണേട്ടന്റെ അസുഖ രഹസ്യം വളരെ തീവ്രമായി കാത്തു സൂക്ഷിച്ചു....
വളരെ മാന്യനായി നടന്ന കൃഷ്ണേട്ടന് എങ്ങനെ സംഭവിച്ചു എന്നറിയാൻ പാർട്ടിയിൽ ആലോചനകൾ മുറുകി..... ഭാര്യയിൽ നിന്നാകാം എന്ന് കരുതി, പുള്ളികാരിയുടെ രക്തം പരിശോധിക്കാൻ തീരുമാനിച്ചു....
എന്നാൽ കൃഷ്ണേട്ടൻ ഭാര്യയെ അപമാനിക്കാൻ ആഗ്രഹിച്ചില്ല... എല്ലാം തന്റെ വിധി എന്നു പറഞ്ഞു ഒഴിഞ്ഞു മാറി...... അങ്ങനെ ഇരിക്കയാണ് ലക്ഷ്മിയേടത്തി മരിക്കുന്നതു..... അന്ന് പാർട്ടിയിലെ ആരുടെയോ സഹായത്താൽ രക്തം പരിശോദിച്ചു... പുള്ളികാരിക്കും ഉണ്ട് എയ്ഡ്സ്......
ഇതറിഞ്ഞപ്പോൾ ചില രഹസ്യ കലപിലകൾ ഭാര്യവീട്ടുകാരുമായി ഉണ്ടായി.... പാർട്ടി നിര്ബന്ധ പ്രകാരം ആങ്ങളമാരെ എല്ലാം പരിശോധനക്ക് വിധേയമാക്കി... പക്ഷേ ആർക്കും എയ്ഡ്സ് ഇല്ലാ... കൃഷ്ണേട്ടന്റെ വീട്ടുകാരും സമൂഹത്തിൽ ജീവിക്കാൻ വേണ്ടി പരിശോധനകൾക്കു വിധേയരായി...... അവർക്കും ഇല്ലാ...
അപ്പോൾ കൃഷ്ണേട്ടന് എവിടുന്നു കിട്ടി... ഭാര്യക്ക് എവിടുന്നു കിട്ടി.....
അന്വേഷണം നീണ്ടു...... ലക്ഷ്മി എന്ന പെൺകുട്ടിക്ക്...... പത്താം തരാം മാത്രം യോഗ്യത... കല്യാണം കഴിക്കുമ്പോൾ പതിനാറു വയസ്സ്..... എട്ട് ആങ്ങളമാരുടെ ഓമന പുത്രി..... വീടും, സ്കൂളും, അമ്പലവും എല്ലാം ആങ്ങളമാരുടെ കാവലിൽ യാത്ര ചെയ്തവൾ....
അപ്പോൾ അവളല്ലാ ഉറവിടം... അപ്പോൾ കൃഷ്ണേട്ടന് എവിടുന്നു കിട്ടി.....
ചില സ്വാധീനങ്ങൾ ഉപയോഗിച്ച് ജില്ലയിലെ എയ്ഡ്സ് ബാധിതരെ കുറിച്ചുള്ള അന്വേഷണം ചെന്നെത്തിപ്പെട്ടതു നമ്മുടെ നാട്ടിലെ മറ്റൊരു രാഷ്ട്രീയ പ്രവർത്തകന്റെ മുന്നിൽ..... പൊതു മാന്യൻ.... സർവ്വഗുണ സമ്പന്നൻ.... കൃഷ്ണേട്ടന്റെ അടുത്ത സുഹൃത്.. അന്നത്തെ രക്തനിർണ്ണയ ക്യാമ്പിൽ സ്വന്തം റിസൾട്ട് മുക്കി.... പക്ഷേ സർക്കാരിന്റെ കൈവശം രേഖകൾ ഉണ്ട്... പിടിപെട്ടത് പ്രകൃതി വിരുദ്ധ ബന്ധത്തിൽ നിന്നു.... പങ്കാളി കൃഷ്ണേട്ടൻ.... ഇവർക്കെവിടുന്നു കിട്ടി..... അപ്പോൾ കൃഷ്ണേട്ടൻ അത്തരക്കാരനായിരുന്നോ....
നാറ്റിക്കും എന്നു പറഞ്ഞപ്പോൾ.. കഥയുടെ ചുരുളുകൾ ഓരോന്നായി അഴിഞ്ഞു..... ശരിയാണ് എനിക്കും ഓർമ്മയുണ്ട് ആ കോളനി..... കോളനിയിലെ ഒരറ്റത്ത് അന്ന് താമസിച്ചിരുന്നത്, പുതുതായി തുടങ്ങിയ ഒരു കടയിലെ സെയിൽസ് ഗേള്‍സ് ആയിരുന്നു…..
അന്നൊക്കെ വൈകുന്നേരം കളിയ്ക്കാൻ പോകുമ്പോൾ വീട്ടിൽ നിന്നും പറഞ്ഞു വിലക്കും, ആ ഭാഗത്തേക്ക് പോകരുതെന്ന്.... അസത്ത് ജാതികളാ അവിടെ താമസിക്കുന്നതെന്ന്.... വടക്കേ ഇന്ത്യക്കാരായ പെൺകുട്ടികൾ അർദ്ധ നഗ്നാരായി നടക്കുന്ന സ്ഥലം.....
അതേ കൃഷ്ണേട്ടൻ അവിടുത്തെ സ്ഥിരം സന്ദർശകനായിരുന്നു..... അവിടുന്നാണ് ഉറവിടം...
ആർക്കൊക്കെ പിടി പെട്ടിട്ടുണ്ടാകും...... എന്തിനാണ് അവർ പാർട്ടിക്ക് വേണ്ടി അതു മറച്ചു വെച്ചത്.... അതോ കൃഷ്ണേട്ടനെ പൊതു സമൂഹത്തിൽ അപമാനിക്കേണ്ടെന്നു കരുതിയോ.... എന്തായാലും ജീവിതം നഷ്ടപെട്ടത് ലക്ഷ്മിയേട്ടത്തിക് മാത്രമാരുന്നു...
ഇവര്‍ ആര്‍ക്കെല്ലാം പകർന്നു കൊടുത്തിട്ടുണ്ടാകും..... എന്താലും ഈ കൃഷ്ണേട്ടന്റെ പങ്കാളിയുടെ ഭാര്യക്കും കാണും..... അവരുടെ ഒന്നുമറിയാത്ത മക്കൾക്കുണ്ടെങ്കിലോ...... എന്റെ മനസ്സിൽ വല്ലാത്തൊരു തീ പടർന്നു....
ഞാൻ അദ്ദേഹത്തെ ഉന്നത രാഷ്ട്രീയ സഹായത്തോടു കൂടി ചോദ്യം ചെയ്യാനായി കൂട്ടി കൊണ്ട് പോയി...... അറിഞ്ഞു വന്നപ്പോൾ മക്കൾക്കില്ലാ... ഭാഗ്യം..... ചെയ്ത തെറ്റുകൾ ചൂണ്ടി കട്ടി കൊടുത്തപ്പോൾ അയാൾ വല്ലാതെ പരിതപിച്ചു.....
പക്ഷേ ഇതിനകം ഞാൻ നശിച്ചു എന്നു പറഞ്ഞു പലർക്കും പകർന്നു കൊടുത്തു....... ഒരു നാട്ടിലെ ഞരമ്പുരോഗികളായ ഒരുപറ്റം ആളുകൾ ഇന്നതിനടിമയായി......
അവർ ഇതിനെങ്ങനെ അടിമകൾ ആയി.... രതിയോടുള്ള അമിതാവേശം കൊണ്ടെത്തിച്ചതാണ് ഇവിടേയ്ക്ക്..... ആരായിരുന്നു ഇവർക്ക് നന്മ പറഞ്ഞു കൊടുക്കേണ്ടി ഇരുന്നത്.... എന്താരുന്നു അവർ പറഞ്ഞു കൊടുക്കാത്തതിന്റെ കാര്യം....
ഇതിനിടയിൽ സ്ഥിരം കാണിക്കുന്ന പോലെ എയ്ഡ്സ് ബാധിച്ചു മരിച്ച രോഗിയുടെ മൃതദേഹം പോസ്റ്റുമാർട്ടം ചെയ്യാതെ തന്നെ, ഇത് സാധാരണ മരണം എന്നെഴുതി ഞാൻ ബോഡി കത്തിക്കാനായി ശ്മശാനത്തിലേക്ക് പറഞ്ഞു വിട്ടു..... ശവം ആണെങ്കിലും ഇതുപോലുള്ളതിനെ ഒക്കെ കൈ കൊണ്ട് തൊടില്ലെന്നു നേരത്തെ ശപഥം ചെയ്തതാ...
എന്റെ ചിന്തകൾ വീണ്ടും കാടു കയറി.... എനിക്കിന്ന് പ്രായപൂർത്തിയായ ഒരു മകനും, മകളും ഉണ്ട്.... ഞങ്ങൾ രണ്ടാളും വൈദ്യർ... എന്നിട്ടും ഒന്നും പറഞ്ഞു കൊടുത്തിട്ടില്ലാ... വയസ്സറിയിച്ച മകൾക്കു അവൾ എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്...
ഞാൻ മീരയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു....
രണ്ടുമക്കളേം ഒരുമിച്ചിരുത്തി എന്താണ് രതി എന്നു പറഞ്ഞു കൊടുത്തു.....
മറ്റു മൃഗങ്ങളെ അപേക്ഷിച്ചു ഒരു മനുഷ്യന്റെ ദമ്പതിക ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്ന് തന്നെയാണ് രതി.... പക്ഷേ ചിലതൊക്കെ അറിഞ്ഞിരിക്കണം നല്ല ജീവിതത്തിനു
What is sex?
For what?
How?
With whom?
Where?
How many times?
What is the importance in family life?
For what?
How?
With whom?
Where?
How many times?
What is the importance in family life?
കാണുന്നതോ, കേൾക്കുന്നതോ നിങ്ങളെ ഒരുപക്ഷെ ചതി കുഴിയിൽ വീഴിക്കില്ലാ... പക്ഷേ വേലി ചാടി കർമ്മം ചെയ്യുന്നത് തെറ്റാണു..... അതു കുടുംബബന്ധങ്ങളെ തകർക്കും...... മാരകമായ രോഗങ്ങളെ വിളിച്ചു വരുത്തും....
പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീക്കും പരസ്പരം കാണുമ്പൊൾ ചില വികാരങ്ങൾ തോന്നാം....
പക്ഷേ ലൈംഗീകത എന്നു പറഞ്ഞാൽ എന്താണ്..... അതിനുള്ള ഉത്തരം നമ്മുടെ കുട്ടികളെ നമ്മൾ പഠിപ്പിക്കേണ്ടിയിരിക്കുന്നു... അതിൽ മതമോ, മാന്യതയോ നോക്കേണ്ട ആവിശ്യം ഇല്ലാ.... ഞാനും നിങ്ങളും ഒക്കെ ഒരു കൂടി ചേരലിൽ മാത്രമാണ് ജന്മമെടുത്തത്....
അതിലെ രണ്ടു വശവും മക്കളെ പറഞ്ഞു മനസ്സിലാക്കാൻ മാതാപിതാക്കളും മുതിർന്നവരും കടപ്പെട്ടിരിക്കുന്നു....
നമ്മൾ നമ്മുടെ മക്കളെ വളർത്തുമ്പോൾ അവരുടെ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാൻ പാകത്തിൽ അവരോടു നല്ല അടുപ്പം ഉണ്ടാക്കുക.. എന്തെങ്കിലും സംശയം ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറാതെ നല്ല ഉത്തരം കൊടുക്കുക. അറിയാത്ത ഉത്തരങ്ങൾ അറിവുള്ളവരോട് മാതാപിതാക്കൾ ചോദിച്ചു മക്കൾക്ക് പകർന്നു നൽകുക..
മക്കളോട് പറയാൻ മടിക്കുമ്പോൾ മക്കൾ ആ അറിവിനായി പല വഴികൾ കണ്ടെത്തി നാശത്തിലേക്കു വഴി തെളിക്കും..
ദമ്പതികളിൽ ഒരാളുടെ അറിവില്ലായ്മയാണ് പലപ്പോഴും തിന്മയിലേക്കും മറ്റും നയിക്കുന്നത്... ഇതുണ്ടാകാതിരിക്കണമെങ്കിൽ നല്ല അറിവ് പകർന്നു കൊടുക്കേണ്ടി ഇരിക്കുന്നു.... മതം അല്ലാ ജീവിതം... ഇന്ന് വിവാഹ ഒരുക്ക സെമിനാറുകളിൽ ഏറ്റവും അധികം പഠിപ്പിക്കുന്നത് രതിയെ കുറിച്ചാണ്.... എങ്കിലും എവിടുന്നോ നല്ല പ്രായത്തിൽ കിട്ടിയ മോശം ആശയങ്ങൾ മനസ്സിൽ വെച്ചു ഇണയെ പീഡനത്തിന് ഇരയാക്കുന്നു....
എയ്ഡ്സ് എന്ന മഹാരോഗം പലപ്പോഴും പകർന്നു പിടിക്കുന്നത് സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധങ്ങളിൽ നിന്നാണ്... രക്തം സ്വീകരിക്കുന്ന വഴിയും മറ്റും ഇപ്പോൾ പടരുന്നുണ്ട്... എങ്കിലും ഒരു നേരത്തെ ഞരമ്പുരോഗം മാത്രമാണ് പലപ്പോഴും വില്ലനാകുന്നത്...
ഓർക്കുക ഒരു നേരത്തെ വികാരത്തെ തടഞ്ഞു നിർത്തുമ്പോൾ ജീവിതവും, പങ്കാളിയോടുള്ള കടപ്പാടും ആണ് മുറുകെ പിടിക്കുന്നത്....
വിവാഹ ജീവിതം എന്ന അന്തസ്സിലേക്കു പിച്ചവെച്ചാലും, പിച്ചവെച്ചിട്ടില്ലെങ്കിലും, മരണം വരെ നാം ഓരോരുത്തരും കാത്തു സൂക്ഷിക്കാൻ ബാധ്യസ്ഥരാണ് നമ്മുടെ മാനം.
ചിലപ്പോൾ നിന്റെ സമ്മതം ഇല്ലാതെ നിന്നെ നശിപ്പിച്ചെന്നു വരാം അതു നിന്റെ തെറ്റല്ലാ... അങ്ങനെ എങ്കിൽ നിനക്ക് വേണ്ടി ഒരു പാട് മുതലകണ്ണുനീർ എങ്കിലും ഒഴുകും നേരെ മറിച്ചു സുഖം തേടിയുള്ള യാത്രയിൽ ആണെങ്കിൽ നിന്നെ അവർ ക്രൂശിക്കും...
ആർക്കെങ്കിലും ഒക്കെ ഇതുപകാരം ആയി എന്നു കരുതുന്നു....
എനിക്കോ നിങ്ങൾക്കോ ചിലപ്പോൾ സമൂഹത്തിലെ തിന്മകളെ നിയമത്തിനു മുന്നിൽ എത്തിക്കാൻ പറ്റില്ലാ... പക്ഷേ തൂലിക തുമ്പിൽ ഓർമ്മപെടുത്താനും, പലരേം പോരാടാനും, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സഹായിക്കും...
ജോബിൻ ജോസഫ് കുളപ്പുരക്കൽ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക