ജലദോഷം അരസികനായ ഭർത്താവിനെപ്പോലെയാണ്..
എന്നും കൂടെയുണ്ടാവുമെന്നല്ലാതെ തരിമ്പു പോലും സന്തോഷം നൽകില്ല..
ഇടക്കിടെ വെറുപ്പിക്കുകയും ചെയ്യും..
പോരാത്തതിനു പൊടിക്ക് വല്ല കുറ്റവും കണ്ടാലോ അപ്പൊ തുടങ്ങും തുമ്മലും ചീറ്റലും..

ജലദോഷത്തിനൊപ്പം ചുമയും കൂടിയുണ്ടേൽ ഗൗരവക്കാരനായ അച്ഛനെപ്പോലെയായി..
ഒന്നു ചിരിക്കാൻ പോലും സമ്മതിക്കില്ല..
എന്നാലകമേ ശാന്തനായിരിക്കും..
കണ്ടു നിൽക്കുന്നവർക്ക് അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും നമ്മുടെ നന്മ ഉദ്ദേശിച്ചാവും പലതും ചെയ്തു കൂട്ടുന്നെ..

പനിയാണേൽ സംശയരോഗിയായ ഭാര്യയെ പോലെയാ..
ഒരു വഴിക്കു നീങ്ങാൻ സമ്മതിക്കാതെ പിടിച്ചിരുത്തിക്കളയും..
കുടുംബത്തിന്റെ സ്വസ്ഥതയോർത്തു സഹിക്കുകയല്ലേ നിവൃത്തിയുള്ളൂ..
ഇടക്കിടെ വന്നു കുറ്റം പറച്ചിലുകൾ കൊണ്ടു പൊള്ളിക്കുമ്പോ മേലാകെ വിറഞ്ഞു കയറും ..
എന്തു ചെയ്യാം ..
സഹനത്തിന്റെ പുതപ്പു മേലാകെ മൂടിപ്പുതച്ചു കിടന്നുറങ്ങും..

തലവേദന അമ്മയെപ്പോലാ..
അകത്തെന്തൊക്കെ യുദ്ധങ്ങൾ നടന്നാലും പുറമെ ശാന്തയായി അഭിനയിക്കും..
നിസ്സംഗതയോടെ ചിരിക്കാൻ ശ്രമിക്കും..

പ്രതീക്ഷിക്കാതെ കടന്നുവരുന്ന അതിഥിയെപ്പോലൊരാളുണ്ട്..
നെഞ്ചെരിച്ചിൽ..
അകത്തേക്കു എടുക്കാനും വയ്യ പുറത്തേക്കു തള്ളാനും വയ്യാന്നു പറഞ്ഞ പോലാവും..
ഒരു മര്യാദയുമില്ലാതെയാ വരുകേം പൊവുകയും ചെയ്യാ..
അകമേ ദേഷ്യം കൊണ്ടെരിഞ്ഞാലും പുറമെ ചിരിച്ചേ പറ്റുള്ളൂ..

ഇതൊക്കെ ഒരുമിച്ചു വന്നാൽ ഉറപ്പിച്ചോളു..
അതു പോരെടുക്കുന്ന അമ്മായി അമ്മയെപ്പോലാവും.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക