Slider

"ഞാൻ മനസ്സിലാക്കാതെ പോയ പ്രണയം.."

2

"ഞാൻ മനസ്സിലാക്കാതെ പോയ പ്രണയം.."
ഞാൻ പണിക്കു പോകുന്ന സമയം നോക്കി അവൾ എന്നും വീടിന്റെ ഉമ്മറത്ത് ഉണ്ടാവുമായിരുന്നു....
കൂട്ടുകാരന്റെ പെങ്ങൾ അതിൽ കവിഞ്ഞൊരു സ്നേഹം എനിക്ക് അവളോട് തോന്നിയിട്ടില്ല....
എന്നും ആ വീട്ടിൽ ഞാൻ ഒരു സന്ദർശകനായിരുന്നു.,എനിക്ക് വേണ്ടി ചായ കൊണ്ടുതരുന്നത് അവളും...
പക്ഷെ നോട്ടം കൊണ്ടും,വാക്കുകൾ കൊണ്ടും ഒരു സഹോദരിയുടെ സ്ഥാനം എന്നും ഞാൻ അവൾക്ക് നൽകിയിരുന്നു..
കൂട്ടുകാരുടെ പെങ്ങളെ സ്വന്തം പെങ്ങളായി കാണാനുള്ള കഴിവുകൊണ്ടാണ് എനിക്ക് എല്ലാ വീട്ടിലും സ്വാതന്ത്ര്യം ഉണ്ടായിരുന്നത്....
പക്ഷെ അവൾ..., ഉണ്ണിമോൾ എന്നെ അങ്ങനെ കണ്ടില്ല എന്ന് ഞാൻ അറിയുന്നത് അവളുടെ കല്യാണ തലേന്ന് ആയിരുന്നു...
അവളുടെ കല്യാണത്തിന്റെ ഒരാഴ്‌ച മുൻപ് മുതൽ ഞാൻ ആ വീട്ടിൽ എല്ലാ കാര്യത്തിനും മുൻപിൽ ഉണ്ടായിരുന്നു...
അപ്പോഴൊക്കെ അവൾ എന്നോട് മാത്രം കാണിക്കുന്ന പരിഗണന എന്നെ ഒരേട്ടന്റെ സ്ഥാനത്തു കാണുന്നതാണെന്നു വിചാരിച്ചു.
കല്യാണ തലേന്ന് രാത്രി 2 എണ്ണം അടിച്ചു ഞാനും ബാക്കിയുള്ള കൂട്ടുകാരും ഇരിക്കുമ്പോൾ ഉണ്ണി മോൾ എന്നെ വിളിച്ചു...
ഏട്ടാ ഒന്നിങ് വരുമോ....
എന്താ ഉണ്ണിമോളെ ......നിനക്ക് ഉറക്കമില്ലേ നാളെ നേരത്തെ എഴുന്നേൽക്കേണ്ടതാ..ഞാൻ ചോദിച്ചു...
അപ്പോൾ സമയം രാത്രി 12 മണി...
എന്റെ കൈപിടിച്ച് ആരും ഇല്ല എന്ന് ഉറപ്പുള്ള സ്ഥലത്തു പോയി അവളുടെ മനസ്സ് തുറന്നു പറഞ്ഞു ,അവൾക്കു എന്നെ ഇഷ്ടമാണെന്ന്....
അതും പറഞ്ഞു അവൾ കരഞ്ഞപ്പോൾ ..
ഞാൻ പകച്ചു പോയി.,.കുടിച്ച കള്ളിന്റെ കെട്ട് ഇറങ്ങിപ്പോയി....
എന്താ ഉണ്ണിമോളെ നീ പറയുന്നേ.... നിന്റെ കല്യാണം അല്ലെ നാളെ....ആ നീയാണോ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നേ...

എനിക്ക് ഈ കല്യാണം ഇഷ്ടമില്ല...
എനിക്ക് ഏട്ടനെയാണ് ഇഷ്ടമെന്ന് ഏട്ടനും അറിയാം ....
ഉണ്ണിമോളെ എനിക്ക് അങ്ങനെ ഒരിഷ്ടം തോന്നിയിട്ടില്ല....പിന്നെ ഞാൻ എങ്ങനെയാ..നിന്നോട് ഇഷ്ടമാണെന്ന് പറയുക

നമ്മുക്കു എവിടേക്കെങ്കിലും പോകാം ...,എന്നും ഒരുമിച്ചു ജീവിക്കാമെന്നും അവൾ പറഞ്ഞപ്പോൾ മണ്ടി പെണ്ണ് എന്ന് പറഞ്ഞു ഞാൻ കുറെ ഉപദേശിച്ചു....
എനിക്ക് നിന്റെ ഏട്ടനേയും നിന്റെ വീട്ടുകാരെയും ചതിക്കാൻ പറ്റില്ല, നിനക്ക് ഇങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നേൽ ഇപ്പോഴാണോ പറയുന്നേ....എപ്പോൾ പറഞ്ഞാലും ഞാൻ നിന്നെ പിന്തിരിപ്പിക്കുകയെ ചെയ്യൂ...
ഞാൻ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല എന്ന് അവളോട് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....
ആ നിറഞ്ഞ കണ്ണുകളിൽ ഞാൻ കണ്ടു എന്നോടുള്ള പ്രണയം.. പക്ഷെ ഞാൻ അവളെ അതിൽനിന്നും പിന്തിരിപ്പിക്കാൻ കുറെ കഷ്ടപ്പെട്ടു....
പക്ഷെ അന്ന് കീറിമുറിഞ്ഞത് എന്റെ ഹൃദയമായിരുന്നു...
അവളുടെ വിവാഹം കഴിഞ്ഞു കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും ഞാൻ ഗൾഫിൽ എത്തിയിരുന്നു....
പിന്നീട് ഉണ്ണിയെ വിളിക്കുമ്പോൾ അവളുടെ കാര്യം അന്വേഷിക്കാറുണ്ടായിരുന്നു....
അപ്പോൾ അവൾ സുഖമായിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്...
അന്ന് ഇതുപോലത്തെ വാട്സപ്പ് മൊബൈൽ ഉണ്ടായിരുന്നേൽ.. എന്നെ ഇത്രമാത്രം സ്നേഹിച്ച പെണ്ണ് എനിക്ക് നഷ്ടപെടില്ലായിരുന്നു..... കല്യാണം കഴിയുമ്പോൾ അവൾക്കു വയസ്സ്. 26...
എന്റെ വാട്സപ്പ് നമ്പർ കണ്ടുപിടിച്ചു ഉണ്ണിമോൾ എനിക്ക് വാട്സപ്പ് ചെയ്തിരിക്കുന്നു...

അന്ന് ഞാൻ പറഞ്ഞ ഇഷ്ടം ഏട്ടൻ ചെവികൊണ്ടിരുന്നെങ്കിൽ എനിക്ക് ഇത്രയും കഷ്ടപ്പാട് സഹിക്കേണ്ടി വരില്ലായിരുന്നു....
അന്ന് ഏട്ടൻ പറഞ്ഞു ...ഞാനൊരു മണ്ടി ആണെന്ന്...
അതെ സ്നേഹം തോന്നുന്നവർ മണ്ടന്മാർ ആണെങ്കിൽ ...സ്നേഹം നിരസിക്കുന്നവർ ആണ് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടന്മാർ....
അത് കൊണ്ടാണല്ലോ അടിയും ചവിട്ടുമായി ജീവിതം ഞാൻ സഹിക്കേണ്ടി വരുന്നത്...
ഇന്ന് എന്റെ ഉണ്ണിമോളുടെ ചേട്ടന്റെ അതായതു എന്റെ കൂട്ടുകാരൻ ഉണ്ണിയുടെ വിവാഹമാണ്...
ഇന്ന് അവൻ എല്ലാര്ക്കും എന്നെ പരിചയപ്പെടുത്തികൊടുക്കുന്നു,എന്നെ ചേർത്തുപിടിച്ചു ഇത് എന്റെ കൂട്ടുകാരൻ ...,ഇവനാണ് എനിക്ക് എല്ലാം എന്ന് പറയുമ്പോൾ അന്ന് സംഭവിക്കാതിരുന്ന ദുരന്തത്തിന്റെ ഓർമ്മകൾ എന്നെ വേട്ടയാടുന്നു......
അന്നത്തെ ആ സംഭവത്തോടെ എന്റെ മനസ്സ് തകർന്നു പോയതാണ്...
പക്ഷെ ഇന്ന് കല്യാണ തിരക്കിനിടയിൽ അവളുടെ രൂപം കണ്ടപ്പോൾഎന്റെ മനസ്സിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു...
അത് ഞാൻ മുൻപ് കണ്ട ഉണ്ണിമോളുടെ ഒരു സാദൃശ്യവുമില്ല..മെലിഞ്ഞു എല്ലും തോലുമായി ഒരു രൂപം...
അവളുടെ ഭർത്താവ് കുടിച്ചു ബോധമില്ലാതെ മറ്റുള്ളവരുടെ മുൻപിൽ കോമാളിയാകുന്നത് കണ്ടു ഉണ്ണി പറഞ്ഞു...
നിനക്ക് കെട്ടാമായിരുന്നില്ലെടാ എന്റെ പെങ്ങളെ... എനിക്ക് ഏറ്റവും സന്തോഷം അതായിരുന്നു ... അവൾ എന്നോട് കല്യാണം കഴിഞ്ഞതിനു ശേഷം ഒരിക്കൽ ഇവിടെ വന്നപ്പോൾ പറഞ്ഞിരുന്നു....നിന്നെ ഇഷ്ടമായിരുന്നു എന്നും , അത് നിന്നോട് പറഞ്ഞിരുന്നു എന്നും....
ആ വാക്ക് കൂടി കേട്ടപ്പോൾ തകർന്നത് എന്റെ ഹൃദയമായിരുന്നു...
അറിയില്ലായിരുന്നു എനിക്ക് അവരുടെ മനസ്സ് ....തെറ്റായിപോയോ.? ഞാൻ അവളുടെ ഇഷ്ടം നിരസിച്ചത്....
ഇന്നും നീറി ജീവിക്കുന്നു ഞാൻ ....അറിയപ്പെടാതെ പോയ എന്റെ കൂട്ടുകാരന്റെ മനസ്സ് ഓർത്ത്...
അറിയാതെ പോയ അവളുടെ പ്രണയത്തെ ഓർത്ത്....,
Mangalat siju......
2
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo