"ഹാ.. സതീഷേട്ടേ... എന്തല്ലാ."
"എന്തല്ലാ.. പിന്നാ.. നിനക്ക് നാളെ പണിയുണ്ടോ.."
"ഇല്ലാല്ലം സതീഷേട്ടാ.. ആന്താ ചോദിച്ചത്.."
"അല്ല.. നാളെ കുറ്റ്യാടി സർക്കാരാശുപത്രിയിൽ രക്തദാനക്യാമ്പുണ്ട്, നിനക്ക് പണിയില്ലെങ്കിൽ നാളെ രക്തം കൊടുക്കാൻ പോകൂലെ..കാരണം മ്മളെ വാർഡ്ന്ന് പത്ത് പേരെ കൊണ്ട്ചെല്ലാന്ന് ഞാനേറ്റു പോയി.. പോകാമെന്ന് പറഞ്ഞവരിൽ ചിലർ നാളെ ഒഴിച്ചുകൂടാൻ പറ്റാത്ത എന്തോ തിരക്കുണ്ടെന്ന് പറഞ്ഞ് തടിതപ്പി..."
"അതിനെന്താ സതീഷേട്ടാ ഞാൻ പോകാം.. എനിക്ക് നാളെ പണിയില്ല..."
"മനീഷേ.. വേറെ ആരാ ലീവായിട്ടുള്ളത്,ഓരാളും കൂടി വേണം... "
"അനൂപിനോട് ചോദിച്ച് നോക്ക് സതീഷേട്ടാ.. ഞാനും ഓനും ഒരിമിച്ചാ പണി... ഞാക്ക് രണ്ടാൾക്കും നാളെ ലീവാ... "
"ഹാ.. എന്നാൽ ഞാൻ ഓനെ വിളിച്ചു നോക്കട്ടെ.. രാവിലെ 9 മണിക്ക് ആടെ എത്തിക്കോ.. ഞാനും ഉണ്ടാവുമവിടെ.. "
സതീഷേട്ടൻ ഫോൺ കട്ട് ചെയ്തു... ഇതൊക്കെ കേട്ടിട്ട് എന്റെ നെഞ്ചിടിപ്പ് കൂടിയോന്നൊരു സംശയം.. സംശയമല്ല കൂടി..കാരണം ഞാനിതുവരെ രക്തം കൊടുത്തിട്ടില്ല.. ദൈവമേ പണിയാകുമോ...
ഇതൊക്കെ കേട്ടുകൊണ്ട് തൊട്ട് പിറകിൽ അമ്മ നിൽപ്പുണ്ടായിരുന്നു..
"നാളെ പണിയില്ലേ.. "
"ഇല്ല "....
"പണിയില്ലാത്ത ഒരു ദിവസവും വീട്ടിലിരിക്കരുത് ട്ടാ...
നേരം വെളുത്താൽ തെണ്ടാൻ ഇറങ്ങികോണം... നിന്നോട് എത്ര ദിവസായി പറയുന്നു മഞ്ഞള് നടാൻ വേണ്ടി പറമ്പൊന്ന് കിളച്ചിടാൻ ,നാളെ ആദ്യം ആ പണി കഴിഞ്ഞിട്ട് പോയാൽ മതി.. "
നേരം വെളുത്താൽ തെണ്ടാൻ ഇറങ്ങികോണം... നിന്നോട് എത്ര ദിവസായി പറയുന്നു മഞ്ഞള് നടാൻ വേണ്ടി പറമ്പൊന്ന് കിളച്ചിടാൻ ,നാളെ ആദ്യം ആ പണി കഴിഞ്ഞിട്ട് പോയാൽ മതി.. "
"നാളെ എന്തായാലും പറ്റില്ല... നാളെയെനിക്ക് കുറ്റ്യാടി രക്തദാന ക്യാമ്പിൽ പോണം രക്തം കൊടുക്കാൻ..."
"രക്തം കൊടുക്കാനോ... നീയോ.. രക്തം കണ്ടാൽ തല കറങ്ങുന്ന നീയാണോ രക്തം കൊടുക്കാൻ പോകുന്നത്...വേണ്ടാത്തെ പണിക്കെങ്ങാനും പോയിക്കെങ്കില് ബാക്കി മ്മ്ക്ക് അന്നേരം പറയാം."...
"ഒരിക്കൽ അങ്ങനുണ്ടായീന്ന് വച്ചിട്ട്.. എപ്പോഴും ഉണ്ടാവോമ്മേ... "
"ചെക്കൻ ക്ഷീണിച്ച് എല്ലും തോലുമായിക്ക് എന്നിട്ട് ഓൻ പറയുന്ന കേട്ടോ.. രക്തം കൊടുക്കണം പോലും.., അതെങ്ങനയാ നേരത്തും കാലത്തും, വീട്ടിലിരുന്ന് ആഹാരം കഴിക്കില്ലാലോ.. രാവിലെ ഒരു പോക്ക് പോയാൽ പിന്നെ സന്ധ്യക്കല്ലേ വരൂ.. അതിനിടയിൽ എന്തെങ്കിലും കഴിക്കുന്നുണ്ടോന്ന് ആരറിയുന്നു.. നാളെ രക്തദാനത്തിനൊന്നും പോകണ്ട, അതിനുള്ള പ്രായവും ആരോഗ്യവുമായിട്ട് രക്തം കൊടുത്താൻ മതി...
നാളെ പറമ്പ് കിളച്ച് തന്നിട്ട് നേരെ മൂത്തമ്മയുടെ വീട്ടിലേക്ക് പൊയ്ക്കോ, മൂത്തച്ഛന് അസുഖമാണന്നറിയാലോ.. നിന്നെക്കൊണ്ട് എപ്പോഴും ചോദിക്കാറുണ്ട്.. ഷിജു ഗൾഫിൽ പോയതിന്റെ അന്ന് നീ അവടുന്ന് ഇറങ്ങിയതല്ലേ. അതിനു ശേഷം നീ അവിടെ പോയിട്ടില്ലല്ലോ.. ഷിജു പോയിട്ട് രണ്ട് മാസം കഴിഞ്ഞില്ലേ.. വീട്ടുകാരെ പറ്റിയും, കുടുമ്പക്കാരെ പറ്റിയും ചെക്കന് വിചാരവുമില്ല.. എവിടെ ഉണ്ടാവാനാ തല തെറിച്ച കുറേ എണ്ണമുണ്ടല്ലോ കൂടെ, നേരം വെളുത്താൽ കോഴിയും മക്കളും പോകുമ്പോലെ നാട് മൊത്തം കറക്കമല്ലേ... നിനക്ക് ഞങ്ങളെല്ലാരെക്കാളും വലുത് നിന്റെ ചങ്ങായിമാരല്ലേ..."...

അമ്മ ഇങ്ങനയാ ചെറിയ എന്തിങ്കിലും കിട്ടിയാൽ മതി പിന്നെ മഴ പെയ്യുമ്പോലെ പറഞ്ഞോണ്ടിരിക്കും..
ഇതൊക്കെ കേട്ടുകൊണ്ടാണ് അച്ഛന്റെ രംഗപ്രവേശനം ചെയ്തത്..
" ഇവള് പറയുന്ന കേട്ടാൽ തോന്നും, കത്തികൊണ്ട് കൈ മുറിച്ചിട്ട് ബക്കറ്റിൽ പിടിച്ചാണ് രക്തമെടുക്കുന്നതെന്ന്..
രക്തം കണ്ടാൽ തല കറങ്ങുമ്പോലും..,
നീ ഇതൊന്നും കാര്യമാക്കേണ്ട..
ആകെ ഇരുനൂറ് മില്ലിയങ്ങാനമേ അവരെടുക്കൂ, എടുത്ത് കഴിഞ്ഞതിനു ശേഷം രണ്ട് ഗ്ലാസ് വെള്ളം കുടിച്ചാൽ മതി.. രക്തദാനം നൽകുന്നതിൽ ഒരു തെറ്റുമില്ല, നീ നാളെ ധൈര്യത്തിൻ പൊയ്ക്കോ.. ആരോഗ്യ പരമായ ഒരു പ്രശ്നവും ഉണ്ടാവൂല.. "

"അല്ലെങ്കില്ലും ഞാൻ പറയുന്നതിന് ഇവിടൊരു വിലയുമില്ലല്ലോ.. ഇങ്ങള് അച്ഛനും മോനും കൂടി എന്തെങ്കിലും കാണിക്ക്.. "
അപ്പോഴേക്കും അനൂപിന്റെ ഫോൺ വന്നു.. സതിഷേട്ടൻ അവനെ വിളിച്ചു കാര്യ പറഞ്ഞിരുന്നു.. നാളെ അവനുമുണ്ട് കൂടെയെന്നറിഞ്ഞപ്പോൾ ചെറിയൊരാശ്വാസമായി...
അന്ന് രാത്രി ഉറങ്ങാൻ കുറേ കഷ്ടപ്പെട്ടു.. ആദ്യായിട്ട് രക്തം കൊടുക്കുന്നതിന്റെ പേടി മനസ്സിൽ കിടന്ന് ഉരുളുകയായിരുന്നു.
കാലത്ത് സതീഷേട്ടൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ അവിടെയെത്തി...
ആദ്യം ഞങ്ങളുടെ തൂക്കം നോക്കി, ഞാൻ 48 ഉം, അനൂപ് 51ഉം.. തൂക്കം എഴുതുന്ന ആള് എന്നെ നോക്കി പറഞ്ഞു
"മോനേ...മിനിമം 50 കിലോ വേണം.. ഇതിപ്പം 48 അല്ലേ ഉള്ളൂ.. "
ഇത് കേട്ട തൊട്ടടുത്തു നിന്നയാൾ പറഞ്ഞു..
"അതൊന്നും സാരമില്ല നീ കേറ്റി വിട്"
അങ്ങനെ ഞങ്ങൾ ഡോക്ട്ടറെ കണ്ട് രക്തം കൊടുക്കുന്ന റൂമിലേക്ക് പോയി
അവിടെ നാല് കട്ടിലിലായി നാല് പേര് രക്തം കൊടുത്തോണ്ടിരിക്കുകയാണ്, അവരുടെ തൊട്ടടുത്തുള്ള സ്റ്റാൻഡിന്റെ മുകളിലെ പ്ലാസ്റ്റിക്ക് കവറിൽ രക്തം നിറയുന്നത് കണ്ടപ്പോൾ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി...
സാധാരണ കൈ മുറിഞ്ഞാലൊക്കെ വരുന്ന രക്തത്തിനേക്കാളും കടുത്ത കളറുള്ള രക്തം.. കുറേ നേരം അതിൽ തന്നെ ഞാൻ നോക്കി, പിന്നെ ഒറ്റ വീഴ്ച്ചയായിരുന്നു...

കുറച്ച് കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ എന്റെടുത്ത് ഒരു പരിചയമില്ലാത്ത കുറേപ്പേർ ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു, ഞാൻ കണ്ണുതുറന്നത് കണ്ട് അനൂപ് എന്റെ അടുത്തെത്തി.. അപ്പോഴേക്കും ഡോക്ടറും, നേഴ്സുംവന്നു..
ഡോക്ടർ എന്നോട് ചോദിച്ചു.
"ഇതിനു മുന്നേ ഇങ്ങനെ ഉണ്ടായിട്ടുണ്ടോ.."
"ഒരിക്കൽ.."
"കുഴപ്പമൊന്നുമില്ല.. വീഴ്ച്ചയിലൊന്നും പറ്റിയിട്ടൊന്നുമില്ല ട്ടോ.."
രക്തദാന ക്യാമ്പ് നടത്തിയ ചരിറ്റബ്ൾ ട്രസ്റ്റിന്റെ വണ്ടിയിൽ എന്നെയും അനൂപിനെയും അവർ വീട്ടിലെത്തിച്ചു, കൂടെ സതീഷേട്ടനും..
വീട്ടിലെത്തി സതീഷേട്ടൻ നടന്നതെല്ലാം അച്ഛനോട് പറഞ്ഞു.. ഭാഗ്യത്തിന് അമ്മ വീട്ടിലില്ലായിരുന്നു..
സതിഷേട്ടൻ വീട്ടിൽ നിന്നിറങ്ങയതിനു ശേഷം അച്ഛനെന്നെ സഹതാപത്തോടെ നോക്കി പറഞ്ഞു..
സതിഷേട്ടൻ വീട്ടിൽ നിന്നിറങ്ങയതിനു ശേഷം അച്ഛനെന്നെ സഹതാപത്തോടെ നോക്കി പറഞ്ഞു..
"സാരമില്ലടാ.. ഇതൊക്കെ സ്വാഭാവികമാ.. എന്തായാലും അമ്മ ഇതൊന്നും അറിയണ്ട "
റോഡിൽ നിന്ന് ആരോക്കയോ സംസാരിക്കുന്നത് കേട്ടപ്പോൾ ആരാണെന്നറിയാൻ,ഞാൻ മറ്റത്തിറങ്ങിയൊന്നു കണ്ണോടിച്ചു...
ങേ..!!!!
സതീഷേട്ടൻ... അമ്മ...
"അച്ഛാ.. ഇന്നിവിടെ എന്തിങ്കിലൊമൊക്കെ നടക്കും.. സതീഷേട്ടൻ അമ്മയോടെല്ലാം പറുയുന്നതാ..."
"ഈ കുരിപ്പ് ഇതുവരെ പോയില്ലേ...?
നീ ഒരു കാര്യം ചെയ്യ്.. നിന്റെ ഫോണും,ചെവിയിൽ കുത്തുന്ന കുന്ത്രാണ്ടവും ഇങ്ങ് താ.. ഞാൻ പാട്ട് കേക്കട്ടെ.. നാളെ രാവിലെ തിരിച്ച് തരാം..
നീ ഒരു കാര്യം ചെയ്യ്.. നിന്റെ ഫോണും,ചെവിയിൽ കുത്തുന്ന കുന്ത്രാണ്ടവും ഇങ്ങ് താ.. ഞാൻ പാട്ട് കേക്കട്ടെ.. നാളെ രാവിലെ തിരിച്ച് തരാം..
" അപ്പോ ഞാനോ. ".!!!!..??
😳
"നീ മുത്തമ്മയുടെ വീട്ടിലേക്ക് വിട്ടോ... രണ്ടീസം കഴിഞ്ഞ് വന്നാമതി..
വിട്ടൊ വിട്ടോ.."
വിട്ടൊ വിട്ടോ.."
രക്തദാനം മഹാദാനം
മനീഷ് ശ്രീധരൻ..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക