Slider

പ്രിയേ....,

0

പ്രിയേ....,
നിരർത്ഥകമായ പ്രണയത്തിൻെറ
ഇടനാഴികയിലെന്നെ തനിച്ചാക്കി പോവുക.
പ്രളയമായ് ഒഴുകിയ പ്രതീക്ഷകളെനിക്കിനി
പകുത്തു വെക്കാൻ കരുതാതിരിക്കുക.
എൻെറ നെൻചിലൊരു പായലായ് തീരാൻ
ഇനിയെങ്കിലും നീ കൊതിക്കാതിരിക്കുക.
കാരസ്കരത്തിൻ കുരു പാലിൽ കിടക്കട്ടെ
കാലാന്തരത്തിലും മാറാത്ത കൈപ്പുമായ്.!
എൻെറ സന്തതികൾ ജനിക്കാതെ പോകട്ടെ
നിൻെറ ഗർഭ പാത്രത്തിലെരിക്കലും പ്രിയെ.!
കട്ടെടുത്ത കനവുകൾക്കിനി ഞാൻ കരം നല്കാം
ചുട്ടെടുത്ത നിൻ ചുംബനങ്ങൾക്കും.!
പറ്റി പിടിച്ചൊരു പായലിൻ ബാക്കി നിൻ
ചെറ്റപുരയിൽ നീ തോടീയലയല്ലേ
പറ്റേ മടുമീ ഏകാന്തതാ തേടി
ഒറ്റക്കു ഞാനിതാ യാത്രയാകുന്നു.!!
*****************************************
അസീസ് അറക്കൽ.
*********************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo