Slider

നോട്ടം

0

നോട്ടം
.............
രാവിലെ നേരം വൈകിയെഴുന്നേറ്റപ്പോൾ അച്ഛന്റെ രൂക്ഷമായനോട്ടം....
തലേന്ന് കിണറ്റിൻകരയിൽ മറന്നു വച്ച ബ്രഷിനു വേണ്ടിയുള്ള നോട്ടം....
തുടർച്ചയായ അഞ്ചാം ദിവസവും കഴിക്കാൻ ഇഡലി ഉണ്ടാക്കിയ അമ്മയ്ക്കും കൊടുത്തു അമർഷത്തോടെ ഒരു നോട്ടം....
പുറത്ത് പോവാനൊരുങ്ങിയപ്പോൾ പാമ്പിനെ പോലെ എവിടെയോ ചുരുണ്ടുകൂടിയ ബെൽറ്റിനു വേണ്ടിയുള്ള നോട്ടം....
ഓഫീസിലേക്കുള്ള ബസ്സുപിടിക്കാനുള്ള ഓട്ടത്തിനിടയിൽ നാട്ടുകാരുടെ തുറിച്ചു നോട്ടം.....
ബസ്സുകാത്തു നിൽപ്പിനിടെ ഫേസ് ബുക്കിലേക്കൊരു നോട്ടം.....
നൂറിന്റെ നോട്ടും കൈയ്യിലേന്തി കണ്ടക്ടറുടെ ബാഗിലെ ചില്ലറയിലേക്ക് ഒരു എത്തിനോട്ടം..... രാവിലെത്തന്നെ നൂറിന്റെ നോട്ടുകണ്ട കണ്ടക്ടറുടെ തുറിച്ചുള്ള നോട്ടം.....
ഒഫീസിൽ ഓഡിറ്റിങ്ങിനു വന്നവരാൽ പിടിക്കപ്പെട്ടപ്പോൾ അവർക്കും കൊടുത്തു ഒരു ദയനീയ നോട്ടം......'
വൈകുന്നേരം അഞ്ചുമണിക്ക് വാച്ചിലേക്കൊരു നോട്ടം.... പിന്നെ പുറത്തേക്കൊരോട്ടം......
ബസ്റ്റോപ്പിൽ നിന്നിരുന്ന കോളേജ് കുമാരിയുടെ മുഖത്തേക്ക് ഒരു നോട്ടം... തിരിച്ചുകിട്ടിയത് കൂടെ ബസ്സു കാത്തു നിന്ന അമ്മൂമ്മയുടെ നോട്ടം......
നിരാശ മാറ്റാൻ ബാറിലേക്കൊരു നോട്ടം .... അടിച്ചു പാമ്പായി വീട്ടിലെത്തിയപ്പോ ... വീണ്ടും അച്ഛന്റെ തുറിച്ചു നോട്ടം.....
അവിടെയും തീർന്നില്ല.... വിളമ്പിവച്ച ഭക്ഷണം കഴിക്കാൻ പറ്റാതെ പെടാപ്പാട് പെടുന്ന മകന്റെ നേരെ അമ്മയുടെ ദയനീയ നോട്ടത്തോടെ ഇന്നത്തെ ദിവസം പൂർണ്ണമായി........
മിഥുൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo