Slider

===അച്ഛനെ കാത്ത്===

0

===അച്ഛനെ കാത്ത്===
നരകിച്ച് തീരാനാണല്ലോ ഈശ്വരാ എന്റെ വിധി...നിങ്ങളീ ഒടുക്കത്തെ കുടിയൊന്ന് നിറുത്തു...ഈ രണ്ടെണത്തിനെ പട്ടിണിക്കിടാൻ വയ്യാ...
ഉറങ്ങാതെ അച്ഛനേയും കാത്തിരുന്ന
രണ്ടും ആറും വയസ്സുള്ള കുഞ്ഞുങ്ങളെ അയാളുടെ മുൻപിലേക്ക് നിറുത്തിയിട്ട് അവൾ കരഞ്ഞുകൊണ്ടാണ് പറഞ്ഞത്..
അതൊന്നും കേൾക്കാതെ മദ്യലഹരിയിൽ അയാൾ പുലംബികൊണ്ടിരുന്നു..അമ്മയുടെ കരച്ചിൽ കേട്ട് ചെറിയ കുട്ടിയും കരയുന്നുണ്ട്..അച്ഛനരികെ മൂത്തകുട്ടി കണ്ണു നിറച്ചു നിന്നു...
അയാൾ എന്തൊക്കയോ പുലംബികൊണ്ട് കുപ്പായകീശയിൽ കൈയ്യിടാൻ ഒരു ശ്രമം നടത്തി പക്ഷെ കഴിയുന്നില്ല...മിഠായിയാകുമെന്നു കരുതി കരച്ചിലും നിറുത്തി ഓടിയെത്തി ചെറിയകുട്ടി പിന്നെ അച്ഛന്റെ മടിയിൽ കയറിയിരുന്നു കീശയിൽ കൈയ്യിട്ടു...മിഠായി ആകുമെന്ന ആകാംശ ആ രണ്ട് കുരുന്നു കൺകളിലുണ്ട്..വാരിയെടുത്തു കീശയിൽ നിന്നും കുറച്ച് കടലാസുകൾ... പിന്നെ അതിൽപരതി നോക്കി ഇല്ല മിഠായികൾ... കണ്ണുകൾ നിറഞ്ഞു കുരുകൾ രണ്ടും ചിണുങ്ങി കരഞ്ഞു...
മിഠായി വാങ്ങൻ മറന്നു അച്ഛൻ നാളെ വാങ്ങിതരാമെന്നു പറഞ്ഞു അയാൾ മടിയിൽ ചിതറിയ ലോട്ടറി ടിക്കറ്റുകളോരോന്നും പെറുക്കിയെടുത്തു...എന്നിട്ട് പറഞ്ഞു ഭാഗ്യമില്ല മക്കളെ നിങ്ങൾക്ക് ഭാഗ്യമില്ല.....
അയാൾ ഉയർത്തിപിടിച്ച ലോട്ടറി കടലാസിലേക്ക് കുട്ടികൾ നോക്കി പറഞ്ഞു..പൈസയല്ലേ അച്ഛാ ഇത് ഞങ്ങക്ക് മിഠായി വാങ്ങിതന്നൂടെ... ?
അത് കേട്ടയാൾ ഉറക്കെ ചിരിച്ചു..
അടക്കളയിൽ നിന്നും ദേഷ്യത്തോടൊരു..വിളിവന്നു...പിന്നെ അച്ഛനെ വിട്ട് രണ്ട്പേരും അടുക്കളയിലേക്ക്...
....................
കുടുംബത്തിലെ അഞ്ചാണുങ്ങളിൽ മൂത്ത മകൻ... അച്ഛനുംഅമ്മയും അസുഖമായി കിടന്നപ്പോൾ പതിനാലാംവയസ്സിൽ പഠിപ്പു നിറുത്തി കൂലിവേലക്കിറങ്ങി...നാലുസഹോദരങ്ങളും അമ്മയും അച്ഛനും.ജീവിതം ഒരു വെല്ലുവിളിയായ് മുന്നിൽ നിന്നപ്പോൾ തളരാത്ത മനസ്സോടെ പൊരുതി..സഹോദരങ്ങളെ പഠിപ്പിച്ചു..മാതാപിതാക്കളുടെ മരുന്നും വീട്ടുചിലവുകളും.കുടുംബംഒരു കരപറ്റിയിട്ടെ കല്ല്യാണം കഴിക്കു എന്ന തീരുമാനത്തിൽ അയാൾ ഉറച്ചു നിന്നു...
വർഷങ്ങൾ കടന്നുപോയ് മാതാപിതാക്കളുടെ മരണം. ..പ്രായം അയാളെ ഒരു മുപ്പത്തിയഞ്ചുകാരനാക്കി....
കൂടെപിറപ്പുകൾ പഠിച്ച് മിടുക്കരായ് നല്ല ജോലികൾ നേടി..ഇതിനിടയിൽ അയാൾ.. വിവാഹത്തിന് ശ്രമിച്ചു ഒന്നും നടന്നില്ല.
സഹോദരങ്ങൾക്കെല്ലാം നല്ല ജോലിയുള്ളതിനാൽ നല്ല കുടുംബങ്ങളിൽ നിന്നും അവരുടെ വിവാഹങ്ങളൊക്കെ പെട്ടന്ന് നടന്നു...എല്ലാവരും ദൂരേ സ്ഥലങ്ങളിൽ
വീടും വച്ച് കൂടി...
വൈകി വിവാഹം ചെയ്ത് ഇപ്പോ രണ്ട് കുട്ടികൾ...
കുടുംബത്തെ രക്ഷപെടുത്തി സഹോദരങ്ങളെ നല്ല നിലയിലാക്കി..അവരിപ്പോ ഒന്നു തിരിഞ്ഞുപ്പോലും നോക്കാതെ.. അവസാനം താൻ മാത്രം പെരുവഴിയായല്ലോ എന്ന ചിന്തയാണ് മദ്യത്തിലേക്ക് അയാളെ നയിച്ചത്..
രാത്രി മക്കളോടൊത്ത് കിടക്കുബോൾ അയാളുടെ മദ്യഗന്ധം സഹിക്കവയ്യാതെ ഭാര്യ ശ്യാമ മിക്ക രാത്രയിലും മാറിയാണ് കിടക്കാറ്..
പിന്നീടുള്ള ദിവസങ്ങളില്ലെല്ലാം അയാൾ കൂടുതൽ മദ്യത്തിനടിമയാകുകയായിരുന്നു..എന്നും ജോലിക്കു പേകും തിരിച്ച് വരുന്നത് മദ്യത്തിലാടിയുലഞ്ഞ്...പക്ഷെ എന്നുംഅയാൾ ഭാഗ്യപരീക്ഷണം എന്നോണം ഓരോ ലോട്ടറി ടിക്കറ്റെടുക്കും.
അന്നും പതിവുപ്പോലെ കുടിച്ച് നാലുകാലിൽ വന്നു...മക്കളുറങ്ങിയിരുന്നു കീശയിൽ നിന്നും മിഠായികളെടുത്ത് ഉറങ്ങികീടന്നിരുന്ന കുഞ്ഞുങ്ങളുടെ കയ്യിൽ വച്ചുകൊടുത്തു. ഒന്നും കഴിക്കാതെ .ഭാര്യയോടൊന്നും മിണ്ടാതെ കിടക്കുകയും ചെയ്തു...
രാവിലെ അടുക്കളയിൽ നിന്നും ഒരു ഗ്ളാസ് ചായ കൊണ്ടു വന്നവൾ അയാളെ തട്ടിവിളിച്ചു...ഏതുറക്കത്തിലുംമെല്ലെയൊന്നു തൊട്ടാലറിയുന്ന അയാൾ.. ഉണരാതിരുന്നത് കണ്ടപ്പോൾ വീണ്ടുമൊന്നു കുലുക്കിവിളിച്ചു....
വായയുടെ കോണിലുടെ ഒലിച്ച രക്തം കണ്ട് അവളിലെ പ്രണനൊന്നു പിടഞ്ഞു....പിന്നെ അതൊരു കരച്ചിലായ്
മിഠായി നുണഞ്ഞിരിക്കുന്ന കുഞ്ഞുങ്ങൾ അമ്മയുടെ കരച്ചിൽ കേട്ട് കരയാൻതുടങ്ങി....
അപ്പോഴും അച്ഛന്റെ മരണമറിയാതെ കുഞ്ഞുങ്ങൾ അമ്മയെ ചുറ്റിപിടിച്ചു കരഞ്ഞു....
ആളുകളോടിയെത്തി..വീട് നിറയെ ആളുകൾ എന്നെയും മക്കളെയും തനിച്ചാക്കിപോയല്ലോ എന്ന് നെഞ്ചതടിച്ച് കരയുന്ന അമ്മയെ കണ്ട് ആറു വയസ്സുകാരിയും കരഞ്ഞു.
ആളുകൾക്കിടയിലൂടെ രണ്ടുവയസ്സുകാരി മിഠായിയും തിന്നു നടക്കുന്നുണ്ട്...
പത്ത് സെൻന്റ് പുരയിടത്തിന്റെ ഒരു ഭാഗത്തായി മറവ് ചെയ്യാനുള്ള കുഴിവെട്ടുന്നുണ്ട് കുടുംബത്തിലെ ചിലർ . സഹോദരങ്ങളെല്ലാം വന്ന് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ ചെയ്യുന്നുണ്ട്. കരഞ്ഞു തളർന്നവൾ ചുറ്റുപാടും നോക്കി പറയുന്നു...എന്റെ മക്കൾക്കിനി അച്ഛനില്ലല്ലോ...ആ രണ്ട് വയസ്സുകാരിയേ കണ്ട് കൂടി നിന്നവർ കണ്ണു തുടയ്ക്കാൻ പാടുപ്പെട്ടു...
കുളിപ്പിച്ചു കിടത്തി അച്ഛനെ നെറ്റിയിലൊരു ചുംബനം നൽകാൻ പറഞ്ഞു...മൂത്തവൾ കരഞ്ഞുകൊണ്ടു നൽകിയൊരുമ്മ ..ആ രണ്ടു വയസ്സുകാരിയുംകൊടുത്തു കവിളിലൊരുമ്മ പിന്നെ കൺപോളയിലൊന്നു തൊട്ടു...
എന്നിട്ടു പറഞ്ഞു...
അച്ഛാ എണീക്ക്...
.....................
ആളുകൾ പിരിഞ്ഞു..
അച്ഛനെ മറവുചെയ്ത മൺകൂനയിലേക്ക് നിറകണ്ണുകളോടെ നോക്കി നിന്നു ആ ആറു വയസ്സുകാരി.
ദിവസങ്ങൾ കടന്നുപോയ്...
.........................
അയൽപക്കത്തുള്ള ചന്ദ്രേട്ടനാ പറഞ്ഞത്..
'' ശ്യാമേ നീയൊരു വാർത്തയറിഞ്ഞോ ?
'' ഇല്ല...
'' സർക്കാറിന്റെ രണ്ട് കോടി രൂപ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ആളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല..
ഷാപ്പുംപടിക്കലെ ലോട്ടറി ഏജന്റുകാരൻ മരിച്ചു അയാളെ കൈയ്യിൽ നിന്നുമാണല്ലോ ശ്യാമടെ ശിവേട്ടൻ ടിക്കറ്റെടുക്കാറ്...
അതും പറഞ്ഞു ചന്ദ്രേട്ടൻ പോയി
ശ്യാമ വേഗം വീടിനുള്ളിലേക്ക് പോയി ശിേവട്ടൻ ടിക്കറ്റുകൾ സൂക്ഷിക്കുന്ന തകരപ്പൊട്ടി തുറന്നു...അതിൽ ഒരു ടിക്കറ്റ് മാത്രം. അതെടുത്ത് തിരിച്ചും മറിച്ചും നോക്കി...
കേരളാ സംസ്ഥാന ലോട്ടറി..ഒന്നാം സംമ്മാനം രണ്ട് കോടി...
ടിക്കറ്റും കൈയ്യിൽ പിടിച്ച് ശ്യാമ മുറ്റത്തേക്കിറങ്ങി.. ചന്ദ്രേട്ടന്റെ വീട്ടിൽ പത്രമുണ്ട്.
ചന്ദ്രേട്ടന്റെ വിട്ടിലെത്തിയ ഉടൻ വീട്ടിലെ പത്രകെട്ടെടുത്ത് ടിക്കറ്റിലെ തിയ്യതി വച്ചു നോക്കി. പ്രാർത്ഥനയോടെ ടിക്കറ്റിലെ അക്കങ്ങളും പത്രത്തിലെ ഒന്നാംസമ്മാനത്തിന്റെ അക്കങ്ങളും കണ്ണിലൂടെ ഒന്ന് മിന്നിമറഞ്ഞു..വീണ്ടും ഓരോ അക്കങ്ങളിലേക്ക് ശ്രദ്ധയേ കേന്ദ്രികരിച്ചു.. രണ്ട് കോടി....പലയാവർത്തി വായിച്ചു...പിന്നെ കൈയ്യിലെ ടിക്കറ്റുനോക്കിയവൾ പറഞ്ഞു. ഈശ്വരാ രക്ഷപ്പെട്ടു ഈ ദുരിതത്തിൽ നിന്നും കരയറ്റിയല്ലോ... ഇത്രയും നാൾ ആ തകരപ്പെട്ടിയിൽ കിടന്ന ഭാഗ്യം..കണ്ണുകൾ നിറഞ്ഞു ചിരിവിടർന്ന കവിളിൽ മെല്ലെ നനവ് പടർന്നു.. ആ പത്രതാളുമായ് അവൾ വീട്ടിലേക്കോടി.
തന്റെ ഭർത്താവിനെ മറവു ചെയ്ത മൺകൂനയ്ക്കരികിലൂടെ അവൾ സന്തോഷത്തോടെ വീട്ടിലേക്ക് കയറി..
ടിക്കറ്റിന്റെ ഒരു കോപ്പി ബാങ്കിലുംകൊടുത്തു..നാടുനീളെയറിഞ്ഞു വാർത്ത.... കോടിപതി ശ്യാമ..
പിന്നെ ജീവിതം മിന്നൽവേഗത്തിൽ മാറിമറിഞ്ഞു..അകൽച്ച കാണിച്ച ബന്ധുക്കൾ പലതും അടുത്തു കൂടി..
വീട്ടിൽ സന്ദർശകരുടെ തിരക്ക്
.............................................
'' ഇന്ന് ഞങ്ങൾ പുതിയ വീട്ടിലേക്ക് പോവുകയാ അച്ഛാ...
അച്ഛനെ മറവുചെയ്ത മൺകൂനയ്ക്കു മുൻപിൽ നിന്ന് ആ ആറു വയസ്സുകാരി പറഞ്ഞു.
താഴെ മൺകൂനയിൽ ചാടിയ കരിയിലകൾ അവൾ ഓരോന്നും എടുത്തു മാറ്റി.
'' ഇനി ആരാ അച്ഛാ ഇവിടെ തിരി തെളിയിക്കാ...
ഞങ്ങൾക്ക് പുതിയൊരച്ഛൻ വരുന്നുണ്ടെന്ന് അമ്മ പറഞ്ഞു..വേണ്ടാ. ഞങ്ങൾക്ക് ഈ അച്ഛനെയാണിഷ്ടം..
അച്ഛാ വീട്ടിലിപ്പോ കുറേ വിരുന്നുകാരുണ്ടാകും എപ്പോഴും..അമ്മേടെ കൈയ്യിൽ കൂറേ പൈസ്സേം ഉണ്ട്.....ആരാ അച്ഛാ അമ്മയ്ക്ക് ഇത്രയും പൈസ കൊടുത്തത് ? അമ്മയ്ക്ക് എന്നോട് സ്നേഹവും കുറഞ്ഞു..
നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു..
മെല്ലെ വന്നൊരു തണുത്ത കാറ്റ് അവളുടെ മുടി ഇഴകളെ തലോടി അടുത്തുള്ള മരച്ചില്ലയിലുംതട്ടി ഇലകളെ പുൽകി...
അമ്മയുടെ വിളി....തിരിഞ്ഞു നോക്കി..
അമ്മ സുന്ദരിയായ് നിൽക്കുന്നു...പുതിയ വീട്ടിലേക്കുള്ള ഒരുക്കം..
എല്ലാം മറന്നമ്മ... മുന്നോട്ടുള്ള വഴി കാണിച്ച അച്ഛനേയും വന്ന വഴികളേയും...
ചുണ്ടിലൊരു ചെറുചിരിയോടെ ഉറങ്ങുന്നു അനിയത്തി...
വാഹനം മൊല്ലെ മുന്നോട്ട് നീങ്ങി അച്ഛൻ തനിച്ചായി കിടക്കുന്നു അവിടെ.... അച്ഛന്റെ കൈയ്യിൽ നിന്നും അപൂർവ്വമായി കിട്ടിയ മിഠായികൾ...
അതിന്റെ മധുരം നാവിൻതുംബിലിപ്പോഴുമുണ്ട്
രാത്രിയിലെ അച്ഛന്റെ വേദന നിറഞ്ഞ നാടൻപാട്ടുകൾ...അതു കേട്ട് പറ്റിപിടിച്ചുറങ്ങാതെ കിടന്ന രാത്രികൾ.
കുഞ്ഞുകണ്ണുകളിൽ നീർതുള്ളികൾ പൊടിഞ്ഞു...പിന്നെ നിറഞ്ഞു കവിളിലൂടെ ഒഴുകിയിറങ്ങി...
മുന്നോട്ട് പോകുംബോഴും കണ്ണീരാൽ അച്ഛൻ കിടക്കുന്നിടം കാഴ്ചയേ മറച്ചു.....
===മുരളിലാസിക===
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo