പോകയായ് ഞാനെന്റെ തോഴി
നറുനിലാവായ് നിൻ മുഖം
ഓമനിയ്ക്കുവാൻ
ഓർത്തുവയ്ക്കുവാൻ
ഓമലേ നിൻ ഓർമ്മമാത്രം
നറുനിലാവായ് നിൻ മുഖം
ഓമനിയ്ക്കുവാൻ
ഓർത്തുവയ്ക്കുവാൻ
ഓമലേ നിൻ ഓർമ്മമാത്രം
കാത്തുനിന്നൊരാ
കൽപ്പടവുകൾ
കാലമെന്തേ മായ്ച്ചിടുന്നു
കണ്ടു തീർത്തൊരാ
സ്വപ്നമൊക്കയും
പാഴ്ക്കിനാവായ് മാറിടുന്നു.
ഓർത്തുവയ്ക്കുവാൻ
ഓമനിയ്ക്കുവാൻ
ഓമലേ നിൻ ഓർമ്മ മാത്രം.
കൽപ്പടവുകൾ
കാലമെന്തേ മായ്ച്ചിടുന്നു
കണ്ടു തീർത്തൊരാ
സ്വപ്നമൊക്കയും
പാഴ്ക്കിനാവായ് മാറിടുന്നു.
ഓർത്തുവയ്ക്കുവാൻ
ഓമനിയ്ക്കുവാൻ
ഓമലേ നിൻ ഓർമ്മ മാത്രം.
പാതിരാവിൽ നാം
പാൽനിലാവിലന്നാദ്യമായ്
കണ്ടനാൾ
പാതിവിരിഞ്ഞൊരു
പനിനീർപ്പൂവ് നിൻ മുഖം
പണ്ടു പാടിയ പാട്ടിനീണവും
അന്നു പെയ്തൊരാ മഴതൻ
താളവും ഇന്നുമോർമ്മയിൽ
നിറദീപ നാളമായ്
ഓർത്തുവയ്ക്കുവാൻ
ഓമനിയ്ക്കുവാൻ
ഓമലേ നിൻ ഓർമ്മ മാത്രം.
പാൽനിലാവിലന്നാദ്യമായ്
കണ്ടനാൾ
പാതിവിരിഞ്ഞൊരു
പനിനീർപ്പൂവ് നിൻ മുഖം
പണ്ടു പാടിയ പാട്ടിനീണവും
അന്നു പെയ്തൊരാ മഴതൻ
താളവും ഇന്നുമോർമ്മയിൽ
നിറദീപ നാളമായ്
ഓർത്തുവയ്ക്കുവാൻ
ഓമനിയ്ക്കുവാൻ
ഓമലേ നിൻ ഓർമ്മ മാത്രം.
സനു.മാവടി....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക