===നിഷ്കു: ഒരു ഗായകന്റെ പിറവി===
----------------------------------
(കോമഡി ആണ് ഉദ്ദേശിച്ചത്)
----------------------------------
(കോമഡി ആണ് ഉദ്ദേശിച്ചത്)
നിഷ്കു കശുമാവിന്റെ തണലിൽ കൂട്ടുകാരികളോടൊത്തു കല്ല് കളിക്കായിരുന്നു. നേരം നട്ടുച്ച പന്ത്രണ്ടു മണി ആയിക്കാണും. ആൾ അന്ന് ഒടുക്കത്തെ ഫോമിലാണ്. രണ്ടു ഗെയിം ജയിച്ചു. അതും ബാക് ടു ബാക്!!
പെട്ടന്നാണ് ആ ശബ്ദം കേട്ടത്.
എല്ലാരും ചാടി എണീറ്റു.. ഭൂ ഭൂ.. അമ്മാതിരി സൗണ്ട് ആയിരുന്നു.
നിഷ്കു ഇടത്തു നോക്കി, വലത്തു നോക്കി.. ഇല്ല, ഒന്നും കാണാനില്ല നേരെ നോക്കിയപ്പോ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരികളും ഇല്ല.. നിമിഷ നേരം കൊണ്ട് നിഷ്കു വാസ് ഓൾ അലോൺ.
എല്ലാരും ചാടി എണീറ്റു.. ഭൂ ഭൂ.. അമ്മാതിരി സൗണ്ട് ആയിരുന്നു.
നിഷ്കു ഇടത്തു നോക്കി, വലത്തു നോക്കി.. ഇല്ല, ഒന്നും കാണാനില്ല നേരെ നോക്കിയപ്പോ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരികളും ഇല്ല.. നിമിഷ നേരം കൊണ്ട് നിഷ്കു വാസ് ഓൾ അലോൺ.
ഭൂ... ശബ്ദം അടുത്തു വരുന്നു! ഇത് അത് തന്നെ! മനസില്ലാ മനസോടെ നിഷ്കു മേലോട്ട് നോക്കി. അതെ, ISRO റോക്കറ്റ്!! തലേം കുത്തി വീഴാണ്. നേരെ ഇങ്ങോട്ടു തന്നെ.
"എന്റമ്മോ" . നിഷ്കു ഓടി. മുകളിൽ ISRO, താഴെ നിഷ്കു.
"അയ്യോ. ഇത് എന്റെ വീടാണെ. അറബിക്കടൽ കൊറച്ചു അപ്പുറത്താണേ" നിഷ്കു നിലവിളിച്ചു. ആര് കേൾക്കാൻ!
"അയ്യോ. ഇത് എന്റെ വീടാണെ. അറബിക്കടൽ കൊറച്ചു അപ്പുറത്താണേ" നിഷ്കു നിലവിളിച്ചു. ആര് കേൾക്കാൻ!
** കട പട ചട ആൻഡ് ബ്ധും** വീണു!
"ഹയ്യന്റമ്മോ"!!
നിഷ്കു ഒറ്റ ചാട്ടം. കമിഴ്ന്നു വീണു, പിന്നെ മലർന്നു നോക്കി. എന്താ കാഴ്ച!!
തൊട്ട് തൊട്ടില്ല എന്ന പോലെ റോക്കറ്റിന്റെ മൊന അവന്റെ കണ്ണിന്റെ, 'ദേ ദിവടെ'. തൊട്ടു മുന്നിൽ!! വാട്ട് എ നേരോ എസ്കേപ്പ് !!
ഭാഗ്യം!! കശുമാവ് ഉണ്ടായത്, റോക്കറ്റ് മാവിന്റെ കൊമ്പിൽ തടഞ്ഞു ഇങ്ങനെ തൂങ്ങി നിക്കാണ്. ചെറുങ്ങനെ ഒന്ന് ആടുന്നും ഉണ്ട്. എന്തായാലും നിഷ്കു തല നാരിഴക്ക് രക്ഷപെട്ടു!
സ്വപ്നം തീർന്നതും നിഷ്കു ഞെട്ടി ഉണരുന്നതും നേരം വെളുത്തതും ഒരുമിച്ചായിരുന്നു..
നിഷ്കു നന്നേ ക്ഷീണിച്ചിരുന്നു.. റോക്കറ്റ് ആക്രമണത്തിന്റെ പരവേശം!! ISRO റോക്കറ്റ് വിടാൻ തുടങ്ങിയ കാലം തൊട്ട് നിഷ്കു കാണുന്ന സ്വപ്നം ആണ് ഇത്.. അന്നൊക്കെ നമ്മ വിടുന്ന എല്ലാ റോക്കറ്റും കടലിനെ ലക്ഷ്യം വച്ച് ആയിരുന്നു.. നിഷ്ക്കുവിന്റെ വീട് അറബിക്കടലിന്റെ തീരത്തും.. എങ്ങാനും ലക്ഷ്യം തെറ്റി തലയിൽ വീഴുമോ എന്ന് ഭയന്ന് നിഷ്കു മാനത്തു നോക്കിയേ എപ്പോഴും നടക്കൂ. മാവ് കൂടെ കൊണ്ട് നടക്കാൻ പറ്റാത്തത് കൊണ്ട് ഒരു കുട കൊണ്ട് നടക്കും. ചുമ്മാ.. ഒരു തട !!
പക്ഷെ ആ രാത്രിയിലെ റോക്കറ്റ്ആക്രമണത്തിൽ നിഷ്ക്കുവിന്റെ കാൽ ഒന്ന് മുറിഞ്ഞു. അന്വേഷണത്തിൽ കട്ടിലിന്റെ ഇളകി നിൽക്കുന്ന ആണി നിഷ്ക്കുവിന്റെ കാലിൽ കൊണ്ടതാണ് എന്ന് തെളിഞ്ഞു.
സ്വാഭാവികം!! റോക്കറ്റ് വരുന്നതും നോക്കി ഓടുമ്പോൾ കട്ടിലിലെ ആണി ആര് നോക്കാൻ!! കാലിന്റെ ഉപ്പുറ്റിക്കു തൊട്ടു മുകളിൽ, മുറിവ് അത്ര ഗുരുതരം അല്ലെങ്കിലും ആണി അത്യാവശ്യം തുരുമ്പു എടുത്തതായിരുന്നു.. അമ്മയും അച്ഛനും അടങ്ങുന്ന വിദഗ്ധ സമിതി സംഭവം അവലോകനം ചെയ്തു അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോയി ഡോക്ടറെ കാണിച്ചു ഒരു പോയ്സൺ ഇൻജെക്ഷൻ എടുക്കാൻ തീരുമാനിച്ചു.
ഇൻജെക്ഷൻ എന്ന് പറഞ്ഞപ്പോഴേ നിഷ്കു ബോധരഹിതനായി. 'അമ്മ വെള്ളം തെളിച്ചു..
"ഇൻജെക്ഷൻ വച്ചില്ലെങ്കിൽ മുറിവ് ഇൻഫെക്ഷൻ ആയി പിന്നെ, അത് പഴുത്ത് പുഴുത്ത് അവസാനം ഒരു രക്ഷ ഇല്ലാതെ മെഡിക്കൽ കോളേജിൽ കൊണ്ടോയി ചിലപ്പോ കാലു തന്നെ വെട്ടി കളയേണ്ടി വരും നിഷ്കോ." ബോധം വന്ന ഉടനെ 'അമ്മ സിമ്പിൾ ആയി കാര്യം പറഞ്ഞു. നിഷ്ക്കുവിന്റെ വന്ന ബോധം പിന്നേം പോയി.
അറബിക്കടലിനും റോക്കറ്റിനും മദ്ധ്യേ എന്ന പോലെ ആയി നിഷ്ക്കുവിന്റെ അവസ്ഥ.. ഒന്നുകിൽ ഇൻജെക്ഷൻ അല്ലെങ്കിൽ കാൽ. നിഷ്കു ചിന്താ നിമഗ്നനായി.
"അമ്മെ, ഈ കാലു മുറിക്കുമ്പോ ഇഞ്ചക്ഷനെക്കാൾ വേദനിണ്ടാവോ അമ്മെ" നിഷ്കു ചുമ്മാ ഒരു സംശയ നിവാരണത്തിന് വേണ്ടി മാത്രം ചോദിച്ചു.. എല്ലാ വശങ്ങളും അറിഞ്ഞിരിക്കണമല്ലോ!
'ഇത് നിങ്ങടെ മോൻ തന്നെ' എന്ന മട്ടിൽ 'അമ്മ അച്ഛനെ ദയനീയമായി നോക്കി
"അമ്മെ, കമ്മ്യൂണിസ്റ്റ് പച്ച വച്ച് കെട്ടിയാൽ ഇൻജെക്ഷൻ വേണ്ടായിരിക്കും അല്ലെ അമ്മെ.." എന്ന അവസാന സംശയം 'അമ്മ ചട്ടുകം കൊണ്ട് തീർത്ത് തന്നു.. പിന്നെ ഒന്നും ചോദിച്ചില്ല.
"മോൻ വാ.. 'അമ്മ കുളിപ്പിച്ച് തരാം"
ഓ.. കൊല്ലാൻ കൊണ്ടൊണേലും മുൻപ് അങ്ങനെ ഒരു പതിവുണ്ടല്ലോ. നിഷ്കു മനസ്സിൽ പറഞ്ഞു
ഓ.. കൊല്ലാൻ കൊണ്ടൊണേലും മുൻപ് അങ്ങനെ ഒരു പതിവുണ്ടല്ലോ. നിഷ്കു മനസ്സിൽ പറഞ്ഞു
മൂരികുട്ടിയെ അറക്കാൻ കൊണ്ട് പോവുന്ന പോലെ നിഷ്കുവിനെയും വലിച്ചു അച്ഛൻ നടന്നു. പോവുന്ന വഴിക്കെല്ലാം, "അയ്യോ.. എന്നെ കൊല്ലാൻ കൊണ്ടോണെ, എനിക്ക് ഇൻജെക്ഷൻ വേണ്ടേ" എന്ന ഗാനം ഹൈ ആൻഡ് ലോ പിച്ചിൽ മാറി മാറി നിഷ്കു പാടിക്കൊണ്ടേ ഇരുന്നു.
ഇടയ്ക്കു ദൈവങ്ങളുടെ ഹെൽപും ചോദിച്ചു!
ഈശ്വരാ ആശുപത്രിയിൽ ആരെങ്കിലും ബോംബ് വക്കണെ!!
ഈശ്വരാ ആശുപത്രി തീ കത്തി പോണേ. ബട്ട് നോ രക്ഷ.. ഒന്നും നടന്നില്ല!!
അല്ലെങ്കിലും ദൈവങ്ങൾക്ക് കാതില്ല, കണ്ണും മൂക്കുമില്ല! ഇന്ന് വരെ ആ കണക്കു ടീച്ചറിന്റെ കാലൊടിച്ചു തന്നിട്ടില്ല.. പിന്നെ ആണ് ആശുപത്രി തീവെക്കുന്നത്!
ഈശ്വരാ ആശുപത്രിയിൽ ആരെങ്കിലും ബോംബ് വക്കണെ!!
ഈശ്വരാ ആശുപത്രി തീ കത്തി പോണേ. ബട്ട് നോ രക്ഷ.. ഒന്നും നടന്നില്ല!!
അല്ലെങ്കിലും ദൈവങ്ങൾക്ക് കാതില്ല, കണ്ണും മൂക്കുമില്ല! ഇന്ന് വരെ ആ കണക്കു ടീച്ചറിന്റെ കാലൊടിച്ചു തന്നിട്ടില്ല.. പിന്നെ ആണ് ആശുപത്രി തീവെക്കുന്നത്!
അവസാനം എത്തി.. അടി പതറുന്നു, കാലുകൾ ദുർബലമാവുന്നു. നോ! കം ഓൺ നിഷ്കൂ! തല ചുറ്റി വീഴരുത്.. ഊർജ്ജം സംഭരിക്കൂ നിഷ്കൂ.. ഇനിയും വൈകിയിട്ടില്ല. നിഷ്കു ഉള്ള ഊർജ്ജം സംഭരിച്ചു.. പിന്നെ അച്ഛന്റെ പിടി വിടീച്ചു ഒറ്റ ഓട്ടം കൊടുത്തു
"എന്റെ കാലു മുറിച്ചാ മത്യേ.. ഇൻജെക്ഷൻ വേണ്ടേ.." നിഷ്കു ഓട്ടത്തിന് ഇടയിൽ വിളിച്ചു പറഞ്ഞു.
പക്ഷെ വിധി മറ്റൊന്നായിരുന്നു.. വീട് വരെ നിർത്താതെ ഓടണം എന്ന് കരുതിയ നിഷ്കു രണ്ടു അടി ഓടിയപ്പോഴേക്കും കമന്നടിച്ചു വീണു.. പിന്നെ എല്ലാം പെട്ടന്നായിരുന്നു. കയ്യിലും കാലിലും പിടിച്ചു തൂക്കിയെടുത്തു ആരൊക്കെയോ നിഷ്കുവിനെ ഡോക്ടറുടെ മുന്നിൽ കൊണ്ടിട്ടു.
വരാനുള്ള ഇൻജെക്ഷൻ വഴിയിൽ തങ്ങില്ല..
"കൊല്ലാതിരിക്കാൻ പറ്റോ." നിഷ്കു ഡോക്ടറെ ദയനീയമായി നോക്കി. ഡോക്ടർ കാലൊന്നു പരിശോധിച്ചു.. നിഷ്കു കിടുകിടാ വിറച്ചു.. ചങ്കു പടപാടാ പിടച്ചു..
"ഇതൊന്നും ഇല്ലെടാ.. കുഞ്ഞു മുറിവല്ലേ.. ഡോണ്ട് വറി" ഡോക്ടർ അവന്റെ പുറകിൽ തട്ടി പറഞ്ഞു. കേട്ടതും നിഷ്കു എണീറ്റ് അച്ഛനെ നോക്കി.
"വാ.. എന്നാ പോവാമച്ചാ.. ഒന്നൂല്യ.. ഞാൻ പറഞ്ഞില്ലേ" നിഷ്കു മാക്സിമം നിഷ്കളങ്കതയോടെ പറഞ്ഞു..
"നിക്ക്..നിക്ക്.. എന്തായാലും തുരുമ്പാണി കൊണ്ടതല്ലേ.. ഒരു ഇൻജെക്ഷൻ എടുത്തേക്കാം" ഡോക്ടർ തടഞ്ഞു.
നിന്ന നിൽപ്പിൽ നിഷ്കു അലിഞ്ഞലിഞ്ഞു തറയിൽ പതിച്ചു. കണ്ണ് തുറന്നപ്പോ മുന്നിൽ ചെകുത്താൻ. അല്ല, പെണ്ണാണ്. ചെകുത്താന്റെ സ്ത്രീലിംഗം എന്താണാവോ! ഒരു തടിച്ചി നേഴ്സ്, ഒരു കയ്യിൽ സിറിഞ്ച്.. മറുകയ്യിൽ ഇൻജെക്ഷൻ മരുന്ന്, എത്ര മനോഹരമായ കാഴ്ച!
'എന്റെ ബോധമേ.... എന്നെ കൈ വിടല്ലേ.. നിഷ്കു സ്വയം കണ്ട്രോൾ ചെയ്തു..
"ധൈര്യമായി ഇരിക്ക്.." കമ്പോണ്ടർ..
"നീ ആൺകുട്ടി അല്ലെ.." അച്ഛൻ..
"ഒരു ഉറുമ്പു കടിക്കുന്ന പോലെ ഉള്ളു മോനൂ" സിസ്റ്റർ..
നിഷ്കു ശ്രമിച്ചു.. എനിക്ക് പറ്റും.. യെസ്.. ഐ കാൻ!
"യെസ്.. ഇന്ത്യ ഈസ് മൈ കൺട്രി.. ഓൾ ഇന്ത്യൻസ് ആർ മൈ ബ്രോതേർസ് ആൻഡ് സിസ്റ്റേഴ്സ്" തന്റെ ധൈര്യം പുറത്തെടുക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായി നിഷ്കു കടിച്ചാ പൊട്ടാത്ത, അവനെ കൊണ്ട് പറ്റുന്ന ഇംഗ്ലീഷ് പറഞ്ഞു..
"യെസ്.. ഇന്ത്യ ഈസ് മൈ കൺട്രി.. ഓൾ ഇന്ത്യൻസ് ആർ മൈ ബ്രോതേർസ് ആൻഡ് സിസ്റ്റേഴ്സ്" തന്റെ ധൈര്യം പുറത്തെടുക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായി നിഷ്കു കടിച്ചാ പൊട്ടാത്ത, അവനെ കൊണ്ട് പറ്റുന്ന ഇംഗ്ലീഷ് പറഞ്ഞു..
ബട്ട്, നോ യൂസ്. ധൈര്യം മാത്രം വന്നില്ല!!
ഈ നിമിഷം.. ഈ നിമിഷം ഞാൻ തകർന്നാൽ ഇനിയുള്ള നാളുകൾ അവരെന്നെ ഭീരു എന്ന് വിളിക്കും.. പാടില്ല.. ഞാൻ ഭീരുവല്ല.. പൊരുതണം.. ഇഞ്ചക്ഷനെങ്കിൽ ഇൻജെക്ഷൻ,.. എനിക്ക് പുല്ലാണ്.. നിഷ്കു സട കുടഞ്ഞു ഇരുന്നു..
"ഹമ്,, കുത്ത്" നിഷ്കു.. ചാടി എണീറ്റു വീണ്ടും കസേരയിൽ ചമ്രം പടഞ്ഞു ഇരുന്നു.. കൈ രണ്ടും നീട്ടി കൊടുത്തു.. എവിടെങ്കിലും കുത്തട്ടെ.. പണ്ടാരടങ്ങാൻ.
സിസ്റ്റർ സിറിഞ്ചിൽ മരുന്നെടുത്തു..
ഡെറ്റോളിൽ പഞ്ഞി മുക്കി..
ഈ നിമിഷം.. ഈ നിമിഷം ഞാൻ തകർന്നാൽ ഇനിയുള്ള നാളുകൾ അവരെന്നെ ഭീരു എന്ന് വിളിക്കും.. പാടില്ല.. ഞാൻ ഭീരുവല്ല.. പൊരുതണം.. ഇഞ്ചക്ഷനെങ്കിൽ ഇൻജെക്ഷൻ,.. എനിക്ക് പുല്ലാണ്.. നിഷ്കു സട കുടഞ്ഞു ഇരുന്നു..
"ഹമ്,, കുത്ത്" നിഷ്കു.. ചാടി എണീറ്റു വീണ്ടും കസേരയിൽ ചമ്രം പടഞ്ഞു ഇരുന്നു.. കൈ രണ്ടും നീട്ടി കൊടുത്തു.. എവിടെങ്കിലും കുത്തട്ടെ.. പണ്ടാരടങ്ങാൻ.
സിസ്റ്റർ സിറിഞ്ചിൽ മരുന്നെടുത്തു..
ഡെറ്റോളിൽ പഞ്ഞി മുക്കി..
"മോനെ.. ഇൻജെക്ഷൻ പുറകിലാ.. അവിടെ പോയി കിടക്ക്"
ശൂ... ഉണ്ടാക്കി എടുത്ത സകല ചങ്കൂറ്റവും പോയി.
"ഈശ്വരാ.. എന്തിനീ പരീക്ഷണം. എന്തിനീ ഈ പാവത്തിനെ ഇങ്ങനെ ശിക്ഷിക്കുന്നു.."
ഉള്ളിൽ ആണ് പറയാൻ ഉദ്ദേശിച്ചതെങ്കിലും സൗണ്ട് പുറത്തു വന്നു. നേഴ്സ് ഒന്ന് കുലുങ്ങി ചിരിച്ചു, താടക!
പിന്നെ നടന്നത് ഒരു മലയുദ്ധം ആയിരുന്നു.. ആരൊക്കെയോ പിടിച്ചു അവനെ പൊക്കി ബെഡിൽ കിടത്തി. പിന്നെ തിരിച്ചിട്ടു, നിഷ്കു മലർന്നു, അവർ പിന്നേം കമഴ്ത്തി. രണ്ടു കൈ അച്ഛനും രണ്ടു കാൽ കമ്പോണ്ടറും പിടിച്ചു വച്ചിരിക്കാണ്. ഫ്രീ ആയ മൂട് കൊണ്ട് ഒരു ആക്രമണത്തിന് ശ്രമിച്ചു എങ്കിലും സിസ്റ്റർ അവരുടെ മന്തൻ കൈ കൊണ്ട് ഒരു കൊട്ട് തന്നു. നടു ഫ്ലാറ്റ്! ഊർജ്ജം ചോരുകയാണല്ലോ കാവിലമ്മേ!! വഴങ്ങുകയല്ലാതെ ഇനി വേറെ വഴിയില്ല!
നിഷ്കു അടങ്ങി.. ഇവിടെ ശക്തിയല്ല.. ബുദ്ധിയാണ് വേണ്ടത്..
നിഷ്കു അടങ്ങി.. ഇവിടെ ശക്തിയല്ല.. ബുദ്ധിയാണ് വേണ്ടത്..
ഇനി അത് തന്നെ രക്ഷ!! നിഷ്കു അവസാന അടവ് പുറത്തെടുക്കാൻ തീരുമാനിച്ചു!
സിസ്റ്റർ പഞ്ഞി കൊണ്ട് പുറകിൽ തുടക്കുന്നു. ആ തണുപ്പ് ഒരു തരിപ്പായി പടർന്നു. നിഷ്കു കണ്ണടച്ചു.
ശക്തി സ്വരൂപിണി, അമ്മെ, സരസ്വതി ദേവീ.. അനുഗ്രഹിക്ക!
നിഷ്കു മനസ്സിൽ വണങ്ങി. ഇപ്പൊ കുത്തും.. ഒന്ന്.. രണ്ട്.. മൂന്ന്.. കുത്തി..
ശക്തി സ്വരൂപിണി, അമ്മെ, സരസ്വതി ദേവീ.. അനുഗ്രഹിക്ക!
നിഷ്കു മനസ്സിൽ വണങ്ങി. ഇപ്പൊ കുത്തും.. ഒന്ന്.. രണ്ട്.. മൂന്ന്.. കുത്തി..
"ഗംഗേ ........... തുടിയിൽ ഒണരും 'ത്രിപുര' കേട്ട് .. തുടയിലിട്ട് പാടിയെന്റെ.... നടന സുന്ദരം തൊറന്ന് വാ... ഗംഗേ... ഗംഗേ.... ഗംഗേ...."
നിഷ്കു പാടി.. ആഞ്ഞു പാടി.. സ്വയം മറന്നു പാടി..
നിഷ്കു പാടി.. ആഞ്ഞു പാടി.. സ്വയം മറന്നു പാടി..
ഒന്ന് ഞെട്ടിയെങ്കിലും സിസ്റ്റർ കുത്തി നിർത്തിയില്ല..
പക്ഷെ അച്ഛൻ ഞെട്ടി.. കമ്പോണ്ടർ ഞെട്ടി.. അപ്പുറത്തിരുന്ന ഡോക്ടർ ഞെട്ടി.. പുറത്തു ഇരുന്ന രോഗികൾ ഞെട്ടി..
കണ്ണ് തുറന്നപ്പോ എല്ലാരും ഒരു കയ്യകലത്തിൽ നിൽക്കുന്നു. അപ്പോഴേക്കും സിസ്റ്ററും സൂചി പിൻവലിച്ചിരുന്നു..
"എന്താ ഇത്" സിസ്റ്റർ ചോദിച്ചു..
"സംഗീതം, അനന്തസാഗരം പരമാനന്ദം! എല്ലാ ഭയത്തെയും കാട്ടിൽ കളയുന്ന സിദ്ധഔഷധം" നിഷ്കു കിടന്ന കിടപ്പിൽ പറഞ്ഞു..
"എന്തൂട്ട്ന്ന്?" കമ്പോണ്ടർ
"പേടി മാറാൻ പാടീതാ എന്റെ പൊന്നു ചേട്ടാ.." നിഷ്കു സാരാംശം വ്യക്തമാക്കി..
അപ്പോഴാണ് നിഷ്കു അച്ഛനെ ശ്രദ്ധിച്ചത്
കൂപ്പുകൈയും ആയി നിറകണ്ണുകളോടെ അച്ഛൻ.. വിറക്കുന്ന ചുണ്ടുകൾ.. ആ മുഖത്ത് പലവിധ ഭാവങ്ങൾ.. ആ പിതാവ് വിറയ്ക്കുന്ന കാലുകളോടെ നിഷ്ക്കുവിന്റെ അടുത്ത് വന്നു. അവന്റെ മൂട്ടിൽ തട്ടി..
"അറിഞ്ഞില്ലാ.. ഇത് ഞാൻ അറിഞ്ഞില്ലാ.. ദേവിയുടെ കടാക്ഷം നിന്നിലിത്രത്തോളം ഉണ്ടെന്നു അച്ഛനറിഞ്ഞില്ല.... പാട്.. മുഴുവൻ പാട്"
പക്ഷെ നിഷ്ക്കുവിന് നാണം വന്നു.. നിഷ്കു പതുക്കെ ട്രൗസർ വലിച്ചു കേറ്റി എണീറ്റു..
"പാട് പാട്.." അച്ഛൻ പറഞ്ഞു..
"കുറച്ചു തടിപ്പുണ്ടാവും.. പാടൊന്നും കാണില്ല.." സിസ്റ്റർ ഇൻജെക്ഷൻ കുത്തിയ സ്ഥലം നോക്കി പറഞ്ഞു..
"അതല്ല.. ഞാൻ ഇവനോട് പാട്ടു പാടാൻ പറഞ്ഞതാ" അച്ഛൻ ക്ലാരിഫൈ ചെയ്തു..
"ഊഹും..ഞാൻ പാടില്ല...." നിഷ്കു കാൽ വിരൽ കൊണ്ട് തറയിൽ ചിത്രം വരച്ചു..
"പാടഡാ.. ഇല്ലെങ്കിൽ കുത്തും.." സിസ്റ്റർ പ്രോത്സാഹിപ്പിച്ചു..
അത് ഫലിച്ചു.. നിഷ്കു പാടി.. അങ്ങനെ നിഷ്കു ദി ഗായകൻ പിറന്നു..
Sanvi King
(((())))
(((())))
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക