ജയകേരളജനനീ ,ജയജയ
മമ കേരളജനനീ
വഞ്ചിപ്പാട്ടുകൾപാടി നിന്നുടെ
നെഞ്ചു നുകർന്നവർ ഞങ്ങൾ
തുള്ളൽപ്പാട്ടുകൾപാടിനിന്നുടെ
ഉള്ളിൽ വളർന്നവർ ഞങ്ങൾ
ജയകേരള ജനനീ ,ജയജയ
മമ കേരളജനനീ
മമ കേരളജനനീ
വഞ്ചിപ്പാട്ടുകൾപാടി നിന്നുടെ
നെഞ്ചു നുകർന്നവർ ഞങ്ങൾ
തുള്ളൽപ്പാട്ടുകൾപാടിനിന്നുടെ
ഉള്ളിൽ വളർന്നവർ ഞങ്ങൾ
ജയകേരള ജനനീ ,ജയജയ
മമ കേരളജനനീ
തുഞ്ചൻ പിന്നെകുഞ്ചൻവന്നു
പഞ്ചമരാഗതരംഗമിളക്കി,
സ്വാതിതിരുനാൾ വന്നു
ആശാനുള്ളൂർ ,വള്ളത്തോളും
ആശയ്‌ക്കൊത്തു വന്നു,നിന്നുടെ
പാലമൃതുണ്ടു വളർന്നു
ജയകേരള ജനനീ ,ജയജയ
മമ കേരളജനനീ
പഞ്ചമരാഗതരംഗമിളക്കി,
സ്വാതിതിരുനാൾ വന്നു
ആശാനുള്ളൂർ ,വള്ളത്തോളും
ആശയ്‌ക്കൊത്തു വന്നു,നിന്നുടെ
പാലമൃതുണ്ടു വളർന്നു
ജയകേരള ജനനീ ,ജയജയ
മമ കേരളജനനീ
അക്ഷരമന്ത്രത്തളിരുകൾ ചൂടി
യക്ഷിതി യുയരുമ്പോൾ
ആദ്വൈതത്തിൻകവിത ചുരത്തി
കരളുകൾ കുളിരുമ്പോൾ
അമ്മേ ഞാനൊരു കൈത്തിരിയാകാം
തൃക്കോവിൽ നടയിൽ കലതൻ
തൃക്കോവിൽനടയിൽ,
ജയകേരളജനനീ ,ജയജയ
മമ കേരളജനനീ (1988 ൽ എഴുതിയത്)
യക്ഷിതി യുയരുമ്പോൾ
ആദ്വൈതത്തിൻകവിത ചുരത്തി
കരളുകൾ കുളിരുമ്പോൾ
അമ്മേ ഞാനൊരു കൈത്തിരിയാകാം
തൃക്കോവിൽ നടയിൽ കലതൻ
തൃക്കോവിൽനടയിൽ,
ജയകേരളജനനീ ,ജയജയ
മമ കേരളജനനീ (1988 ൽ എഴുതിയത്)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക