കൃഷിയേയും
കാര്‍ഷിക വൃത്തിയേയും
പ്രാകൃതമെന്നാക്ഷേപിച്ചു
പടിയിറക്കിവിട്ടു
ഇനി അവശേഷിക്കുന്ന
ഗ്രാമാക്കാഴ്ച്ചകളും
നാം നോക്കിനില്‍ക്കെ
മാഞ്ഞുപോകും.
പച്ചപ്പിന്റെ അവാസന നാമ്പും
നിങ്ങളുടെ കണ്‍മുന്നില്‍നിന്നു
നുള്ളിയെടുക്കപ്പെടും.
പിന്നെ ഇവയെല്ലാം
കൃതൃമമായി പുനര്‍നിര്‍മ്മിച്ചു
കുഴലൂതി നിങ്ങളെ
പ്രലോഭിപ്പിക്കും.
ആത്മാവിന്റെ അടങ്ങാത്ത ദാഹം
ഇവയൊക്കെയും വിലകൊടുത്തു
കാണുവാന്‍ നമ്മെ
പ്രേരിപ്പിക്കും.
അതിനു മുമ്പു ഉണരണം.
ഒരു പുനര്‍വിചിന്തനത്തിനു
ഇനിയും സമയം ഉണ്ട്.
വൈകരുത്..
ഉണരുമോ?
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക