Slider

ശേഷത്തിലെ ഭ്രാന്തൻ

0

"ഭ്രാന്തെന്ന് പറഞ്ഞാൽ എന്താ ?" ലോനപ്പൻ ചോദിച്ചു.
കേട്ടിരുന്നയാൾ മറുപടി പറയുന്നില്ല.
ലോനപ്പൻ ചോദ്യം ആവർത്തിക്കുന്നു.
"അച്ഛനുമമ്മയില്ലാത്തതാണോ ഭ്രാന്ത് ?" ലോനപ്പന്റെ അടുത്ത ചോദ്യം
കേട്ടിരുന്നയാൾ മറുപടി പറയുന്നു, "അതെ അച്ഛനുമമ്മയുമില്ലാത്തവൻ ഭ്രാന്തൻ?"
ഇതുകേട്ടുനിന്ന നായിക ഉത്തരം പറഞ്ഞവനോടെ കയർക്കുന്നു
അയാൾ പറഞ്ഞ മറുപടി ഇത്രമാത്രം, " HE NEEDS AN ANSWER, THAT IS ALL."
(അവൻ ഒരു മറുപടി ആഗ്രഹിക്കുന്നു, അത്രമാത്രം)
"ശേഷം" എന്ന ചിത്രത്തിലെ എന്നെ ഏറെ ആകർഷിച്ച ഭാഗമാണ് ഇത്.കഥയിലെ നായിക, ഭ്രാന്താശുപത്രിയിലെ അന്തേവാസിയായ ലോനപ്പൻറെ കഥ സിനിമയാക്കുവാൻ ലോനപ്പനെ ജയിലിനു പുറത്തു കൊണ്ടുവരുന്നു. അതുവരെ പുറം ലോകം കാണാത്ത ലോനപ്പൻ കടൽ കണ്ടു സന്തോഷിക്കുന്നു(ഒരു കൊച്ചുകുട്ടിയുടെ സന്തോഷത്തോടെ), സിനിമ എഡിറ്റ് ചെയ്യാൻ സഹായിക്കുന്നു. നായികയുടെ അമ്മ ലോനപ്പനെ "ഭ്രാന്തൻ" എന്ന് വിളിക്കുന്ന സീൻ ഉണ്ട്. അതിൻറെ അടുത്ത സീനിൽ ലോനപ്പൻ ഈ ചോദ്യം ചോദിക്കുന്നത് ഫിലിം എഡിറ്റോറോടാണ്.
ലോനപ്പനായി വന്നത് നടൻ ജയറാമും എഡിറ്ററായി നടൻ മുരളിയും. ഒരു മനോഹരമായ സിനിമ. ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.

By : 
Siraj Sarangapani
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo