Slider

നുറുങ്ങ്

0

ആദൃം ഓർക്കുന്നത് ആ താരാട്ടുപാട്ടാണ്....
ഓമനത്തിങ്കൾ കിടാവോ..........
പൂവിൽ നിറഞ്ഞ മധുവോ എന്നെത്തുമ്പോൾ ഞാൻ ചിരിയ്ക്കുമായിരുന്നു
അച്ഛന്റെ പേരാണത്...ഇന്ന് അച്ഛന്റെ ഓർമ്മകളിൽ കണ്ണീരോടെ ചിരിക്കുന്നു ..
കവിതകൾ പാടി തന്നത് അമ്മയുടെ അമ്മ. .
എല്ലാ കവിതകൾക്കും ഒരേ ഈണം..
വൃത്തങ്ങളും, അലങ്കാരങ്ങളും,ചില്ലക്ഷരങ്ങളും ,കൂട്ടക്ഷരങ്ങളും എനിക്കനൃമായത് അങ്ങനെയാണ്..
കറയറ്റ സ്നേഹങ്ങളുടെ ,വാത്സല്യങ്ങളുടെ ശബ്ദം. .ഹൃദയത്തിനോട് സംസാരിച്ച കവിതകൾ. ..
കഥകൾ പറഞ്ഞുതന്നത് അച്ഛന്റെ അമ്മ. .
ഭീമൻ .ഹനുമാൻ ..ഗന്ധർവ്വൻ...
അന്ന് ഫെയ്സ് ബുക്ക് ഇല്ലായിരുന്നു. .
ടെലിവിഷനില്ലായിരുന്നു...
തെക്കേപറമ്പിലെ മൂവാണ്ടൻ മാവിൽ കഥകളുടെ ഊഞ്ഞാലിലാടി, കളിവണ്ടി ഉന്തി കളിച്ച്..വളർന്നു. .
അമ്പലത്തെരുവുകൾ..ഗ്രന്ഥശാലകൾ..........പിന്നെ ദേശസ്നേഹം സതൃവിശ്വാസിയുടെരക്തത്തിലുണ്ടാവണമെന്നു പറഞ്ഞ പ്രവാചകന്റെ കഥ...
മൽസരിക്കുന്നതെന്തിനു നാം വൃഥാ... എന്ന സതൃം ജ്ഞാനപ്പാനയിലൂടെ...
പ്രിയപ്പെട്ടവരേ...കാഴ്ചകളുടെ മിഴി ദൂരത്തിനപ്പുറം നിങ്ങൾ. .
ഛോട്ടാ ഭീമും, ജയ് ഹനുമാനും, ഒക്കെ വന്നുപോയിരിക്കവേ..ചിലർ
പുതിയതെഴുതുവാനായി ചിന്തകളുടെ കനലുകൾ കത്തിക്കുന്നു..
തലച്ചോറിനോടോ ,മാംസത്തോടോ മൽസരിക്കാനില്ലാതെ ....ആഭരണങ്ങളണിയാത്ത ഈ പഴയ അക്ഷരങ്ങൾ
ഇന്നലെകളുടെ നന്മകളിലേയ്ക്ക് നോക്കി ഇന്നിന്റെ സതൃം തേടുകയാണ്..
...സത്യ മേവ ജയതേ....
......പ്രേം .....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo