മുക്കിനും മൂലയ്ക്കുമുണ്ടായിരം
കണ്ണുള്ള
കാതുള്ള
നാവുള്ള
മണം.മണം.
മുംബൈമണം.
കണ്ണുള്ള
കാതുള്ള
നാവുള്ള
മണം.മണം.
മുംബൈമണം.
അപ്പര്‍ബര്‍ത്തില്‍
മൂടിപ്പുതച്ച കൂര്‍ക്കത്തെ
ഉറ്ത്തി ഉണര്‍ത്തുന്ന
അംബര്‍നാഥ് മണം.
മൂടിപ്പുതച്ച കൂര്‍ക്കത്തെ
ഉറ്ത്തി ഉണര്‍ത്തുന്ന
അംബര്‍നാഥ് മണം.
ഉപ്പളങ്ങളില്‍
ചീഞ്ഞ പൊടിമീന്‍ മണം.
ചീഞ്ഞ പൊടിമീന്‍ മണം.
ഗോരെഗാവില്‍,
കടുകെണ്ണ കിനിയുന്ന
തബേല മണം.
കടുകെണ്ണ കിനിയുന്ന
തബേല മണം.
നാക്കയില്‍,
കരിയുന്ന മണ്ണെണ്ണ മണം.
കരിയുന്ന മണ്ണെണ്ണ മണം.
ലാല്‍ബാഗില്‍,
മുളകരച്ച തംബാക്കു മണം.
മുളകരച്ച തംബാക്കു മണം.
ശിവാജിപ്പാര്‍ക്കിനു കാവിമണം.
ഹാജിയാലിയിലെ വേലിയിറക്കത്തിന്
ഉറക്കച്ചടവുള്ള വേശ്യമണം.
ഉറക്കച്ചടവുള്ള വേശ്യമണം.
ഫൌണ്ടന്റെ രാത്രി മൂലകളില്‍
കാമം കുമിയുന്ന മോഗ്രമണം.
കാമം കുമിയുന്ന മോഗ്രമണം.
കേലവണ്ടിയില്‍,
ഈച്ചയാട്ടുന്ന ധൂപമണം.
ഈച്ചയാട്ടുന്ന ധൂപമണം.
മുത്താരിയില്‍,
മൂക്കെരിയ്ക്കും അമോണിയ മണം.
മൂക്കെരിയ്ക്കും അമോണിയ മണം.
വീറ്റിയില്‍ അങ്ങോട്ടു തിളക്ക ഷാമ്പൂ മണം.
വീറ്റിയില്‍ ഇങ്ങോട്ടു ചീഞ്ഞ വേര്‍പ്പു മണം.
വീറ്റിയില്‍ ഇങ്ങോട്ടു ചീഞ്ഞ വേര്‍പ്പു മണം.
വിശപ്പിന്‍റെ വിളിക്ക്
വഴിയോര വടപ്പാവ് മണം.
വഴിയോര വടപ്പാവ് മണം.
കരിമണ്ണില്‍ പൊരിയുന്ന കടല മണം.
ചോര്‍ബസാറില്‍
തിളച്ചു കുറുകുന്ന കട്ടിങ്ങ് മണം.
തിളച്ചു കുറുകുന്ന കട്ടിങ്ങ് മണം.
ബിഗ്ബസാറില്‍
മുഷിഞ്ഞലയും ഏസി മണം.
മുഷിഞ്ഞലയും ഏസി മണം.
തിളയെണ്ണയില്‍ കുളിച്ച വെള്ളുള്ളി;
മറാഠി മണം.
മറാഠി മണം.
ജമന്തി ചൂടിയ കാപ്പി
മാട്ടുംഗ മദ്രാസി മണം.
മാട്ടുംഗ മദ്രാസി മണം.
കുരുമുളകില്‍ ഉരുണ്ടു മൊരിയുന്ന മത്തി,
ഞായര്‍ മലയാളി മണം.
ഞായര്‍ മലയാളി മണം.
സ്റ്റേഷന്‍ മുക്കില്‍
പട്ടയില്‍ പുഴുങ്ങിയ മുട്ട മണം.
പട്ടയില്‍ പുഴുങ്ങിയ മുട്ട മണം.
കാമാഠിത്തെരുവില്‍
ലഹരിപ്പാനിന്‍റെ ഏമ്പക്ക മണം.
ലഹരിപ്പാനിന്‍റെ ഏമ്പക്ക മണം.
മള്‍ട്ടിപ്ലെക്സില്‍ പോപ് ക്കോണ്‍ മണം.
നൂറുനിലലിഫ്റ്റില്‍ കോക്ക് ടെയില്‍ മണം.
മണങ്ങളായിരമെങ്കിലും ഇന്നോളം
മോഹമല്ലാതിരുന്നിട്ടില്ല മുംബൈ.
എന്നാല്‍
ആംചി മുംബൈയില്‍ ഇന്നുരസ്സുന്നു
ഉള്ളു പൊള്ളുന്നൊരു മൂര്‍ച്ച മണം;
മോഹമല്ലാതിരുന്നിട്ടില്ല മുംബൈ.
എന്നാല്‍
ആംചി മുംബൈയില്‍ ഇന്നുരസ്സുന്നു
ഉള്ളു പൊള്ളുന്നൊരു മൂര്‍ച്ച മണം;
കരിഞ്ഞ ചോര മണം!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക