നന്ദി ഒരായിരം. ..
മറവിയുടെ തണുപ്പ് ഏൽക്കാതെ കനലൂതി കത്തിച്ച ഓർമ്മകളുടെ കോശങ്ങൾക്ക്..
വീണ്ടും വീണ്ടും ഓർത്തിരിക്കാൻ നിമിത്തങ്ങൾ തന്ന പ്രകൃതിയ്ക്ക്...
എന്നും കൂടെയുണ്ട് എന്നനുഗ്രഹിച്ച കുലദൈവങ്ങൾക്ക്..
കണ്ടിട്ടും കാണാതെ പോയ മിഴിപൂട്ടിയ മുഖങ്ങൾക്ക്..
പുച്ഛം വിതറിയ ചിരികൾക്ക്...ചിന്തകൾക്ക്..
നേർത്ത വെളുത്ത കൈകളാൽ താങ്ങായി,തണലായി ധൈര്യം തന്ന അച്ഛന്. ..
കൂട്ടിന് ഞാനുണ്ട് എന്നും , എന്നു പറയാതെ പറഞ്ഞ നിന്റെ ചെറുപുഞ്ചിരിക്ക്....
നന്ദി. ...വീണ്ടും. ..
....പ്രേം ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക