കളി ചിരി ശൃംഗാര കരുണ ഭാവങ്ങള്‍......
കെട്ടി ആടുന്നു ചില നരജന്മങ്ങള്‍
ഭോഗലക്ഷ്യ പ്രാപ്തിക്കായ്മാത്രം
കെട്ടി ആടുന്നു ചില നരജന്മങ്ങള്‍
ഭോഗലക്ഷ്യ പ്രാപ്തിക്കായ്മാത്രം
വെളുക്കെ ചിരിക്കുന്ന മുഖത്തിനുപിന്നില്‍
ഒളിപ്പിച്ചു വെക്കുന്നു വെറി പൂണ്ട
തിളങ്ങുന്ന കുറുനരിക്കണ്ണുകള്‍
ഒളിപ്പിച്ചു വെക്കുന്നു വെറി പൂണ്ട
തിളങ്ങുന്ന കുറുനരിക്കണ്ണുകള്‍
തേനൂറും കളിവാക്കിനുള്ളില്‍
തിരിച്ചറിയാന്‍ കഴിയാത്ത
വിഷം നിറച്ച കടുംചിന്തകള്‍
തിരിച്ചറിയാന്‍ കഴിയാത്ത
വിഷം നിറച്ച കടുംചിന്തകള്‍
കെട്ടിഉയര്‍ത്തുന്ന കദനത്തിന്‍
നിലതെറ്റി ചുഴറ്റി വീഴ്ത്തുന്ന
കന്മഷമൊഷുകും പൊയ്കഥകള്‍
നിലതെറ്റി ചുഴറ്റി വീഴ്ത്തുന്ന
കന്മഷമൊഷുകും പൊയ്കഥകള്‍
വാക്കുകളുടെ വര്‍ണ്ണപ്രപഞ്ചം കൊണ്ട്
വഴിമാറ്റിയെടുക്കുന്ന നെറികെട്ട ജന്മങ്ങള്‍
വൈകിയെത്തുന്ന തിരിച്ചറിവില്‍
കൈവിട്ടു പോകുന്ന ജീവിതങ്ങള്‍
വഴിമാറ്റിയെടുക്കുന്ന നെറികെട്ട ജന്മങ്ങള്‍
വൈകിയെത്തുന്ന തിരിച്ചറിവില്‍
കൈവിട്ടു പോകുന്ന ജീവിതങ്ങള്‍
പതിരുകള്‍ പകുത്തു മാറ്റാന്‍
കപടത അറിയാന്‍ കഴിയട്ടെ
പുതുതലമുറയ്ക്ക് ഇനിയെങ്കിലും
------------------------അനഘ രാജ്
കപടത അറിയാന്‍ കഴിയട്ടെ
പുതുതലമുറയ്ക്ക് ഇനിയെങ്കിലും
------------------------അനഘ രാജ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക