ഞാനൊരിക്കലെങ്കിലും
എന്റെ സ്വപ്നങ്ങളെ
കണ്ടുമുട്ടിയതേയില്ല.
എന്റെ സ്വപ്നങ്ങളെ
കണ്ടുമുട്ടിയതേയില്ല.
തുടക്കത്തിൽ ഞാൻ
ആരുടെയൊക്കെയോ
സ്വപ്നങ്ങളായിരുന്നു.
ആരുടെയൊക്കെയോ
സ്വപ്നങ്ങളായിരുന്നു.
ഇന്നലെകളിൽ ഞാൻ
വേറൊരാളുടെ സ്വപ്ന-
നായകനുമായിരുന്നു.
വേറൊരാളുടെ സ്വപ്ന-
നായകനുമായിരുന്നു.
ഇന്ന് ഞാൻ ചിലരുടെ
സ്വപ്നങ്ങളുടെ കാവ -
ൽക്കാരനായിരിക്കുന്നു
സ്വപ്നങ്ങളുടെ കാവ -
ൽക്കാരനായിരിക്കുന്നു
മരണമിപ്പോഴെന്നെ
സ്വപ്നം കാണുവാൻ...
തുടങ്ങിയിട്ടുണ്ടായിരിക്കും.
സ്വപ്നം കാണുവാൻ...
തുടങ്ങിയിട്ടുണ്ടായിരിക്കും.
നാളെകളിൽ ചിലരുടെ
ദു:സ്വപ്നരാവുകളിൽ
പ്രതിനായകനുമായേക്കാം..
ദു:സ്വപ്നരാവുകളിൽ
പ്രതിനായകനുമായേക്കാം..
By yem yemmen

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക