Slider

വിദ്യാലയം

0

വിശ്വചേതനയുണർത്തും വിദ്യാലയ ഹൃദയം
അദ്വൈത സത്യമെഴുതും മണിമന്ദിരം
അദ്ധ്യാത്മ സാരങ്ങൾ അക്ഷരചിമിഴുകളിൽ 
ആവാഹിച്ചു വെയ്ക്കും ശ്രീമന്ദിരം
അക്ഷര രശ്മികളാൽ ആലേഖനംചെയ്യും
മഹിതജീവിത വ്രതനിഷ്ഠകൾ
സാധകം ചെയ്യാനെത്തും നിസ്സംഗചേതസ്സുക-
ളിളവേറ്റു മുക്തിപുല്കും ജ്ഞാനാലയം
ഇരുളിൻ തിരകളെയറിവിൻപ്രവാഹമാക്കു -
മീ ദിവ്യസങ്കേത പടവുകളിൽ
യാമങ്ങൾതോറും വന്നു് വരസ്വരമർപ്പിച്ചിട്ടു
വ്യോമഗംഗ തന്നിൽ നീന്തും ദേവതകൾ
ഇവിടെയെൻ പദവുമൊന്നു വെക്കാനനുവദിക്കു
ഗുരുവാകും കാരുണ്യമേ, ശരണഹസ്തമേ
വിശുദ്ധമാം വാക്കിന്റെ ,വിനയ തപസ്യയുടെ
വിമലവിഹായസ്സിൽ ഞാൻപറന്നിടട്ടേ
By: 
Varghese Kurathikadu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo