ഇന്നെന്റെ പഴയൊരാ പുസ്തകത്താളില്‍
പ്രൗഢമാം ഭാരതഭൂപടം കണ്ടുഞാന്‍
അതിരുകള്‍ വെട്ടിമുറിച്ചവരിന്നതില്‍
ചിതല്‍ തിന്ന ഭൂപടചിത്രം വരച്ചൂ.
പ്രൗഢമാം ഭാരതഭൂപടം കണ്ടുഞാന്‍
അതിരുകള്‍ വെട്ടിമുറിച്ചവരിന്നതില്‍
ചിതല്‍ തിന്ന ഭൂപടചിത്രം വരച്ചൂ.
ഉടല്‍മുറിച്ചിട്ടതില്‍ വൈരമാമുപ്പുകള്‍
തൂകിരസിക്കുന്നോരധികാരമോഹികള്‍
ആ മുറിവില്‍നിന്നുമുയരുന്നതൊക്കയു-
മശാന്തീ പടര്‍ത്തുന്ന ധൂമങ്ങള്‍ മാത്രം.
തൂകിരസിക്കുന്നോരധികാരമോഹികള്‍
ആ മുറിവില്‍നിന്നുമുയരുന്നതൊക്കയു-
മശാന്തീ പടര്‍ത്തുന്ന ധൂമങ്ങള്‍ മാത്രം.
ചിറപൊട്ടിയൊഴുകുന്നൊരരുവിപോല്‍ കണ്ണുനീര്‍
തോരാതെ കേഴുന്നോരമ്മമാരുണ്ടതില്‍
കീഴാളനെക്കൊന്നു മേലാളനായ് വാഴു-
മന്ധബോധത്തിന്റെ സ്വാര്‍ത്ഥരൂപങ്ങളും .
തോരാതെ കേഴുന്നോരമ്മമാരുണ്ടതില്‍
കീഴാളനെക്കൊന്നു മേലാളനായ് വാഴു-
മന്ധബോധത്തിന്റെ സ്വാര്‍ത്ഥരൂപങ്ങളും .
തലയുടഞ്ഞെങ്ങോ മറഞ്ഞുപോയ് ഗിരികളും
വയലും മറഞ്ഞുപോയ് പുഴയും മരിച്ചു
അരവയര്‍പോലും നിറച്ചിടാനാകാതെ
പിടയുന്നു കര്‍ഷകര്‍ കയറിന്റെ തുമ്പില്‍.
വയലും മറഞ്ഞുപോയ് പുഴയും മരിച്ചു
അരവയര്‍പോലും നിറച്ചിടാനാകാതെ
പിടയുന്നു കര്‍ഷകര്‍ കയറിന്റെ തുമ്പില്‍.
ഇനിയും തുറക്കാത്ത മിഴികളുമായ്പ്പിറ-
ന്നായിരം ദൈവങ്ങള്‍, ജാതിഭൂതങ്ങള്‍
അറുതിയേയില്ലെന്നഹംഭാവമോടെ
അതിമോഹമാത്സര്യംപേറിവാഴുന്നവര്‍.
ന്നായിരം ദൈവങ്ങള്‍, ജാതിഭൂതങ്ങള്‍
അറുതിയേയില്ലെന്നഹംഭാവമോടെ
അതിമോഹമാത്സര്യംപേറിവാഴുന്നവര്‍.
ലഹരികള്‍ പൂക്കുന്ന വീഥിയില്‍ കേള്‍ക്കുന്ന-
തൊക്കയും കുഞ്ഞുവിലാപഗീതങ്ങൾ
തെരുവില്‍പ്പിറക്കാതെ,തെരുവിലേക്കെത്തുന്നു
വിധിലിഖിതമറിയാതെ ബാല്യജന്മങ്ങള്‍.
തൊക്കയും കുഞ്ഞുവിലാപഗീതങ്ങൾ
തെരുവില്‍പ്പിറക്കാതെ,തെരുവിലേക്കെത്തുന്നു
വിധിലിഖിതമറിയാതെ ബാല്യജന്മങ്ങള്‍.
ബിരുദം ചുമന്നുതളര്‍ന്ന യുവത്വങ്ങള്‍
മൌനവല്മീകത്തിലെങ്ങോ മറഞ്ഞു
മാറാലതുന്നിയ മാറാത്ത നിയമങ്ങള്‍
മടിയോടെയിന്നും മുടന്തിനീങ്ങുന്നു.
മൌനവല്മീകത്തിലെങ്ങോ മറഞ്ഞു
മാറാലതുന്നിയ മാറാത്ത നിയമങ്ങള്‍
മടിയോടെയിന്നും മുടന്തിനീങ്ങുന്നു.
ചോരച്ചുവപ്പിന്റെ ചായത്തില്‍ കണ്ണുനീര്‍
ചാലിച്ചു ചരിതം രചിച്ച പോരാളികള്‍
പാരതന്ത്ര്യത്തിന്റെ ചിറകരിഞ്ഞന്നവര്‍
നെയ്ത സ്വപ്നത്തിന്‍വിലങ്ങഴിച്ചീടുക.
ചാലിച്ചു ചരിതം രചിച്ച പോരാളികള്‍
പാരതന്ത്ര്യത്തിന്റെ ചിറകരിഞ്ഞന്നവര്‍
നെയ്ത സ്വപ്നത്തിന്‍വിലങ്ങഴിച്ചീടുക.
ഇനിയില്ല മാത്രകളേറെ നിനയ്ക്കുവാന്‍
ഇനിവേണ്ടാ കപടമാം രാജ്യസ്നേഹങ്ങളും
ഇനിവേണ്ടാ കൊടികള്‍, ജാതി, വര്‍ണ്ണങ്ങള്‍
ഇനിവേണ്ടതൊരുമന്ത്രം “മമ ഭാരതമേ സ്വസ്തി“!!
-------------------------------------
ശിവരാജന്‍,കോവിലഴികം
മയ്യനാട്,കൊല്ലം,
ഇനിവേണ്ടാ കപടമാം രാജ്യസ്നേഹങ്ങളും
ഇനിവേണ്ടാ കൊടികള്‍, ജാതി, വര്‍ണ്ണങ്ങള്‍
ഇനിവേണ്ടതൊരുമന്ത്രം “മമ ഭാരതമേ സ്വസ്തി“!!
-------------------------------------
ശിവരാജന്‍,കോവിലഴികം
മയ്യനാട്,കൊല്ലം,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക