Slider

മഴയും പ്രണയവും

0

മഴയും പ്രണയവും ഒരുപോലെയാണ് 
കാത്തിരിക്കുമ്പോൾ അടുത്തുവരാതെ 
വിചാരിക്കാത്ത നേരത്തു കടന്നുവന്ന് 
കുറച്ചുനേരം കൂടെനിന്ന്
വിചാരിക്കാത്ത നേരത്ത്
പിരിഞ്ഞുപോവുന്നു
അച്ചടക്കമില്ലാത്ത കുട്ടിയെപ്പോലെ
വേദനയും
വേദന കലർന്ന സുഖവും പകർന്ന്
പിണങ്ങിപ്പോവും
അടുത്ത വരവിൻറെ സൂചനയൊന്നുമില്ലാതെ
ചിലപ്പോൾ
ഇനിയൊരിക്കലും തിരിച്ചുവരില്ല
എന്നമട്ടിലും
മാനത്തു കാർമേഘം കണ്ടു
മഴയെ കൊതിക്കുന്ന വേഴാമ്പലിനെപോലെ
മനുഷ്യൻ
പ്രണയത്തിനായ് കാത്തിരിക്കുന്നു


By: 
Siraj Sarangapani
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo