Slider

സത്യം

0

നിത്യമായൊന്നുമില്ലിവിടെ..
സത്യമല്ലാതെ..
സത്യത്തെ കാണുവാനിവിടെ
തെല്ലുമഴകില്ലാതെ...
നുണകളാണേറെവേഗത്തിൽ
വളരുന്നതീഭൂവിൽ...
നുണയൊന്നു മറയ്ക്കുവാൻ
ജനിക്കുന്നൊരായിരം വീണ്ടും...
നുണയുടെ കൊട്ടാരങ്ങളിൽ
സൗഖ്യങ്ങളൊട്ടേറെയുണ്ട്..
മനസ്സാക്ഷി വറ്റാത്തവർ പക്ഷേ
വെന്തുരുകുമാസ്വർഗത്തിലും...
സത്യമെല്ലായ്പ്പോഴും മുഖം..
ഒളിപ്പിച്ചുകൊണ്ടേയിരിക്കും.
തേടുന്നവർക്കു മുന്നിലെന്നും...
കനൽപാകിയ കാട്ടുവഴിമാത്രം..
ദുർഘടം കടന്നു ചെന്നാലോ.....
ആത്മസൗഖ്യത്തിൻ കേദാരമവിടം.
വിരൂപവദനത്തിൽ മുഖംമൂടിയല്ല..
നിത്യസൗന്ദര്യ നിറകുടം സത്യം.!
By: 
Yem Yemmen
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo