Slider

സ്വപ്നം..

0

മഴത്തണുപ്പേറ്റുറങ്ങും രാവിലായു-
ണർന്നു വന്നോരു സ്വപ്നമിതാ.
നടപ്പിതേതോ ഇടതൂർന്ന വൃക്ഷങ്ങ-
ളിരുട്ടുതീർത്തോരു കാട്ടിലായി.
ഭയന്നതില്ലാ മൃഗത്തിന്നലർച്ചയങ്ങു-
യർന്നു വന്നോരു നേരമൊന്നിൽ.
മരണമെത്താതെ മരിപ്പതില്ലൊരു
ജീവിയുമെന്നോരു ഉൾവിളിയായ്
മൃതിയെത്തീടവേ പിന്തിരിഞ്ഞോടാതെ
നിവർന്നു നിന്നോ പുണർന്നീടണം
തികഞ്ഞ മൂകത പിന്നെയലർച്ചകൾ
എന്നിലോ ശാന്തത നിറപുഞ്ചിരി.
പതിഞ്ഞ കാലൊച്ച തിളങ്ങും കണ്ണുകൾ
നോക്കി നിന്നു ഞാൻ മരച്ചുവട്ടിൽ
അത്ഭുതചിത്തനായ് മിഴിച്ചു നോക്കവേ
അകന്നു പോകുന്നു വ്യാഘ്രമത്.
ഉറക്കമൊഴിഞ്ഞു ഇരുന്നുമന്ദമായയു-
യർന്നു പൊങ്ങിയ ചിന്തയൊന്നിൽ.
എനിക്ക് തീർക്കുവാനൊരു ജോലിയേ-
ൽപ്പിച്ച് ഒളിഞ്ഞിരിക്കുന്നയെൻദൈവമേ
അതൊന്നു തീർന്നിടാനിയെത്ര കാതം
അലഞ്ഞു തീരണം മോക്ഷത്തിനായ്.
__________________________
By:രമേഷ് കേശവത്ത്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo