എന്നിലേ കവിത ഇവിടെ
ചിതലുതിന്ന് പുറ്റുകളാം
വിസർജ്ജ്യങ്ങളായി
ചെമന്ന് താറടിക്കുന്നുണ്ട്
കാഴ്ചയിലെ രതിയിൽ
കാണാകാഴ്ചകളുടെ ഭാവനയിൽ
വിധി ഞാത്തു കെട്ടിത്തന്ന
പ്രണയ വിരഹ ഭീകരതയിൽ
മരണത്തിന്റെ കാലൊച്ചയിൽ
കൂട്ടംതെറ്റി പറന്ന ഒറ്റക്കിളിയിൽ
ഇക്കിളിയിൽ
ചിതലുതിന്ന് പുറ്റുകളാം
വിസർജ്ജ്യങ്ങളായി
ചെമന്ന് താറടിക്കുന്നുണ്ട്
കാഴ്ചയിലെ രതിയിൽ
കാണാകാഴ്ചകളുടെ ഭാവനയിൽ
വിധി ഞാത്തു കെട്ടിത്തന്ന
പ്രണയ വിരഹ ഭീകരതയിൽ
മരണത്തിന്റെ കാലൊച്ചയിൽ
കൂട്ടംതെറ്റി പറന്ന ഒറ്റക്കിളിയിൽ
ഇക്കിളിയിൽ
കവിത താറടിക്കുന്നുണ്ട്
ഭരണമേലാളൻമാരുടെ
ഇരുതലവാളിന്റെ രുചി
ചിന്തിക്കാൻ മറന്ന പകലുകളിൽ
നരഹത്യയുടെ ചുടുനിലങ്ങളിൽ
പേർത്ത് വിലപിക്കാനാകാത്ത
കോച്ചിവിലങ്ങിട്ട നാവിൽ
രാഷ്ട്രമീമാംസയുടെ
ചതുരംഗപ്പലകയിൽ വെട്ടിമാറ്റപ്പെട്ട
ബലിമൃഗക്കരച്ചിലിൽ
ഭരണമേലാളൻമാരുടെ
ഇരുതലവാളിന്റെ രുചി
ചിന്തിക്കാൻ മറന്ന പകലുകളിൽ
നരഹത്യയുടെ ചുടുനിലങ്ങളിൽ
പേർത്ത് വിലപിക്കാനാകാത്ത
കോച്ചിവിലങ്ങിട്ട നാവിൽ
രാഷ്ട്രമീമാംസയുടെ
ചതുരംഗപ്പലകയിൽ വെട്ടിമാറ്റപ്പെട്ട
ബലിമൃഗക്കരച്ചിലിൽ
എന്നിലേ കവി വിലപിക്കുന്നുണ്ട്
സ്വാതന്ത്യത്തിന്റെ നേർവരയെ
വികലമാക്കുന്ന
രാഷ്ട്രീയചെയ്തികളുടെ വിധ്വംസകതയിൽ
മുറിവിലുപ്പിറ്റിച്ചൊരുക്കുന്ന
മൌനരോദനത്തിൽ
പൊരുതിയൊടുക്കം
ഒരു വെടിയുണ്ടയിൽ തീർന്ന
കവികളുടെ അതീന്ദ്രിയ ജ്ഞാനത്തിൻ
സത്യത്തിൽ.
സ്വാതന്ത്യത്തിന്റെ നേർവരയെ
വികലമാക്കുന്ന
രാഷ്ട്രീയചെയ്തികളുടെ വിധ്വംസകതയിൽ
മുറിവിലുപ്പിറ്റിച്ചൊരുക്കുന്ന
മൌനരോദനത്തിൽ
പൊരുതിയൊടുക്കം
ഒരു വെടിയുണ്ടയിൽ തീർന്ന
കവികളുടെ അതീന്ദ്രിയ ജ്ഞാനത്തിൻ
സത്യത്തിൽ.
ഇനി ചിതല് പറ്റെക്കളയണം
ക്ഷരങ്ങളാം ചിന്തകളെ തട്ടിക്കളഞ്ഞ്
അക്ഷരങ്ങളെ ഉണർത്തണം
സമത്വം എന്നത് ശീതീകരിക്കപ്പെട്ട
മുറിയ്ക്കുള്ളിലൊതുങ്ങുന്ന
വിലാപങ്ങളല്ലെന്ന്
ഉറക്കെ ഉറക്കെ വിളിച്ചുപറയണം
ഭയമെന്നത് അഴികൾക്കുള്ളിൽ
തളച്ചിട്ട് നേടുന്നതല്ലെന്ന്
കാട്ടിക്കൊടുക്കണം
ഒരു പുതിയ കവിത പിറക്കണം
എന്നിലേ കവിത
_______________________________
രമേഷ് കേശവത്ത്.....
ക്ഷരങ്ങളാം ചിന്തകളെ തട്ടിക്കളഞ്ഞ്
അക്ഷരങ്ങളെ ഉണർത്തണം
സമത്വം എന്നത് ശീതീകരിക്കപ്പെട്ട
മുറിയ്ക്കുള്ളിലൊതുങ്ങുന്ന
വിലാപങ്ങളല്ലെന്ന്
ഉറക്കെ ഉറക്കെ വിളിച്ചുപറയണം
ഭയമെന്നത് അഴികൾക്കുള്ളിൽ
തളച്ചിട്ട് നേടുന്നതല്ലെന്ന്
കാട്ടിക്കൊടുക്കണം
ഒരു പുതിയ കവിത പിറക്കണം
എന്നിലേ കവിത
_______________________________
രമേഷ് കേശവത്ത്.....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക