Slider

കാവിലെ ഭഗവതി

0

കണ്ണാടിയിൽ നോക്കി ഞാൻ
പലവട്ടം മുഖം മിനുക്കി
അവൻ ഒന്ന് നോക്കുവാൻ..
അവൻ പോകും വഴിയരുകിൽ
മൂളിപാട്ടുപാടി നിന്നു
അവന്‍റെ ഒരു നോക്കിനായി
മേനി കറുത്തിട്ടാണോ
പുല്ലുമേഞ്ഞ കുടിലായിട്ടാണോ
അവന്‍റെ നോട്ടം എന്നിലേക്കെത്താഞ്ഞത്.
ഒരിക്കൽ ഒരുനാൾ ഞാൻ
ഒറ്റക്കായി ഞാനെൻ കുടിലിൽ
ആരോരുമില്ലാതെ ഒറ്റക്കിരുന്നു
കണ്ണീരിന്റെ ഉപ്പു നുണയവേ.
ഇരുട്ടിന്റെ മറപറ്റി അവൻ വന്നു
കൂട്ടിരിക്കാൻ കൂട്ടുകിടക്കാൻ സ്നേഹിക്കാൻ..
അവനോടായി ഞാൻ പറഞ്ഞു
ഇനിയെന്നും നീ എനിക്ക്
കൂട്ടാവുമെങ്കിൽ മതി
നിന്‍റെ സ്നേഹം
സ്നേഹിക്കാൻ നിനക്കു രാത്രിയാണ് ആവശ്യമെങ്കിൽ
കതിര് കൊയ്യണ അരിവാൾ
ഒന്നുണ്ടെന്നിടം
തിരിഞ്ഞു നടന്നവൻ തിരിഞ്ഞു നോക്കാതെ ഒരു നാൾ അവനെ സ്നേഹിച്ചൊരെൻ മനസ്സു തേങ്ങിയില്ല
കണ്ണുകൾ നനഞ്ഞില്ല
കലിപൂണ്ടു വിറപൂണ്ടു
നിന്നു ഞാൻ കാവിലെ ഭഗവതി പോലെ
...
രാജീവ്‌ സോമരാജ് .കോന്നി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo