Slider

ബലിദാനങ്ങൾ

0

ഓമനപ്പേരിനാൽ
ഓർത്തൊന്നു വെക്കാൻ
ഓരോരോ
പുത്തൻ ജന്മങ്ങളോ
എന്തിനു വേണ്ടി
എന്തിനായ് വന്നു
ഒറ്റക്ക് പോകുന്ന
ആത്മാക്കളേ
ചോരയും മണവും
അറപ്പകലും നേരം
കണ്ണീർപൊഴിക്കാത്ത
ജന്തുക്കളിവർ
ഒരുവനെ കൊന്നാൽ
ഉലകവും കൊന്നെന്നും
അത് രക്ഷിച്ചതായാൽ
മുഴുമാനവനെ രക്ഷിച്ചെന്നോതിയ
വാക്യമതോർത്തൊന്നു
ചൊല്ലൂ
കൊല്ലലും കൊലവിളിയും ഒന്നുമില്ലാത്തൊരു
ക്ഷേമ രാഷ്ട്രത്തിനായ്
അണിനിരക്കൂ
നിർത്തുക രാഷ്ട്രീയ
പുംഗവന്മാരെ നിങ്ങൾ
ഭീകര രാഷ്ട്രീയം
നിർത്തീടുക
===
സാബി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo