ഇനിയൊരു ജന്മം പിറന്നീടണം
വാടാമല്ലി പൂവായ്
ഹൃദയമില്ലാ പൂവായി...
വാടാമല്ലി പൂവായ്
ഹൃദയമില്ലാ പൂവായി...
മഴയോ മഞ്ഞുതുള്ളിയോ
വേനലോ വേനൽ ചൂടോ
വിരിഞ്ഞു നിൽക്കും
വാടാമല്ലി പൂവ്ഞാൻ...
വേനലോ വേനൽ ചൂടോ
വിരിഞ്ഞു നിൽക്കും
വാടാമല്ലി പൂവ്ഞാൻ...
കാടും മേടും പൂത്തുനിൽക്കും
ആർത്തത്പെയ്യും മഴയും
തലകുമ്പിട്ട് കൂട്ടിരിക്കും
വാടാമല്ലി പൂവ്ഞാൻ..
ആർത്തത്പെയ്യും മഴയും
തലകുമ്പിട്ട് കൂട്ടിരിക്കും
വാടാമല്ലി പൂവ്ഞാൻ..
പനിനീർ പുഷ്പമേ
പ്രണയ പുഷ്പമേ
ഇളംകാറ്റിൽ പൊഴിയും
ഇതൾ പുഷ്പമേ,
നിന്നോടെന്നും സങ്കടംമാത്രം..
പ്രണയ പുഷ്പമേ
ഇളംകാറ്റിൽ പൊഴിയും
ഇതൾ പുഷ്പമേ,
നിന്നോടെന്നും സങ്കടംമാത്രം..
ഇനിയൊരു ജന്മം നീ
പിറന്നീടണം ഞാനായി
ഹൃദയമില്ലാ പൂവായി
ഇതൾ പൊഴിയാപൂവായ്....
പിറന്നീടണം ഞാനായി
ഹൃദയമില്ലാ പൂവായി
ഇതൾ പൊഴിയാപൂവായ്....
ശരൺ..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക