Slider

എന്തൊ ഒന്നുണ്ട്

0

എന്തൊ ഒന്നുണ്ട്
അവൾക്കുള്ളിൽ
സൂചിത്തുമ്പിൻ
ചുംബനമേറ്റ
ബലൂണിന്റെ
രോമാഞ്ചമൊ?
ഡെമോക്ലസ്സിന്റെ
വാൾ പോലെ
തലത്തുമ്പ് തൊട്ട്
തൂങ്ങിയാടുന്ന
പ്രണയവിരഹ ഭീതിയോ?
എന്തൊ ഒന്നുണ്ട്
അവൾക്കുള്ളിൽ
അത്യുന്നതിയിൽ നിന്നെത്തി
റാഞ്ചിപ്പറക്കുന്ന
ചെമ്പരുന്തിൻ
കാൽവിരൽ വിടവിലൂടെ
കാണും ദൂരസ്ഥലികൾ
തീർത്ത വിഭ്രമമൊ?
ദുരമനസ്സ്
കെട്ടിപ്പടുത്ത
കാണാതെ തൊടുന്ന
വംശപ്പെരുമയുടെ
നരച്ച മതിലുകളോ
രതിയുടെ
ആദ്യമിടിപ്പിലുതിരും
രക്തത്തുള്ളികളുടെ
നിർമ്മലതയോ?
എന്തൊ ഒന്നുണ്ട്
അവൾക്കുള്ളിൽ
അതിനാലാണല്ലോ
വർണ്ണാഭയോടെ
പൂഴ്ത്തി വെച്ച
നൊമ്പരത്തോടെ
പിടി തരാതെ
അവളെന്നേ നോക്കി
ചിരിക്കുന്നത്
കരയ്ക്കിട്ട
മീനിനെ പോലെ
ഞാൻ പിടയുന്നത്
_______________,
രമേഷ് കേശവത്ത്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo