Slider

കാലം

0

അന്ന്,
"ഇന്നും ഞാൻ ഓർക്കുന്നു, എത്ര നേരം വൈകിയാലും, നന്ദേട്ടൻ വരുന്നതും കാത്ത് പടി വക്കിൽ ഞാൻ കാത്തു നിൽക്കും.പിന്നെ, നന്ദേട്ടന്റെ ജോലി സ്ഥലത്തെ വിശഷങ്ങൾ പറയും 'ഒന്നും ഒളിച്ചു വെയ്ക്കാതെ ' 
കുളിച്ച് ഫ്രഷായി വരുമ്പോഴ-
യ്ക്കും ഞാൻ ഭക്ഷണം വിളംബിയിട്ടു -
ണ്ടാകും. അദ്ദേഹം കഴിച്ച് എനിക്കായി
പാതി മാറ്റിവെയ്ക്കും, ഞാൻ കഴിച്ച് കഴിഞ്ഞാലേ, അദ്ദേഹവും എണീയ്ക്കൂ.
കൈ കഴുകി തന്റെ സാരി തുമ്പിൽ
മുഖവും കയ്യും തുടച്ച് സംതൃപ്തി യോടെ ഒളി ക്കണ്ണാലെ തന്നെ നോക്കി
ചിരിക്കും.
ഇന്ന്;
തന്റെ മരുമകൾ, മകൻ നേരം വൈകിയാലും പടിവക്കിൽ കാത്തു നിൽക്കാറില്ല. വന്നു കഴിഞ്ഞാൽ തന്നെ വിശേഷങ്ങൾ ചോദിക്കാറില്ല.
മിക്കവാറും അവൾ, മകനെ കാത്തു നിൽക്കാതെ ഭക്ഷണം കഴിച്ച് പാത്രം പോലും എടുക്കാതെ അകത്ത് കയറി വാതിലടച്ച് കിടന്നിട്ടുണ്ടാകും.
കൈ കഴുകി തുടയ്ക്കാൻ അച്ഛനെപ്പോലെ, അവനും എന്റെ സാരിത്തലപ്പ് പിടിക്കും.
അല്ലെങ്കിലും മോഡേൺ വേഷക്കാരിയായ അവൾക്കെവിടെ തുടയ്ക്കാൻ സാരിതുമ്പ്
'
ഇതെല്ലാം കണ്ട് നന്ദേട്ടന്റെ മാലയിട്ട
ഫോട്ടോ തന്നെ നോക്കി ചിരിക്കുന്നുണ്ട്.
" ക്ഷമിക്കടോ, ദേവൂ ... എല്ലാം '
എല്ലാം ക്ഷമിക്കുന്നവളല്ലേ നീ :
17.8.16
സുമേഷ് കൗസ്തുഭം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo