Slider

മോക്ഷം

0

പുതുവർഷഹർഷത്തിൽ
പുലർനാമ്പുണർന്നപ്പോൾ
മഴപെയ്തുമാറിയ
പൂമുഖമുറ്റത്തിലപെയ്തു
പിന്നെച്ചിലയോർമ്മകളും
കൂടിപ്പെയ്തു...
ഒരുകുഞ്ഞിലക്കുമ്പിൾ
പ്പൂക്കളുംതേടി നാം
തൊടിയായതൊടിയെല്ലാം
കൂട്ടായലഞ്ഞൊരാ
മധുരംകിനിയുന്ന
സ്മരണകൾ ചാറുന്നീ
ചിങ്ങപ്പുലരിയിൽ വീണ്ടും..
മഴ ചാറിയെത്തിയ നേരത്ത്
ചേമ്പിലക്കുട നീർത്തി
നിന്നെയെൻ ചാരത്ത്
ചേർത്തൊരാ,പുളിമരച്ചോട്ടിൽ
ഞാനൊരു വട്ടംകൂടിപ്പോയീ -
പ്പുലർവേളയിൽ തനിയെ...
കാവിലെ അത്തിയും
പേരാലുമരയാലും മൂകമായ്
ചോദിക്കുന്നെന്നോടൊരു ചോദ്യം..
എന്നാണിനിയൊരു മോക്ഷം
അവളില്ലാലോകത്തെയേകാന്ത
വാസത്തിന്നന്ത്യം??
By: Yem yemmen
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo