ജീവിതം ധന്യം
പേനയിൽ മഷി വറ്റിയ പുലരി
എഴുതേണ്ട വാക്കുകളും വരികളും
കടലാസിലേക്ക് പകർത്തണം
എഴുതേണ്ട വാക്കുകളും വരികളും
കടലാസിലേക്ക് പകർത്തണം
മൗനത്തിലൊളിച്ച വാക്കുകൾ
ഒളിച്ചോടും മുൻപേ
ചങ്ങാതി
ഞാൻ നിൻറെ ചെവിയിൽ പറയട്ടേ
ഞാൻ മറന്നാലും
എന്നെയോർപ്പിക്കുവാൻ
ഒളിച്ചോടും മുൻപേ
ചങ്ങാതി
ഞാൻ നിൻറെ ചെവിയിൽ പറയട്ടേ
ഞാൻ മറന്നാലും
എന്നെയോർപ്പിക്കുവാൻ
വാക്കുകൾ അങ്ങനെയാണ്
അധികനേരം മനസ്സിൽ തങ്ങിനിൽക്കുന്നില്ല
വാക്കുകളായ് മാറുന്ന ചിന്തകൾ
കേൾക്കുവാൻ ആളുണ്ടാവണം
കടലാസ്സും പേനയും വേണം
അല്ലെങ്കിൽ
ചിന്തകളുടെ കുത്തൊഴുക്കിൽ
ജീവിതത്തിൻറെ കുത്തൊഴുക്കിൽ
ചിന്തകളും വാക്കുകളും
പറന്നു പോവും
തിരിച്ചുവരവ് എപ്പോഴെന്നു പറയാതെ
അധികനേരം മനസ്സിൽ തങ്ങിനിൽക്കുന്നില്ല
വാക്കുകളായ് മാറുന്ന ചിന്തകൾ
കേൾക്കുവാൻ ആളുണ്ടാവണം
കടലാസ്സും പേനയും വേണം
അല്ലെങ്കിൽ
ചിന്തകളുടെ കുത്തൊഴുക്കിൽ
ജീവിതത്തിൻറെ കുത്തൊഴുക്കിൽ
ചിന്തകളും വാക്കുകളും
പറന്നു പോവും
തിരിച്ചുവരവ് എപ്പോഴെന്നു പറയാതെ
ചങ്ങാതി
കേൾക്കുവാൻ നീയുണ്ടെങ്കിൽ
പേനയും കടലാസ്സുമുണ്ടെങ്കിൽ
കുളിരേകാൻ തെന്നലുണ്ടെങ്കിൽ
തളർന്നുറങ്ങാൻ ഭൂമിയുമുണ്ടെങ്കിൽ
ജീവിതം ധന്യം
കേൾക്കുവാൻ നീയുണ്ടെങ്കിൽ
പേനയും കടലാസ്സുമുണ്ടെങ്കിൽ
കുളിരേകാൻ തെന്നലുണ്ടെങ്കിൽ
തളർന്നുറങ്ങാൻ ഭൂമിയുമുണ്ടെങ്കിൽ
ജീവിതം ധന്യം
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക