Slider

ചിന്താ പ്രഭാതം

0

ജീവിതത്തിന്റെ ഏതവസ്ഥയിലും പിൻബലവും പ്രത്യാശയും നൽകിയിരുന്നത് മനുഷ്യത്വത്തിന്റെ ഒരു കൂട്ടായ്മയാണ്.
ഒറ്റപ്പെട്ടുംകഷ്ടപ്പെട്ടുംകഴിഞ്ഞുകൂടുന്നവന് ജീവാമൃതമാണ് ഈ കൂട്ടായ്മ.
വീണുപോയവരെ താങ്ങിയെടുക്കാൻ പറന്നെത്തിയവരും,
ഇഷ്ടപ്പെടുന്നവന്റെ അകം നീറ്റൽ തന്റെതാക്കി മത്സരബുദ്ധിയോടെ ഓടിയെത്തിയവരും,
തുഴ നഷ്ടപ്പെട്ട് ഉഴറുന്നവന് തുഴ നൽകി ജീവിതത്തിന്റെ കരക്കടുപ്പിക്കാൻ ആത്മാർത്ഥതയോടെ സന്നദ്ധത കാട്ടിയവരും എത്രയോ അധികം വരും?
എന്നാൽ അത്തരം കൂട്ടായ്മകൾ ഇന്ന് ഓർമകളുടെ അറകളിൽ വിശ്രമിക്കുന്ന ഒന്നായ് തീർന്നിരിക്കുന്നു.
ഏത് കഠിന പ്രയാസങ്ങളെയും അലിയിച്ചില്ലാതാക്കുന്ന ഏത് സങ്കീർണപ്രശ്നങ്ങളുടെയും കുരുക്കഴിച്ചിരുന്ന സ്നേഹ കൂട്ടായ്മ ഇല്ലാതായത് വലിയ നഷ്ടം തന്നെയാണ്
നമുക്ക് വരുത്തിവെച്ചത്.
അഹങ്കാരവും തൻ പോരിമയും വിദ്വേഷവും ലവലേശം തൊട്ടു തീണ്ടിയില്ലാത്ത ഒരു സമൂഹത്തിന്റെ നേർ ചിത്രമാണ് കാലത്തിന്റെ ചുമരുകളിൽ നിന്നും നിർദാക്ഷിണ്യം അടർത്തിമാറ്റ പ്പെട്ടിരിക്കുന്നത്.
നൊമ്പരങ്ങൾ തിരിച്ചറിയാനും കണ്ണീരോടെ കഴിയുന്നവന് കൈത്താങ്ങാവാനും മുന്നിട്ടു വരട്ടെ ഈ സ്വതന്ത്ര ദിനത്തിൽ ഇനിയെങ്കിലും നാം
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓 11 ദുൽ-ഖഅദ് 1437
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo