Slider

ആഹ്വാനം

0

ആഹ്വാനം.....(RP)
__________________________
ഉണരൂ നീ സോദരാ വെളിച്ചത്തിലേക്ക്
ഉണർവ്വാർന്ന മാനസ്സതലത്തിലേയ്ക്ക്
മനനമാണെന്നും ഇരുളിൻ കയങ്ങളിൽ
നിറവിന്റെ ജ്യോതി തെളിയ്ക്കുവാനാവശ്യം
മോഹാന്ധകാരത്തിൻ കുഴികളിൽ പെട്ടങ്ങ്
ഉഴറീടുന്നൊരീ ജീവകാലങ്ങളിൽ
ജ്ഞാനത്തിനിത്തിരി ശുഭ്രപ്രകാശത്താൽ
വിശ്വസംസ്കാര സത്യം നിറയട്ടെ
അറിവാണ് എന്നും നിറവാർന്നതെന്നതും
നിറമുള്ള മോഹം മരീചികയെന്നതും
സത്യമെന്നുള്ളത് നീ തന്നെയെന്നതും
മിഥ്യ നീക്കി നീ അറിഞ്ഞുണർന്നീടുമ്പോൾ
വിശ്വത്തിലാകവേ വെട്ടം പരത്തും
വെളിച്ചത്തിൻ പോരാളിയായി നീ മാറിടും
അഭിനവ ബുദ്ധനായ് നീയുർന്നീടുമ്പോൾ
ലോകത്തിലാകവേ ശാന്തി പരന്നീടും.
_______________________
രമേഷ് പെങ്ങാമുക്ക്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo