Slider

തമസ്കരിക്കപ്പെട്ട കറുത്ത സത്യങ്ങൾ

0

ഇരുട്ടിനൊളിക്കാൻ വെളിച്ചത്തിൻറെ മറ മതി
വെളിച്ചതിനൊളിക്കാൻ ഇരുട്ട് മറയാവുന്നില്ല
ഒരുകാലത്തു വെളിച്ചം സത്യമായിരുന്നു 
വെളിച്ചത്തിറങ്ങിയാൽ സത്യത്തെ
കൊല്ലാൻ കാത്തിരിക്കുന്നവരുടെ ലോകത്ത്‌
സത്യം പുതിയ രൂപങ്ങൾ തേടുകയാണ്
വെളിച്ചത്തു കാണുന്നതൊന്നും സത്യമല്ലാത്ത കാലം
സത്യം ചെളിപുരണ്ട രത്‌നകല്ലുപോലെ
എവിടെയോ ഒളിഞ്ഞിരിക്കുന്നു
കൂരിരുട്ടിൻറെ മറവിലും
മനസിൻറെ ഉള്ളറകളിലും
കുടിയേറിയ സത്യങ്ങൾ
അതാരും കാണുന്നില്ല
കാണുന്നത് പല വർണങ്ങൾ
ചാർത്തിയെത്തുന്ന നുണകൾ
അതും സത്യമെന്ന തലകെട്ടിൽ
നമ്മുടെ പത്രത്താളുകളിൽ
പരസ്യം കൊടുക്കുന്നവന്
കുറച്ചു അനാശാസ്യമൊക്കെയാവാം
കുറച്ചു മായം ചേർക്കലോക്കെയാവാം
അത് വാക്കിലായാലും കറിപ്പൊടിയിലായാലും
അതൊന്നും തലക്കെട്ടു പോയിട്ട്
വാർത്തപോലുമാവില്ല
തമസ്കരിക്കപ്പെട്ട കറുത്ത സത്യങ്ങൾ
സത്യം പറയുന്നവന്
വെടിയുണ്ട കത്തി വടിവാൾ
പീഡിപ്പിക്കപ്പെട്ടവൾക്ക് അവഹേളനം
പേരിൽ മാനുള്ളവനെ മാനിനെ കൊല്ലാം
ശിക്ഷയില്ല
പണമുണ്ടെങ്കിൽ പ്രശസ്തിയുണ്ടെങ്കിൽ
എങ്ങനെയും കാറോടിക്കാം
ആരെയും കൊല്ലാം
കടത്തിണ്ണയിൽ കിടക്കുന്നവൻറെ
ജീവനെടുക്കാം
ശിക്ഷയില്ല
കാരണം
കടത്തിണ്ണയിൽ കിടന്നുറങ്ങാൻ
നിയമം അനുവദിച്ചിട്ടില്ലല്ലോ?
അവനു വേണ്ടിപറയാൻ നല്ല വക്കീലുമില്ല
അവരെല്ലാം ഗോവിന്ദചാമിമാരെ
വിശുദ്ധരാക്കാനുള്ള തിരക്കിലാണ്
By: 
Siraj Sarangapani
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo