നിറകൂട്ടണിഞ്ഞലയുന്നു രാത്രികളില്‍
നിറമില്ലാത്തോരീ ജീവിതത്തില്‍
നിഴല്‍ നാടകമാടുവാന്‍ ചിലര്‍
നിറമില്ലാത്തോരീ ജീവിതത്തില്‍
നിഴല്‍ നാടകമാടുവാന്‍ ചിലര്‍
നിര്‍വ്വികാര മനസ്സൊളിപ്പിച്ചു
നിറച്ചുവെക്കുന്നപുഞ്ചിരി
വേഷങ്ങള്‍ പലത് ഭാവങ്ങള്‍ഒന്ന്
വേട്ടക്കാരനു രൂപങ്ങള്‍ പലതു
ഇരയുടെ മുഖവും രൂപവും ഒന്ന്
കടിച്ചുകീറി കുടയണ്ട
ഇര ഈ ഇരവില്‍ നിനക്ക്സ്വന്തം
നിറച്ചുവെക്കുന്നപുഞ്ചിരി
വേഷങ്ങള്‍ പലത് ഭാവങ്ങള്‍ഒന്ന്
വേട്ടക്കാരനു രൂപങ്ങള്‍ പലതു
ഇരയുടെ മുഖവും രൂപവും ഒന്ന്
കടിച്ചുകീറി കുടയണ്ട
ഇര ഈ ഇരവില്‍ നിനക്ക്സ്വന്തം
പോകുംവഴില്‍ ഒരുകല്ല് നീയുംകരുതുക
വെളിച്ചം കണ്ണു കീറുമ്പോള്‍
കൂമ്പിഅടയുന്നദൈന്യകണ്ണുകള്‍ തുറന്ന്
അഴിഞ്ഞുലഞ്ഞ മുടി മാടിവെച്ചു
വേച്ചു വരുന്ന എനിക്ക്നേരെ
ആള്‍ക്കൂട്ടത്തില്‍ നിന്ന്നീയും എറിയുക
നിന്റെ ഉണങ്ങിയ വിയര്‍പ്പു തുള്ളികള്‍ക്ക്മീതെ
ഉഴുകട്ടെ എന്റെ ചുടു ചോരയും
വെളിച്ചം കണ്ണു കീറുമ്പോള്‍
കൂമ്പിഅടയുന്നദൈന്യകണ്ണുകള്‍ തുറന്ന്
അഴിഞ്ഞുലഞ്ഞ മുടി മാടിവെച്ചു
വേച്ചു വരുന്ന എനിക്ക്നേരെ
ആള്‍ക്കൂട്ടത്തില്‍ നിന്ന്നീയും എറിയുക
നിന്റെ ഉണങ്ങിയ വിയര്‍പ്പു തുള്ളികള്‍ക്ക്മീതെ
ഉഴുകട്ടെ എന്റെ ചുടു ചോരയും
പകലുറങ്ങാന്‍ നേരമുണ്ടിനിയും
ഇരവുണരുമ്പോള്‍ ഞാനുണ്ടാവും
മരിച്ച മനസ്സും മരവിച്ചതനുവുമായ്
നിന്നെപ്പോലെ വേറൊരാളെ കാത്ത്
-----------------------------അനഘ രാജ്
ഇരവുണരുമ്പോള്‍ ഞാനുണ്ടാവും
മരിച്ച മനസ്സും മരവിച്ചതനുവുമായ്
നിന്നെപ്പോലെ വേറൊരാളെ കാത്ത്
-----------------------------അനഘ രാജ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക