Slider

വീണ്ടും ഒറ്റയ്ക്കാവുന്നു...

0

വീണ്ടും ഒറ്റയ്ക്കാവുന്നു...
ഓർമ്മകളുടെ അസ്ഥിമാടങ്ങൾ പരതി നടക്കവേ
കടലുപേക്ഷിച്ച പോയ കരയുടെ തേങ്ങലുകൾ കേൾക്കുന്നു..
ഊതിപെരുപ്പിച്ച പൊങ്ങച്ച കുമിളകൾ
ഭൂമിയേക്കാൾ വലുതാകുന്നു.
ഓന്തുകളേ തോൽപിച്ചു നിറം മാറുന്നു ചിലർ
പ്രവൃത്തികൾ പ്രസംഗത്തിനു പിന്നിൽ പതുങ്ങുന്നു.
മുഖങ്ങളിൽ നിഗൂഡമായ പരിഹാസം ഒളിപ്പിക്കുന്നു.
എവിടേയോ വച്ച് ഓർമ്മകളും പാളിപ്പോകുന്നു.
വീണ്ടും ഒറ്റയ്ക്കാവുന്നു...
സ്മൃതി പടലങ്ങളിൽ ദു:ഖത്തിന്റെ മഞ്ഞുരുകുന്നു.
തെറ്റുകൾക്കും ശരികൾക്കും ഇടയിൽ
സത്യങ്ങൾ തേടി ഞാൻ കിതയ്ക്കുന്നു...
ദൂരെ ഇരുട്ടിൽ വേദനയോടെ ഒരൊറ്റ നക്ഷത്രം ചിരിക്കുന്നു...
വീണ്ടും ഞാൻ.........
നടന്നു പോയവരുടെ കാല്പാടുകൾ പതിഞ്ഞ പാതയിൽ ഒറ്റയ്ക്കാവുന്നു....
...പ്രേം...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo