Slider

പ്രാർത്ഥനാദണ്ഡകം

0

വീട്ടുമുറ്റത്ത് പൂന്തോട്ടമുണ്ട്
ചെമ്പനീരുണ്ട് തുളസിയുണ്ട്
അമ്മേ ഭഗവതീ കാത്തിടേണേ
സീരിയൽ കണ്ടു തൊഴുതു നിൽക്കാം
ആകയാൽ നീയെൻ്റെയാധികളെ
തൂത്തെറിഞ്ഞീടണം വേണ്ട പോലെ
കാഴ്ചക്കുലയില്ല കാശു നൽകി
കാര്യം കഴിക്കാംക്ഷമിച്ചിടേണേ
ഒന്നിനും നേരം തികഞ്ഞിടാതേ
കണ്ണിനു കാഴ്ചതെളിഞ്ഞിടാതേ
ബുദ്ധിമുട്ടുമ്പൊഴും പെഗ്ഗടിക്കാൻ
ഭാഗ്യമുണ്ടാവണേ എന്നുമെന്നും
ഊട്ടിയിൽ പോയി - മുറിയെടുത്തി -
ട്ടൂനം കൂടാതെ തിരിച്ചു വന്ന
ഗോപാലനല്ലോ വിഷം കഴിച്ചു
ഭാര്യക്കുമെയ്ഡ്സെന്നു കേട്ടുകേൾവി!
കല്ലുവെയ്ക്കാതെ നുണ പറഞ്ഞാ-
ലില്ല ദോഷങ്ങളെന്നാപ്തവാക്യം
ഗുരുനാഥൻ തുണചെയ്ക സന്തതം
തെറി നാമങ്ങൾ നാവിൻ മെലെപ്പൊഴും
ഒഴിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ!
By Sreeni Tuneri
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo