വൈദേഹി കാത്തിരുന്നു
=======================
നീലാമ്പരത്തിന്‍ തിരുമുറ്റത്തൊരുനാള്‍
വൈദേഹി നീയെന്നെ കാത്തിരുന്നു
ചന്ദനം ചാര്‍ത്തിയ തിരുനെറ്റിയില്‍
ഒരു ചുംബനം മോഹിച്ചു കാത്തുനിന്നു
=======================
നീലാമ്പരത്തിന്‍ തിരുമുറ്റത്തൊരുനാള്‍
വൈദേഹി നീയെന്നെ കാത്തിരുന്നു
ചന്ദനം ചാര്‍ത്തിയ തിരുനെറ്റിയില്‍
ഒരു ചുംബനം മോഹിച്ചു കാത്തുനിന്നു
കരിവണ്ടിന്‍ കരിമഷി അളകങ്ങളില്‍ ചാര്‍ത്തി
ഈറന്‍ മുടിത്തുമ്പില്‍ തുളസിപ്പൂ ചൂടി
നറുവെണ്ണിലാവാല്‍ ഇഴചെര്‍ത്തെടുത്തൊരു
സന്ധ്യാംബരത്തിന്‍ ചേലചുറ്റി.
ഈറന്‍ മുടിത്തുമ്പില്‍ തുളസിപ്പൂ ചൂടി
നറുവെണ്ണിലാവാല്‍ ഇഴചെര്‍ത്തെടുത്തൊരു
സന്ധ്യാംബരത്തിന്‍ ചേലചുറ്റി.
അലസമായ് മെടഞ്ഞിട്ട നിന്‍ മേല്‍മുണ്ട്-
മാറിയോ . അതോ മറയ്ക്കുവാന്‍ മടിച്ചുവോ
പൂര്‍ണേന്ദുവൃത്തത്തില്‍ തെളിയുന്നുവോ
കരിമഷി മറുക് നിന്‍ നാഭിച്ചുഴിക്കുമേല്‍.
മാറിയോ . അതോ മറയ്ക്കുവാന്‍ മടിച്ചുവോ
പൂര്‍ണേന്ദുവൃത്തത്തില്‍ തെളിയുന്നുവോ
കരിമഷി മറുക് നിന്‍ നാഭിച്ചുഴിക്കുമേല്‍.
അഴകോലുമംഗങ്ങള്‍ ഒതുക്കി നീ നടക്കുമ്പോള്‍
ചന്ദ്രികച്ചോല നിന്‍ നൈര്‍മല്യം വിതറുന്നു
അങ്ങാകാശഗോപുരമേക്കു നിന്നാരോ
ഒളികണ്ണാല്‍ ഒളിമിന്നി നോക്കുന്നുവോ.
ചന്ദ്രികച്ചോല നിന്‍ നൈര്‍മല്യം വിതറുന്നു
അങ്ങാകാശഗോപുരമേക്കു നിന്നാരോ
ഒളികണ്ണാല്‍ ഒളിമിന്നി നോക്കുന്നുവോ.
ഒടുവില്‍ നീമന്ദം ചാരത്തണഞ്ഞപ്പോള്‍
നിന്‍ മുഖകമലത്തിന്‍ കുംങ്കുമഛായയില്‍.
നാണിചു കൂമ്പും നിന്‍ കണ്‍കളില്‍ കണ്ടുഞാന്‍
ഒരുപ്രേമ മാനസം തിരയടിക്കുന്നതും. .
നിന്‍ മുഖകമലത്തിന്‍ കുംങ്കുമഛായയില്‍.
നാണിചു കൂമ്പും നിന്‍ കണ്‍കളില്‍ കണ്ടുഞാന്‍
ഒരുപ്രേമ മാനസം തിരയടിക്കുന്നതും. .
അരുകിലായ് നിന്നു നീ മുഖമൊന്നുതാഴ്ത്തി
കാല്‍വിരല്‍ കൊണ്ടൊരു ചിത്രംവരയ്ക്കുമ്പോള്‍
കുനിഞ്ഞൊരാ ശിരസ്സങ്ങു മെല്ലെയുയര്‍ത്തി ഞാന്‍
നല്‍കി പ്രസാദമായ് എന്നാദ്യചുംബനം.
കാല്‍വിരല്‍ കൊണ്ടൊരു ചിത്രംവരയ്ക്കുമ്പോള്‍
കുനിഞ്ഞൊരാ ശിരസ്സങ്ങു മെല്ലെയുയര്‍ത്തി ഞാന്‍
നല്‍കി പ്രസാദമായ് എന്നാദ്യചുംബനം.
ജികെ
04-04-2016

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക