Slider

*കാര്യം നിസ്സാരം... പ്രശ്നം ഗുരുതരം...!*

0

*കാര്യം നിസ്സാരം... പ്രശ്നം ഗുരുതരം...!*
*=============================*
എവിടെ തുടങ്ങാ... എങ്ങിനെ തുടങ്ങാ എന്നൊന്നും ഒരു പിടിയുമില്ല....
എങ്കിലും പറഞ്ഞല്ലേ പറ്റൂ.... പറയാം....
ഉച്ചയൂണും കഴിഞ്ഞ് നേരെ പോയി ഞാൻ കട തുറന്നു....
അൽപസമയം വെറുതെ പുറത്തേക്കും നോക്കി ഇരിക്കുമ്പോഴാ പെട്ടെന്നൊരു ശങ്ക....
വെറും ശങ്കയല്ല..... മൂത്രശങ്കയുമല്ല.... 2 നാണ് ശങ്ക....!!
വയറിൽ സ്ഫോടനവും തിരയിളക്കവും പതിയെ പതിയെ ശക്‌തി പ്രാപിച്ചു ഒരു സുനാമി കണക്കെ വളർന്നു....
പിടിച്ചിരിക്കാൻ പറ്റാത്ത അവസ്ഥ ഡ്രെസ്സിൽ കാര്യം സാദിക്കുമോ എന്നായി അടുത്ത പേടി...
പിന്നെ കൂടുതലൊന്നുമാലോചിക്കാതെ കട പൂട്ടി അടുത്തുള്ള കോംപ്ലക്സിലെ കടക്കാരനോട് ബാത്ത് റൂമിന്റെ ചാവിയും ചോദിച്ചു വാങ്ങി ബാത്ത് റൂമിലെക്കോടാൻ നേരം വെള്ളം ഉണ്ടോ എന്നു ചോദിക്കാൻ ഞാൻ മറന്നില്ല...!!
"വെള്ളമൊക്കെ ഉണ്ടെന്ന" അയാളുടെ വാക്കു കേട്ട പാടെ ബാത്ത് റൂമിലേക്കോടി... "ട്ടപ്പേ..." ന്ന് കാര്യം സാധിച്ചു.
ഒരു10000രൂപ കടം വീട്ടിയാൽ കിട്ടുന്ന അശ്വാസത്തിന്റെ നെടുവീർപ്പും വിട്ട് പൈപ്പ് തുറന്ന ഞാൻ ഞെട്ടിത്തരിച്ചുപോയി......!!!!
പൈപ്പിൽ വെള്ളമില്ല... വെറും കാറ്റ് മാത്രം...
കൂട്ടിലകപ്പെട്ട എലിയെപ്പോലെ അസ്വസ്ഥനായി ഞാൻ..!
കറച്ചു കഴിഞ്ഞപ്പോൾ വേറെ നിവർത്തി ഇല്ലാതെ പതിയെ ബാത്ത് റൂമിന്റെ വാതിൽ പാതി തുറന്ന് പുറത്തേക്ക് തലയിട്ടു നോക്കി....!
ദൈവമേ... ഒരു ജീവിയെ പോലും അടുത്തെങ്ങും കാണുന്നുമില്ല....
കുറച്ചു നേരം കഴിഞ്ഞു വീണ്ടും നോക്കിയപ്പോൾ വെള്ളമുണ്ടെന്ന് പറഞ്ഞു ചാവി തന്ന കടയിലെ മറ്റൊരു സ്റ്റാഫ് പുറത്തു നിൽക്കുന്നത് കണ്ടു....
അതിയായ സന്തോഷത്തോടെ അതിലേറെ അശ്വാസത്തോടെ ഞാനയാളെ പതിയെ വിളിച്ചു....
"സൂ.... സൂ...."
ശബ്ദംകേട്ടയാൾ നാലു ഭാഗം നോക്കുന്നുണ്ടെങ്കിലും എന്നെ കണ്ടില്ല...
കുറച്ചു നേരത്തെയെന്റെ പരിശ്രമത്തിനൊടുവിൽഅയാളെന്നെ കണ്ടു.....
വെളളമില്ലെന്ന് ഞാൻ ആംഗ്യ ഭാഷയിലയാളോട്‌ പറഞ്ഞു ശേഷം ആശ്വാസാത്താടെ വാതിലടച്ചു...
അൽപം കഴിഞ്ഞപ്പോൾ അയാൾ വാതിലിൽ മുട്ടി വിളിച്ചു കൊണ്ട് പറഞ്ഞു.....
"മോട്ടറടിക്കാൻ കരന്റില്ല.."
ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ച പോലെ ഞാൻ തകർന്നിരുന്ന് പോയി....
എന്താണിനി ചെയ്യാന്നും ഒന്നും ചെയ്യാനില്ലെന്നും ഒരെ സമയം മനസ്സെന്നോട് മന്ത്രിച്ചു.....
ടെൻഷൻ കൊണ്ട് നേരത്തെ മുട്ടിയതിലും വലിയമുട്ട് ഇപ്പോൾ നെഞ്ചിനകത്ത് മുട്ടുന്നതായെനിക്ക് തോന്നി....
ഒരൽപ സമയവും കൂടി കഴിഞ്ഞപ്പോൾ ഒരു യതാർത്ഥ മുട്ട് കേട്ടു...
"ട്ടക്ക്‌.... ട്ടക്ക്..."
ബാത്ത് റൂമിന്റെ വാതിലാരോ മുട്ടുകയാണ്...
"ആരാ...?"_ ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു,
"വെള്ളം പുറത്ത് വെച്ചിട്ടുണ്ട് എടുത്തോ.... "
ബാത്ത്റൂമിന്റെ ഡോർ പതിയെ തുറന്ന് പാതി അടച്ചു പിടിച്ച ഡോറിലൂടെ പുറത്തിരിക്കുന്ന ബക്കറ്റും വെളളവും ഞാനകത്തേക്ക് എടുക്കുമ്പോൾ തന്നെ വെള്ളം കൊണ്ടു വെച്ചു തന്നതാരാണെന്നറിയാൻ പുറത്തേക്ക് നോക്കി...
അപ്പുറത്തെ കടയിെലെ ആ സെയിൽസ്മാൻ നടന്നകലുന്നത് സന്തോഷത്തൊടെയും അതിലെറെ അശ്വാസത്തോടെയും ഞാൻ കണ്ടു...
അവസാനം ബക്കറ്റ് തിരികെ കൊടുക്കാൻ ആ കടയിലോട്ട് ചെന്നപ്പോൾ വെള്ളമുണ്ടെന്ന് ആദ്യമെന്നോടു പറഞ്ഞ അയാൾ വന്നിട്ടെന്നോട്‌ പറഞ്ഞു....
�"സോറി.... രാവിലെ ഞാൻ പോയപ്പോൾ വെള്ളമുണ്ടായിരുന്നു..... അതു കൊണ്ടാ ഞാനങ്ങിനെ പറഞ്ഞത്...."
അതു സാരമില്ലെന്നു പറഞ്ഞു ഇരുവരോടും പ്രത്യാകിച്ച് വെള്ളം കൊണ്ടു തന്നയാളോടും നന്ദിയും കടപ്പാടും പറഞ്ഞു.
എത്ര നന്ദി പറഞ്ഞാലും മതിവരില്ല.. അത്രക്കു വലിയൊരു 'കുടുക്കിൽ' നിന്നാണല്ലൊ അയാളെന്നെ രക്ഷിച്ചത്......!
By: 
Muneer Choorappulakkal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo