എന്റെവിഷാദ ചുടല ക്കാട്ടിൽ
എന്നും നീയുണ്ടെപ്പോഴും
എ ന്റെ കിനാത്തുടു തുള്ളി വെളുപ്പിൽ
നിന്നെ മണക്കുന്നെപ്പോളും
മുലയിൽ വേർപ്പിൻ കണികകൾ
തുള്ളിക്കളിയാടുന്നതു കാണ്മു ഞാൻ
മുകിലുടയാട യഴിഞ്ഞൊരു നഗ്നത
മുറിവാ യെന്നിൽ നീറുന്നു
വാരിയണിഞ്ഞ നിറക്കൂട്ടുകളിൽ
പൂവിട്ടെത്തും മഴവില്ല്
വാരിയുടുത്ത തിരച്ചേലകളിൽ
കീറ്റലുശോഭ നിറയ്ക്കുന്നു
അമ്പിളിചാറും നിൻ സ്മിത ചാരുത
നെഞ്ഞിലിരുന്നു തികയ്ക്കുന്നു
കൊമ്പിലൊളിച്ച വസന്തം ,നീയെൻ
ചങ്കു കലമ്പിയ സംഗീതം
ഒരുനാൾ മാറിട വിടവിൽ
തല ഞാൻചായ്ചു മയങ്ങിയതോർക്കുന്നോ ?
മേനിചൂടിൽ,കാമ മിനിപ്പിൽ
കർക്കിടകത്തുടി കേട്ടോനീ?
ചെരുമീനുകലുടെ ചങ്ങാതികളായ്
ചെ ളിയിൽ നീന്തി മറന്നു നാം
അറു കൊലചൊല്ലി പേടിപ്പിച്ചൊരു
ചെരുമനെ ഞാനിന്നോർക്കുന്നു
മധുരാധാരമതിലുതിരും മധുവിൻ
കണികകൾ മുത്തിയെടുത്തു ഞാൻ
മതി മോഹിക്കുംനിൻ സാമീപ്യം
മംഗളമാർദ്ര വിശുദ്ധവുമാം
മാനിനി ,യാമിനി നിന്നളകത്തിൻ
കാച്ചെണ്ണമണം കുതിരുന്നു
ഹരിതവിരുന്നു കനത്ത വനത്തിൻ
കാഞ്ചന വള്ളി തെഴുക്കുന്നു
തോടുകവിഞ്ഞൊരു പെരുപ്രളയത്തിൻ
മുടിതോർത്തുന്ന പ്രഭാതം പോൽ
നിന്നെയെന്നും ദാഹാർത്തി യതാ -
ലോർക്കാറുണ്ടു മറക്കില്ല
എവിടെ വിശുദ്ധി വിടർത്തും സൂര്യൻ
അവനിയെ മോഹിപ്പിക്കുന്നു
അതിനെ ക്കാമിച്ചുയരു വല്ലി -
യതിന്ടെ മനസ്സാണിന്നെന്നിൽ
വരു ,കരികത്തോരു ചിരിയുടെ ക്ഷീര
ബലത്തിൽ ഞാനിനി യെഴുതട്ടെ
സർവാത്മനയെൻ ശയനാ ലയമതി -
ലിന്നും നീ വന്നറിവൂ ഞാൻ
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക