കനൽപ്പാട് എന്ന എന്റെ പ്രഥമ നീണ്ടകഥ ഒരുമിച്ചു വായിക്കുവാനായി പൂർണ്ണമായി പോസ്റ്റുന്നു... സമയം കിട്ടുമ്പോൾ വായിച്ചു നോക്കി തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ പറഞ്ഞു തരണമെന്നപേക്ഷ
കനൽപ്പാട്....
__________________________
__________________________
"കടലു കാണാൻ വരണുണ്ടോ
ആകാശമുഖത്തഴകെഴുന്നൊരു
സിന്ദൂരപ്പൊട്ടിൻ ചുവപ്പു കാണാൻ"
ആകാശമുഖത്തഴകെഴുന്നൊരു
സിന്ദൂരപ്പൊട്ടിൻ ചുവപ്പു കാണാൻ"
താനെന്നാടോ സാഹിത്യം പഠിച്ചേ?
അതൊക്കെ പഠിച്ചു നിങ്ങടെ കൂടെ കഴിയുമ്പോ ഇത്തിരി സാഹിത്യം ഇല്ലേ പറ്റൂല്ലാല്ലോ.
ഉം നന്നായിട്ടുണ്ട് പക്ഷേ ഇന്ന് വേണ്ട കാരണം ഇന്നല്ലെ നമ്മളിവിടെ വന്നത് ഭയങ്കര ക്ഷീണം അതോണ്ട് പുലർച്ത്തേ സിന്ദൂര പൊട്ട് കാണാം ട്ടോ.
അത് പറ്റില്ല വാ ന്നേ കന്യാകുമാരി വരെ വന്നിട്ട് അസ്തമയം കണ്ടില്ലാന്ന് പറഞ്ഞാ മോശാ
ആർക്ക്?
നമ്മൾക്ക് തന്നെ ആരോടെങ്കിലും പറയാൻ പറ്റൊ?
"പിന്നെ ഹണിമൂണിന് കന്യാകുമാരിയിലാ പോയത് എന്ന് പറഞ്ഞാൽ കൂട്ടുകാര് പറയുന്നതിന്നത്രയൊന്നും വരില്ലല്ലോ" സുഗീത് ആത്മഗതം ചെയ്തു.
പോവാം ഇറങ്ങിക്കോ ഇനി അതു കണ്ടില്ല എന്നു വേണ്ട.
കൽമണ്ഡപത്തിലിരുന്ന് അസ്തമയം ആസ്വദിക്കുന്ന ശ്രീഷ്മയോട് സുഗീത് പറഞ്ഞു
"ഇത് മരണമാണ് സർവ്വപ്രഭയും ചൊരിഞ്ഞൊടുവിൽ മൃത്യുവേ പുൽകുന്ന സൂര്യനേ കണ്ടാണ് ഇവിടെ കൂടിയവർ ആസ്വദിക്കുന്നത്
മരണം ആസ്വാദനമാകുന്നത് സൂര്യനിൽ മാത്രമാണ്.""
മരണം ആസ്വാദനമാകുന്നത് സൂര്യനിൽ മാത്രമാണ്.""
തന്നിൽ മരണം കണ്ടുനില്ക്കേണ്ടി വന്ന ഭൂതകാല സ്മൃതിയുടെ ഒരു വലിച്ചിൽ ഉണരുന്നത് ശ്രീഷ്മ അറിഞ്ഞു.
പോകാം നമുക്ക് കാണണ്ട അസ്തമയം നമുക്ക് മുറിയിലേക്ക് പോകാം ശ്രീഷ്മ പറഞ്ഞു.
______________
______________
: പുറം തിരിഞ്ഞുറങ്ങുന്ന ശ്രീഷ്മയെ നോക്കി സുഗീത് പറഞ്ഞു
"എന്താ ശ്രീ ഉറക്കായോ ഞാൻ പറഞ്ഞത് വിഷമമായോ? നമുക്ക് കഴിക്കണ്ടെ എന്താ പറയാ ഇവിട നോൺ ഒന്നും കിട്ടില്ലാന്നാ തോന്നണത്."
മറുപടികിട്ടാതായതും സുഗീത് ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നിറങ്ങി
ചിന്തയ്ക്കല്പം പുക ആവശ്യമാണ് അവൻ ഒരു സിഗരറ്റെടുത്തു കത്തിച്ചു
ചിന്തയ്ക്കല്പം പുക ആവശ്യമാണ് അവൻ ഒരു സിഗരറ്റെടുത്തു കത്തിച്ചു
സൂര്യന്റെ മരണത്തേക്കുറിച്ച് പറഞ്ഞതാണ് കുഴപ്പമായത് എന്താ എനിക്കപ്പോളങ്ങനെ തോന്നാൻ നശിച്ച ഒരു സാഹിത്യ ഭ്രാന്ത്.
മട്ടുപ്പാവിലെ ആ ഇരുപ്പിൽ സുഗീത് മൂന്ന് വർഷം പിന്നോട്ട് പോയി.
കോളേജിൽ കോഷൻ ഡിപ്പോസിറ്റ് വാങ്ങാൻ ചെന്ന ദിവസം അന്നാണ് ബേപ്പൂർ സുൽത്താൻ കണ്ടപോലെ വിഷാദമധുര മോഹനകാവ്യമായി ശ്രീഷ്മയെ ആദ്യമായി കാണുന്നത് അവൾ ഫീസ്സ് അടയ്ക്കാൻ വന്നതായിരുന്നു.
ചിരി പുറത്തേക്കുവരാൻ ശങ്കിച്ചു നില്കുന്ന ആ മുഖ ഭാവം കണ്ടപ്പോൾ തന്നെ എന്തോ ഒരു മാറ്റം തന്നിൽ സംഭവിച്ചു എന്ന് സുഗീതിന് ബോധ്യമായി
അത് പ്രണയത്തിന്റെ ഹോർമോൺ കയറ്റമാണെന്ന് അവൻ തിരിച്ചറിഞ്ഞു.
ചിരി പുറത്തേക്കുവരാൻ ശങ്കിച്ചു നില്കുന്ന ആ മുഖ ഭാവം കണ്ടപ്പോൾ തന്നെ എന്തോ ഒരു മാറ്റം തന്നിൽ സംഭവിച്ചു എന്ന് സുഗീതിന് ബോധ്യമായി
അത് പ്രണയത്തിന്റെ ഹോർമോൺ കയറ്റമാണെന്ന് അവൻ തിരിച്ചറിഞ്ഞു.
"ശ്രീഷ്മ സെക്കന്റ് മലയാളം" എന്ന വിളി കേട്ടപ്പോൾ അവനും അവളും ഒന്നു ചെറുതായി ഞെട്ടി. കോഷൻ മണി വാങ്ങാതെ തിരിച്ചു നടക്കുമ്പോൾ ഉറപ്പിച്ചിരുന്നു നാളെയും അവളെ കാണണം.
ഫൈൻ ആർട്സ് സെക്രട്ടറി ആയിരുന്ന അവന് അവളുടെ ക്ലാസ്സിൻ വരാന്തയിലൂടെ പോകുന്നതിന് വിലക്കുകളില്ല.
ആറുമാസത്തേ ഇടവിട്ടുള്ള പരിചയപ്പെടലിന്നൊടുവിൽ യൂണിയൻ ഇനാഗ്രുവേഷന്റെ ദിവസം അവൻ കൂടിയ ഹൃദയമിടിപ്പോടെ അവന്റെ പ്രണയം അവൾക്കുമുൻപിൽ വച്ചു.
ആറുമാസത്തേ ഇടവിട്ടുള്ള പരിചയപ്പെടലിന്നൊടുവിൽ യൂണിയൻ ഇനാഗ്രുവേഷന്റെ ദിവസം അവൻ കൂടിയ ഹൃദയമിടിപ്പോടെ അവന്റെ പ്രണയം അവൾക്കുമുൻപിൽ വച്ചു.
"എനിക്കാരെയും പ്രേമിക്കാൻ ആവില്ല. സോറി നമുക്ക് നല്ല സുഹൃത്തുക്കളാകാം"
ഒരു ദാക്ഷിണ്യവും ഇല്ലാതെ അവൾ പ്രതിവചിച്ചതും മഴ പെയ്തു നിറഞ്ഞ മഴ.
"പ്രണയം അതിന്റെ സുശക്തമായ ഉൗർജ്ജം പ്രവഹിപ്പിക്കുന്നത് വാക്കുകളിലൂടെ കർണ്ണപടത്തിലേക്കല്ല മിഴിത്തിളക്കത്തിലൂടെ ഹൃദയത്തിന്റെ ശൂന്യമായ അഗാധതയിലേക്കാണെന്ന് മനസ്സിലാക്കാൻ സുഗീതിന് ഒരു വർഷം പിന്നെയും കാത്തിരിക്കേണ്ടി വന്നു."
________________________
________________________
ഒരു തേങ്ങലിന്റെ സ്വരം കേട്ടാണ് സുഗീത് ചിന്തയിൽ നിന്നുണർന്നത്. കസേരയ്ക്കു താഴെ നിലത്തിരുന്ന ശ്രീഷ്മയിൽ നിന്നാണ് അത് കേട്ടതെന്നറിഞ്ഞപ്പോൾ സുഗീത് എഴുന്നേറ്റു.
അവളെ പിടിച്ചുയർത്തികൊണ്ട് ചോദിച്ചു.
അവളെ പിടിച്ചുയർത്തികൊണ്ട് ചോദിച്ചു.
ശ്രീ എന്തിനാ കരയണെ?
അവൾ ഒന്നും മിണ്ടാതെ തേങ്ങിക്കൊണ്ടിരുന്നു.
ശ്രീീീ....
നിബ്ബന്ധിതമായ ഉയർച്ചയോടെ അവൻ വിളിച്ചു.
അവൾ ചെറുതായൊന്ന് ഞെട്ടിയ പോലെ തോന്നി
അവൾ ചെറുതായൊന്ന് ഞെട്ടിയ പോലെ തോന്നി
"ഞാൻ നമ്മുടെ ആദ്യരാത്രി നശിപ്പിച്ചു അല്ലേ? ഇങ്ങനെയല്ല ഞാൻ കരുതിയിരുന്നത് എല്ലാം നശിപ്പിച്ചു"
ചെറിയ കുഞ്ഞിനെപ്പോലെ അവൾ കരഞ്ഞു കൊണ്ടിരുന്നു.
"സാരമില്ല നമുക്കെന്നും ആദ്യ രാത്രിയല്ലേ
അവൻ ആശ്വസിപ്പിച്ചു
പതിയെ അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് അവൻ പറഞ്ഞു
"താൻ ഇവിടുത്തെ ദേവിയെ കണ്ടിട്ടില്ലല്ലോ ? കന്യകയായ പാർവ്വതിയാണ് ഇവിടത്തെ പ്രതിഷ്ഠ ദേവിയേ ആദ്യമായി കാണുമ്പോൾ താനും കന്യകയായിരിക്കണമെന്നാവും നിശ്ചയം."
(ഞാനെന്നും കന്യക തന്നെയായിരിക്കും സുഗീത്. അവളിൽ ഒരു പുഞ്ചിരി പടർന്നു)
അവളൊന്നും പറയാതെ ബെഡ്ഡിലേക്ക് നടന്നു.
പുറകേ സുഗീതിന്റെ ശബ്ദം
"നേരം പുലരാറായി നമുക്ക് ക്ഷേത്രത്തിൽ പോകണ്ടേ മൂക്കുത്തി പ്രഭകാണണ്ടേ??""
പുറകേ സുഗീതിന്റെ ശബ്ദം
"നേരം പുലരാറായി നമുക്ക് ക്ഷേത്രത്തിൽ പോകണ്ടേ മൂക്കുത്തി പ്രഭകാണണ്ടേ??""
കാണണം കപ്പലുകളെ പോലും വഴിതെറ്റിച്ച കന്യകയുടെ മൂക്കുത്തി പ്രഭ
ശ്രീഷ്മ മനസ്സിൽ പറഞ്ഞു..
ശ്രീഷ്മ മനസ്സിൽ പറഞ്ഞു..
കഥാകൃത്തിന്റെ വാക്ക്:
"ജനനവും ജീവിതവും മരണവും എല്ലാം ഒരു സുഷിരത്തോട് ബന്ധപ്പെട്ടിരിക്കുന്നു. സുഷിരത്തിലൂടെ വന്നു സുഷിരത്തിലൂടെ മറഞ്ഞ് ശാപമോക്ഷം നേടുന്ന ദേവതകളാണ് എല്ലാവരും."
___________________
"ജനനവും ജീവിതവും മരണവും എല്ലാം ഒരു സുഷിരത്തോട് ബന്ധപ്പെട്ടിരിക്കുന്നു. സുഷിരത്തിലൂടെ വന്നു സുഷിരത്തിലൂടെ മറഞ്ഞ് ശാപമോക്ഷം നേടുന്ന ദേവതകളാണ് എല്ലാവരും."
___________________
" ഇരുതിരി തെളിയും
വിളക്കിന്നരികിൽ
ഇരുന്നോരെന്നുടെ
മടിയിലവളെൻ
നിണം ചേർത്തൊരുക്കിയ
സാഫല്ല്യച്ചൂടിന്
പുതുരുചിയാകുമീ
പുളിച്ചോർ നുള്ളി
മധുരം ഉപ്പും
സമം ചേർത്തൊരുക്കി
നാവിലാസ്വാദന
മേളം തുടങ്ങുമ്പോൾ
ജന്മമോക്ഷത്തിരി
തെളിയുമെന്നുള്ളം
നിറഞ്ഞങ്ങ് പാടും
നീയാണെൻ മന്ത്രം
നീയാണെൻ ശ്വാസം
നീയാണെൻ ജീവൻ
നീയാണെൻ ലോകം"
വിളക്കിന്നരികിൽ
ഇരുന്നോരെന്നുടെ
മടിയിലവളെൻ
നിണം ചേർത്തൊരുക്കിയ
സാഫല്ല്യച്ചൂടിന്
പുതുരുചിയാകുമീ
പുളിച്ചോർ നുള്ളി
മധുരം ഉപ്പും
സമം ചേർത്തൊരുക്കി
നാവിലാസ്വാദന
മേളം തുടങ്ങുമ്പോൾ
ജന്മമോക്ഷത്തിരി
തെളിയുമെന്നുള്ളം
നിറഞ്ഞങ്ങ് പാടും
നീയാണെൻ മന്ത്രം
നീയാണെൻ ശ്വാസം
നീയാണെൻ ജീവൻ
നീയാണെൻ ലോകം"
തെരഞ്ഞെടുക്കാത്ത കവിതകൾ
സുഗീത്..."
സുഗീത്..."
ബാല്യം വിളർച്ചകൾ മാത്രം കൊയ്യാൻ വിധിക്കപ്പെട്ട് സ്വയമുരുകി തീർത്ത പച്ചയായ ജീവിതച്ചിത്രങ്ങളുടെതായിരുന്നു.
നശിച്ച രണ്ടാം ക്ലാസ്സിലെ ക്രിസ്തുമസ്സിന് മുന്നോടിയായുള്ള മലയാളം പരീക്ഷ. അന്നാണ് തന്റെ ജീവിതത്തിന്റെ ദിശമാറ്റിയ ദിനം.
തലേന്ന് മലയാളം പാഠാവലിയിലെ പാട്ടുകളെല്ലാം ചൊല്ലിത്തന്ന് ഉറക്കിയ അമ്മ പിറ്റേന്ന് പരീക്ഷക്ക് പോകുമ്പോൾ നെറുകയിൽ ഉമ്മ വച്ച് പിരിഞ്ഞ കുഞ്ഞനുജൻ രണ്ടു പേരും ജീവിതത്തിൽ നിന്നും ഒറ്റയടിയ്ക്കാണ് ഇറങ്ങിപ്പോയത്.
വിധി മരവിച്ചു കെട്ടിയ തുണി സഞ്ചികളായി ഇടനാഴികയിൽ കിടന്നപ്പോൾ അമ്മാവൻ പറയുന്നത് കേട്ടു
"ദുഷ്ടൻ അവന് എന്റെ പെങ്ങളെ കെട്ടിച്ചു കൊടുത്തതാ ഞാൻ ചെയ്ത തെറ്റ്"
ഒന്നു കരയാൻ പോലും ആവാതെ ഉമ്മറത്തേ തൂണിൽ ചാരി നിന്ന അച്ഛനെ അപ്പോൾ ശ്രീഷ്മ ഒാർത്തെടുത്തു.
ആത്മഹത്യാ പ്രേരകകുറ്റത്തിനും സ്ത്രീ പീഢനത്തിനുമായി ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അച്ഛൻ തെളിഞ്ഞ മനസ്സോടെ നിന്നപ്പോൾ അവളുറപ്പിച്ചു അച്ഛനല്ല കാരണം താൻ അറിയാത്തതെന്തോ നടന്നിട്ടുണ്ട്.
പത്താം ക്ലാസ്സിൽ പരീക്ഷയ്ക്കു മുൻപാണ് പിന്നെ അച്ഛനെ കാണുന്നത്. കാലമേൽപ്പിച്ച ഒരു കറുപ്പ് ആ മുഖത്തുണ്ടായിരുന്നു. അന്നാണ് ഇരുമ്പ് വലകൾക്കപ്പുറമിപ്പുറം നിന്നു സംസാരിച്ചത്. അച്ഛന്റെ കരച്ചലിന്നാഴം കണ്ടത്.
സംശയരോഗമെന്ന പുതിയ രോഗത്തിന്റെ വർണ്ണനകളിൽ അമ്മയ്ക്കുണ്ടായ വിഷാദത്തിന്റെ ദന്തമുന ഉള്ളിൽ ആഴ്ന്നിറങ്ങിയത്.
ആരെയും തെറ്റു പറയാതെ വിധിയെന്ന ശരിയിൽ പിടിച്ചു ജീവിക്കാൻ തീരുമാനിച്ചത്.
സംശയരോഗമെന്ന പുതിയ രോഗത്തിന്റെ വർണ്ണനകളിൽ അമ്മയ്ക്കുണ്ടായ വിഷാദത്തിന്റെ ദന്തമുന ഉള്ളിൽ ആഴ്ന്നിറങ്ങിയത്.
ആരെയും തെറ്റു പറയാതെ വിധിയെന്ന ശരിയിൽ പിടിച്ചു ജീവിക്കാൻ തീരുമാനിച്ചത്.
വിധി..
പൊരുളില്ലാത്ത ആ വാക്കാണ് ഇന്നും തന്റെ ജീവിതം കാർന്നു തിന്നുന്നത് എന്ന് ശ്രീഷ്മ അറിഞ്ഞു.
സത്യം പ്രണയത്തേക്കാൾ ജീവിതമാണെന്ന് ചിന്തിച്ചുറപ്പിച്ചു നീങ്ങുന്നതിന്നിടയിലാണ് കവിയെന്നറിയപ്പെടാൻ വെമ്പുന്ന സുഗീതിനെ പരിചയപ്പെടുന്നത്.
വാക്കുകളിൽ അഗ്നിയെ ആവാഹിക്കാൻ കഴിവുള്ള പ്രതിഭ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നീരസം തോന്നി ഇത്രയും ചിന്തകളുള്ള ഒരു വ്യക്തി ചപലമായ പ്രേമത്തെ സ്വീകരിക്കുകയോ?
പ്രണയത്തിന് താത്പര്യമില്ല എന്ന് പറഞ്ഞൊഴിഞ്ഞന്ന് അന്നാണ് മഴ പെയ്തത് കാലം തെറ്റിയ മഴ .
മഴനനഞ്ഞപ്പോഴാണ് പ്രണയം എന്നതു വേണം സ്നേഹിക്കാൻ ആരുമില്ലാതെയാകുമ്പോൾ ജീവിതം ദുസ്സഹമാകില്ലേ എന്ന ചോദ്യം ഉയർന്നത്. ഉറക്കത്തിൽ ചിരിക്കുന്ന അവന്റെ മുഖം നിറയാൻ തുടങ്ങിയത്.
മഴനനഞ്ഞപ്പോഴാണ് പ്രണയം എന്നതു വേണം സ്നേഹിക്കാൻ ആരുമില്ലാതെയാകുമ്പോൾ ജീവിതം ദുസ്സഹമാകില്ലേ എന്ന ചോദ്യം ഉയർന്നത്. ഉറക്കത്തിൽ ചിരിക്കുന്ന അവന്റെ മുഖം നിറയാൻ തുടങ്ങിയത്.
പിന്നെ അന്വേഷണമായിരുന്നു അവനെ കുറിച്ച്.
ആദ്യമായാണ് അവനിൽ നിന്നാർക്കെങ്കിലും ഇത്തരമൊരു വാക്ക് കേൾക്കാനായത് എന്നറിഞ്ഞപ്പോൾ ചെറുതായൊന്നു അഹങ്കരിച്ചു. പക്ഷേ ഇടവിട്ടുണ്ടാകാറുള്ള അവന്റെ സാന്നിധ്യം ഇപ്പോൾ തീരെയില്ല എന്നത് വേദനിപ്പിച്ചു കൊണ്ടിരുന്നു.
ആദ്യമായാണ് അവനിൽ നിന്നാർക്കെങ്കിലും ഇത്തരമൊരു വാക്ക് കേൾക്കാനായത് എന്നറിഞ്ഞപ്പോൾ ചെറുതായൊന്നു അഹങ്കരിച്ചു. പക്ഷേ ഇടവിട്ടുണ്ടാകാറുള്ള അവന്റെ സാന്നിധ്യം ഇപ്പോൾ തീരെയില്ല എന്നത് വേദനിപ്പിച്ചു കൊണ്ടിരുന്നു.
കോളേജിലെ അവസാന വർഷ യൂണിയൻ ഇനാഗ്രുവേഷനിൽ ആണ് പിന്നെ അവനെ കാണുന്നത് ഒരു കൊല്ലം കടന്നു പോയിരുന്നു.
"ഇരുമ്പുമടങ്ങുന്ന ശബ്ദം കണ്ണാടിച്ചില്ലുകൾ ഉടയുന്നു. രക്തം ....."
ചോര ......ചോര.......... എന്നാർത്തുകൊണ്ട് ശ്രീഷ്മ ഉണർന്നു.
: _________________________________
സുഗീത് കുളികഴിഞ്ഞിറങ്ങുമ്പോൾ ശ്രീഷ്മ ബെഡ്ഡിൽ അനങ്ങാതിരിക്കുന്നതാണ് കണ്ടത്.
"ശ്രീ കുളിക്കണ്ടേ വേഗം കുളിക്കൂ നേരം പോകുന്നു."
അവൾ ചെറുതായൊന്ന് ഞെട്ടി പിന്നെ എഴുന്നേറ്റ് ടൗവ്വലുമെടുത്ത് ബാത്ത് റൂമിലേക്ക് കയറി.
സുഗീത് വീണ്ടും ബാൽക്കണിയേക്ക് പോയി ഒരു സിഗരറ്റിന് തീ കൊളുത്തി.
മഴ പെയ്യുന്നുണ്ട് കന്യാകുമാരിയിലേ ആദ്യമഴ കണ്ടു സുഗീത് പഴയ ഒരു മഴയിലേക്ക് നടന്നു.
അന്ന് ശ്രീഷ്മയുടെ മറുപടിയിൽ നൊന്ത് മഴകൊണ്ട് നടന്ന് വീട്ടിലെത്തി.
അമ്മയോട് ഒന്നും മിണ്ടാൻ തോന്നിയില്ല. ചെന്നതും കിടന്നു ആ കിടത്തം പുതിയ ഒരു തീരുമാനത്തിന്റെ ഉയർച്ചയായിരുന്നു.
അമ്മയോട് ഒന്നും മിണ്ടാൻ തോന്നിയില്ല. ചെന്നതും കിടന്നു ആ കിടത്തം പുതിയ ഒരു തീരുമാനത്തിന്റെ ഉയർച്ചയായിരുന്നു.
പിറ്റേന്ന് ബാഗ് പാക്ക് ചെയ്ത് ചെന്നൈയിലേക്ക്. ഒരു ജോലി ആണ് ലക്ഷ്യം കൂടെ പഠിച്ച വിനീതിന്റെ നമ്പർ ഉണ്ട് അവനെ വിളിച്ചു കാര്യം പറഞ്ഞു. അവൻ കയറിവരാൻ പറഞ്ഞു അതാണ് ധൈര്യം.
ചെന്നൈ തിരക്കുകളിലേ ശാന്തിയുടെ നഗരം.
കോയമ്മേടാണ് അവനും സുഹൃത്തുക്കളും കൂടി താമസം ഒരാഴ്ചത്തേ അലച്ചിലിന്നൊടുവിൽ പ്രമുഖ മെഡിക്കൽ കമ്പനിയിൽ സപ്ലൈ സ്റ്റാഫായി ജോലി കിട്ടി.
ജീവിതം വേറൊരു രീതിയിൽ മുന്നോട്ട് പോയിരുന്നു എങ്കിലും ശ്രീഷ്മയെ മറക്കാൻ അതൊന്നും മതിയായിരുന്നില്ല.
ഒറ്റയ്ക്കിരിക്കുന്ന അവസരങ്ങളിലെല്ലാം പ്രേതബാധ ഏറ്റവനെ പോലേ ഒാർമ്മകളിൽ വിറച്ചു കൊണ്ടിരുന്നു.
വിരഹം മറക്കാൻ ജോലിയെ സ്നേഹിച്ചതുകൊണ്ട് മൂന്നു മാസം കൊണ്ട് സെയിൽസ് മാനായി ജോലിക്കയറ്റം.
പതിനൊന്ന് മാസം ജോലിയിലും ശ്രീഷ്മയുടെ ഒാർമ്മകളിലുമായി കഴിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അമ്മ വീണു സ്വൽപം സീരിയസ്സാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും വിളി വന്നത്.
പ്രണയവിവാഹം കഴിച്ചതിനാൽ കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ട അമ്മ. അച്ഛന്റെ മരണശേഷം അമ്മയ്ക്ക് താൻ മാത്രമേ ഉള്ളൂ ചെന്നൈയിൽ വന്നശേഷം നാട്ടിൽ പോയിട്ടില്ല എന്നത് സുഗീതിന് ഒാർമ്മ വന്നു. കാണണം എന്ന് അമ്മയും പറഞ്ഞില്ല.
മകന്റെ ഇഷ്ടങ്ങാണ് തന്റെയും ഇഷ്ടമെന്നുറപ്പിച്ചിരുന്ന അമ്മയോട് തെറ്റു ചെയ്തെന്ന ചിന്ത അവനെ വേദനിപ്പിച്ചു.
ഉടൻ തന്നെ നാട്ടിലേക്ക് പുറപ്പെട്ടു.
ഉടൻ തന്നെ നാട്ടിലേക്ക് പുറപ്പെട്ടു.
ആശുപത്രിയിലേ ICU വിന് മുൻപിൽ ഒന്നു കാണാൻ ഒാടിക്കിതച്ചെത്തിയ അവന്റെ മുൻപിലേക്ക് വെള്ളമുണ്ട് പുതച്ച ഒരു ദേഹം ട്രോളിയിലൂടെ ഉരുണ്ടുവന്നു.
"മരണം ഒരു തുടക്കമാണ് പറയാൻ കഴിയാത്ത വാക്കുകളുടെ അർപ്പിക്കാനാകാതെ പോയ സ്നേഹപുഷ്പങ്ങളുടെ പുനർജന്മം.
നഷ്ടപ്പെടുമ്പോഴാണ് പ്രിയ്യപ്പെട്ടവ എത്രമാത്രം പ്രധാനപ്പെട്ടവ ആണെന്ന് തിരിച്ചറിയപ്പെടുന്നത്"
: ____________________________
നഷ്ടപ്പെടുമ്പോഴാണ് പ്രിയ്യപ്പെട്ടവ എത്രമാത്രം പ്രധാനപ്പെട്ടവ ആണെന്ന് തിരിച്ചറിയപ്പെടുന്നത്"
: ____________________________
അമ്മയുടെ മരണം തന്നെ ഒരനാഥനാക്കി തീർത്തു എന്ന് സുഗീതിന് ബോധ്യമായി. എന്തിൽ നിന്നാണ് അന്ന് ഒാടിപ്പോയത് സ്നേഹക്കടലിൽ നിന്നും കരയിലേക്ക് പുല്ലുപോലും മുളയ്ക്കാത്ത നിർജ്ജീവതയിലേക്കായിരുന്നു എന്ന ബോധം അവനെ പുതിയ തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
ഒരു വട്ടം കൂടി ശ്രീഷ്മയെ ഒന്നു കാണണം അനാഥനായി മാറിയ തന്നെ സനാഥനാക്കാമോ എന്ന് അപേക്ഷിക്കണം . ഇല്ല എന്നാണ് ഉത്തരമെങ്കിൽ പിറന്നനാട്ടിലുള്ളതെല്ലാം ഉപേക്ഷിച്ച് പ്രവാസി ആകണം ഒരിക്കലും മടങ്ങിവരാത്ത പ്രവാസം.
ഉച്ചയോടെ ആണ് സുഗീത് കോളേജിൽ എത്തിയത് അന്നും കോളേജ് യൂണിയൻ ഇനാഗ്രുവേഷൻ ആണെന്നറിഞ്ഞപ്പോൾ ആവർത്തനമാകുമോ എന്ന ശങ്ക അവനെ ചെറുതായി ഭയപ്പെടുത്തി.
ലൈബ്രറിയുടെ വരാന്തയിൽ കൂടി നടന്നു തുടങ്ങിയ അവനു മുൻപിൽ ബഷീറിന്റെ അനുരാഗത്തിന്റെ ദിനങ്ങൾ മാറോട് അടുക്കി വെച്ച് വിഷാദമധുര മോഹനകാവ്യം പ്രത്യക്ഷപ്പെട്ടു.
അവളുടെ കണ്ണുകളിൽ നഷ്ടപ്പെട്ടതെന്തോ വീണ്ടുകിട്ടിയ ഉത്സാഹത്തിന്റെ തിളക്കം ഉണ്ടായിരുന്നു. പ്രണയത്തിന്റെ തിളക്കം
രണ്ടുപേരും ഒന്നും പറഞ്ഞില്ല . നീട്ടിയ അവന്റെ കൈയ്യിൽ പിടിച്ച് ഒരു ജീവിതം മുഴുവൻ പറയാനുള്ള കടങ്കഥ മൗനത്തിലൂടെ തുടങ്ങിവെച്ച് അവർ നടന്നു.
കോളേജ് ഒാഡിറ്റോറിയത്തിൽ അപ്പോൾ ഗാനമേളയുടെ ആരവങ്ങൾ നിലച്ചു.
ഒരു കുഞ്ഞുപൂവിന്റെ ചിറകിൽ നിന്നൊരു തുള്ളി മധുരമെൻ ചുണ്ടിൽ പൊഴിഞ്ഞുവെങ്കിൽ.
പാട്ടിനോടൊത്ത് ക്യാംപസ്സ് മുഴുവനും പ്രണയത്തിൽ ലയിച്ചു ചേർന്നു....
________________________
പാട്ടിനോടൊത്ത് ക്യാംപസ്സ് മുഴുവനും പ്രണയത്തിൽ ലയിച്ചു ചേർന്നു....
________________________
ജീവിതത്തിന്റെ സൗന്ദര്യം പ്രണയത്തിൽ ആണെന്ന് സുഗീത് ഉറപ്പിച്ചു. പ്രണയം ആത്മാവിനെയിത്രയും കുളിരണിയുക്കുന്ന വേറൊന്നുണ്ടോ??
ഞാൻ ചെന്നൈ ജീവിതമവസാനിപ്പിച്ച് ഇവിടെ ജീവിക്കാം എന്ന് തീരുമാനിച്ചു എന്താ നിന്റെ അഭിപ്രായം
ശ്രീഷ്മ ഒന്നു മൂളി
എവിടെയാണെങ്കിലും ഞാനും ഉണ്ടാവും അവൾ മനസ്സിൽ പറഞ്ഞു.
വിജയം എന്നത് സാമ്പത്തീകത്തേ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. നാം ജീവിക്കുന്നു എന്നതിലേ സംതൃപ്തിയാണ് വിജയം.
സുഗീത് ചെന്നൈയിലേക്ക് തിരിച്ചു ഭാണ്ഡം കെട്ടി മുറുക്കാൻ .
അവിടെ ചെന്നതും ഒരു മാസത്തേ നോട്ടീസ് പിരീഡ് വേണം പിരിഞ്ഞു പോകാൻ എന്ന് മാനേജർ ശഠിച്ചു.
ഒരുമാസം ദൈവമേ എന്തെല്ലാം പരീക്ഷണങ്ങളിലൂടെയാണ് മുപ്പത് ദിനരാത്രങ്ങളിൽ കൂടി കടന്നു പോയത്.
ശ്രീഷ്മയുടെ പ്രണയം അറിയാതനുഭവിച്ച് ഒരുമാസം ചെന്നൈയിൽ മഴ തോർന്നു. ഒന്നു വിളിക്കാൻ പോലും ആകാതെ ഒരു ബന്ധവും ഇല്ലാതെ അവളുടെ ഒാർമ്മകളിൽ അവൾ തന്നെ ഒാർക്കുന്നതിന്റെ ടെലിപ്പതിക് നൊമ്പരങ്ങളിൽ ഒരു മാസം.
പുലർച്ചേയാണ് ട്രയിൻ നാട്ടിലെത്തിയത് . അടച്ചു മൂടിയിട്ടതിൻ പൊടിയിൽ ഒരുമണിക്കൂർ കിടന്നുറങ്ങി അമ്മയുടെയും അച്ഛന്റെയും ജീവനുള്ള ചിത്രങ്ങൾക്കുമുൻപിൽ തൊഴുതാശീർവ്വാദം തേടി സുഗീത് കോളേജിലേക്ക് പുറപ്പെട്ടു.
മലയാളം ക്ലാസ്സിന്റെ വരാന്തയിലൂടെ ഹൃദയമിടിപ്പേറി അവൻ നടന്നു. ക്ലാസ്സു തുടങ്ങാനാവുന്നതേയുള്ളൂ. വർണ്ണങ്ങളിൽ മാസ്മരജാലം നിറച്ച് വിദ്യയെന്ന അമൃതം തേടി യുവാക്കൾ ശബ്ദമുഖരിതമാക്കി തുടങ്ങുന്ന കലാലയ പ്രഭാതം.
സുഗീതേട്ടനല്ലെ?
അതേ
പച്ച ചുരിദാറിട്ട ഒരു പെൺകുട്ടി. പല തവണ അവളെയും ശ്രീഷ്മയേയും ഒരുമിച്ചു കണ്ടിട്ടുണ്ട്.
ശ്രീ എന്താ പഠിപ്പു നിർത്തിയത്
സുഗീത് ഒന്നു ഞെട്ടി
സുഗീത് ഒന്നു ഞെട്ടി
പഠിപ്പു നിർത്തുകയോ??
അപ്പോ ചേട്ടൻ അറിഞ്ഞില്ലേ അവൾ T C വാങ്ങിപ്പോയി എന്നോടൊന്നും പറഞ്ഞില്ല ചേട്ടന് അറിയാമായിരിക്കും എന്നാ ഞാൻ കരുതിയത്.
ലോകം ഇരുണ്ട് മൂടി ഒരു ചിലന്തിയായി കാൽക്കീഴിലൂടെ ഒരു പുതിയ വലയുടെ ലോകം സൃഷ്ടിക്കുന്നതായി അവന് തോന്നി.
___________________________
___________________________
കുളികഴിഞ്ഞു പുറത്തിറങ്ങിയ ശ്രീഷ്മയെ സുഗീത് പ്രണയത്തോടെ നോക്കി
താൻ ദേവിയേ പോലെ സുന്ദരിയായിരിക്കുന്നു
മുടിക്കെട്ടിലേ ടൗവ്വൽ അഴിച്ച് മുടി തുടയ്ക്കുമ്പോൾ അവൻ അവളേ പുറകിലൂടെ കെട്ടിപ്പിടിച്ചു ചുംബിച്ചു.
ഹോ അമ്പലത്തിൽ പോവേണ്ടതാണ് അശുദ്ധിയാക്കല്ലേ
അവൾ അവന്റെ പിടുത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി.
സർവ്വാലങ്കാര വിഭൂഷിതയായ ദേവിയുടെ നടയിൽ അവർ തൊഴുതു നിന്നു. വിളക്കുകളിലേ നാളം കന്യകയുടെ മൂക്കുത്തിയിൽ പ്രതിഫലിച്ച് തിളക്കമേറ്റി.
ഇടതുവശത്ത് പ്രായമായ ഒരാൾ ലളിതാ സഹസ്രനാമം ചൊല്ലുന്നത് ശ്രദ്ധിച്ച് സുഗീത് അരനിമിഷം ആനന്ദത്തിലായി.
ഒരു വികൃതിക്കുട്ടി ഒാടി വന്നു സുഗീതിന്റെ മുണ്ടിനു പിന്നിൽ ഒളിച്ചു. കുട്ടിയുടെ അമ്മയുടെ ശകാരത്തിലും നിഷ്കളങ്കമായി ചിരിക്കുന്ന ബാല്യത്തിന്റെ വിശുദ്ധിയിലേക്ക് സുഗീത് ആശ്ചര്യത്തോടെ നോക്കി .
ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങിയതും സുഗീത് ശ്രീഷ്മയോട് പറഞ്ഞു നമ്മുടെ ആദ്യത്തെ കുട്ടി പെണ്ണാണെങ്കിൽ അവൾക്ക് ആഗ്നേയ എന്ന പേരിടണം പ്രണയത്തിന്റെ അഗ്നിയിലൂടെ പിറന്നവൾക്ക് വേറെ എന്തു പേരിടാൻ..
ശ്രീഷ്മ പറഞ്ഞു ഇവിടെ പണ്ട് ഒരു സന്ന്യാസിനി ഉണ്ടായിരുന്നു നഗ്നയായി അലഞ്ഞു നടന്നിരുന്ന അവർക്ക് കൂട്ട് നായ്ക്കൾ ആയിരുന്നത്രേ മായിമാ എന്നായിരുന്നു അവരുടെ പേര് അവരുടെ മരണശേഷം ഒരു കോവിൽ കെട്ടി അവരെ പൂജിക്കുന്നുണ്ടത്രേ ആ കോവിലിൽ നമുക്ക് പോണം.
മായിമയുടെ പ്രതിഷ്ഠയ്ക്കു മുൻപിൽ അവർ നിന്നു. ശ്രീഷ്മ കരയുന്നതായി സുഗീതറിഞ്ഞു.
അന്ന് കോളേജിൽ നിന്നും ശ്രീഷ്മയുടെ അഡ്രസ്സ് വാങ്ങി അവളുടെ തറവാട്ടിൽ കയറിച്ചെന്നപ്പോൾ ആ വീട്ടുകാർ അമ്പരന്നു.
ശ്രീ അവളുടെ അച്ഛൻ എന്ന് പറയുന്ന ആളുടെ കൂടെ പോയി എവിടെയുണ്ടെന്ന് ഞങ്ങൾക്കറിയില്ല. അതന്വേഷിക്കാൻ ഞങ്ങൾക്ക് താത്പര്യവും ഇല്ല. അവളുടെ അമ്മാവൻ പറഞ്ഞു.
ശ്രീ അവളുടെ അച്ഛൻ എന്ന് പറയുന്ന ആളുടെ കൂടെ പോയി എവിടെയുണ്ടെന്ന് ഞങ്ങൾക്കറിയില്ല. അതന്വേഷിക്കാൻ ഞങ്ങൾക്ക് താത്പര്യവും ഇല്ല. അവളുടെ അമ്മാവൻ പറഞ്ഞു.
നിരാശനായി അവിടെ നിന്നിറങ്ങി മൂന്നു മാസം കഴിഞ്ഞപ്പോഴാണ് ഒരു സുഹൃത്ത് കാരുണ്യപ്രവർത്തനവും ആയി ബന്ധപ്പെട്ട് ഒരു ആശ്രമത്തിൽ പോയപ്പോൾ ശ്രീഷ്മയെ കണ്ടെന്ന് വിളിച്ചു പറഞ്ഞത്.
_______________________
_______________________
നിരർത്ഥകമായി ഒഴുകിക്കൊണ്ടിരുന്ന ജീവിത നദിക്കൊരു ഉണർവ്വുണ്ടായത് ആ വാർത്തയിലാണ്. മൂന്നുമാസം ഒാർത്തും പേർത്തും കഴിഞ്ഞതിന്നവസാനം ശ്രീഷ്മയെ കണ്ടെടുത്തിരിക്കുന്നു.
അവൻ അപ്പോൾ തന്നെ ആശ്രമത്തിലേക്ക് തിരിച്ചു.
മഠത്തിലേ പ്രാർത്ഥന കഴിയാറായി ഇരിക്കുന്നു. മുന്നിലേ വേദിയുടെ ഇടതുഭാഗത്ത് കാഷായ വസ്ത്രത്തിനുള്ളിൽ തന്റെ ശ്രീഷ്മ.
അവൾ തന്നെയും കണ്ടെന്നാറപ്പായി പക്ഷേ കണ്ണുകളിൽ അന്ന് കണ്ട പ്രണയത്തിന്റെ തിരയിളക്കം ഇല്ല.
നിർജ്ജീവതയുടെ ശാന്തിയോടെ ശ്രീഷ്മയുടെ കണ്ണുകൾ തന്നിൽ തറഞ്ഞു നില്കുന്നു.
പ്രാർത്ഥന കഴിഞ്ഞതും അവളുടെ അടുത്തേക്കവൻ നടന്നു. കൂടെയുള്ള സന്ന്യാസിനിയോട് എന്തൊ അടക്കം പറഞ്ഞ് ശ്രീഷ്മ സുഗീതിനെ പൂന്തോട്ടത്തിലേക്ക് ക്ഷണിച്ചു.
ശ്രീ എന്താ ഇത് ഞാൻ എവിടെയെല്ലാം നിന്നെ അന്വേഷിച്ചെന്നോ നിന്റെ അച്ഛൻ എവിടെ?
സുഗീത് അച്ഛൻ മരിച്ചു എനിക്കാരും ഇല്ലാതെയായി ഞാൻ ഇവിടേക്കു വന്നു. ലക്ഷ്യങ്ങളില്ലാതെയാകുമ്പോൾ ജന്മലക്ഷ്യം തെളിയുന്നു ആത്മാന്വേഷണത്തേക്കാൾ വലിയ ലക്ഷ്യം എന്ത്?
നിനക്കാരും ഇല്ലാതായെന്നോ നീ അപ്പോൾ എന്നെ മറന്നു അല്ലേ?
മറന്നതല്ല സുഗീത് ഞാൻ അങ്ങേക്ക് പറ്റിയ ഒരാളല്ല എന്ന ബോധം ഉണ്ടായപ്പോൾ മറക്കാൻ പഠിച്ചു.
ഇപ്പോ മനസ്സിലായില്ലേ ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നുണ്ടെന്ന് . നീ ഇവിടെയുണ്ടെന്ന് അറിഞ്ഞ നിമിഷമാണ് ഞാൻ ജീവനോടിരിക്കുന്നു എന്ന ബോധം എനിക്കുണ്ടായത്
നീ മറുത്തൊന്നും പറയരുത് ഇപ്പോ തന്നെ എന്റെ കൂടെ വരണം. എനിക്ക് നീ മാത്രം മതി. നിന്റെ കരുതൽ മാത്രം മതി ഞാനും ഒരനാഥാണ് എന്റെ കൂടെ ചേർന്ന് എന്നെ ഒരു മനുഷ്യനാക്കില്ലേ???
സുഗീതിന്റെ കണ്ണുകൾ സജലമായി ലാവാ പ്രവാഹത്തിനുള്ള അനുമതി കാത്തുനിന്നു...
_______________________
ജീവിതം ഒഴുക്കു നിലച്ച് കെട്ടിക്കിടക്കുന്ന മീൻമുട്ടകളില്ലാത്ത നദിയായി തീർന്നപ്പോൾ പിന്നെ എന്തു വേണമായിരുന്നു.
സുഗീത് അന്നും ഇന്നും ഞാൻ നിന്നെ പ്രണയിക്കുന്നു പക്ഷേ തോറ്റുപോയ എന്നിൽ നിന്നും നീ വേറൊന്നും പ്രതീക്ഷിക്കരുത്.
വേറെന്ത് പ്രതീക്ഷിക്കാൻ എനിക്ക് നിന്റെ പ്രണയവും സാമീപ്യവും മാത്രം മതി.
നരച്ചകാവിയിൽ നിന്നും വർണ്ണപ്പുടവയിലേക്കുള്ള അവളുടെ മാറ്റത്തിന് ആരും സാക്ഷികളായില്ല.
അവളുടെ ആവശ്യം ഒരു യാത്രയായിരുന്നു ഇരുകടലുകൾ ചേർന്ന ഭാരതമാതാവിന്റെ പുണ്യത്തിലേക്കൊരു യാത്ര...
ശ്രീ മതി കരഞ്ഞത് നീ മായിമായുടെ കുങ്കുമം വാങ്ങിക്കു ഞാനതു നിന്റെ നെറുകിൽ പതിപ്പിക്കാം അങ്ങനെ നമുക്ക് വിവാഹിതരാകാം.
സുഗീത് നിറഞ്ഞ കുങ്കുമത്തട്ടവളുടെ കൈയ്യിൽ കൊടുത്തു.
നിറമിഴികളോടെ അവൾ പുറത്തേക്കോടി.
നിറമിഴികളോടെ അവൾ പുറത്തേക്കോടി.
സുഗീത് ഒന്നും മിണ്ടിയില്ല തലേന്ന് മരണം പറഞ്ഞ കൽമണ്ഡപത്തിൽ അവരിരുവരും ഇരുന്നു.
ശ്രീഷ്മയുടെ കൺതടം നിറഞ്ഞിരുന്നു. സുഗീതിന്റെ കൈത്തടം പിടിച്ചുമുറുക്കി അവൾ പറഞ്ഞു.
നമുക്ക് പിരിയാം സുഗീത് ഞാൻ നിനക്ക് പറ്റിയ ഒരു കുടുംബമാവില്ല..
കനൽപ്പാട്
___________________________
___________________________
സുഗീതിന്റെ കൈവെള്ള തണുത്തു മരവിച്ചു.
ഇടറിയ ശബ്ദത്തോടെ അവൻ വിളിച്ചു
ശ്രീ!!!
താൻ എന്താ പറഞ്ഞത് പിരിയാമെന്നോ. ഒറ്റദിവസം കൊണ്ടെന്നേ മടുത്തോ?
താൻ എന്താ പറഞ്ഞത് പിരിയാമെന്നോ. ഒറ്റദിവസം കൊണ്ടെന്നേ മടുത്തോ?
സുഗീത് നിന്നെ മടുക്കാനോ നിന്നെ മടുത്താൽ പിന്നെ ഞാൻ ഉണ്ടോ?
പിന്നെ എന്താ താൻ പറഞ്ഞതിന്റെ അർത്ഥം.
ശ്രീ താൻ എങ്ങനെയാണ് ആ ആശ്രമത്തിൽ എത്തിയത്. തന്റെ അച്ഛനെന്തു സംഭവിച്ചു. ഞാൻ ഒന്നും ചോദിക്കില്ല എന്നു കരുതിയതായിരുന്നു പക്ഷേ ഇപ്പോൾ ചോദിക്കാതിരിക്കാൻ ആവുന്നില്ല.
അവളുടെ കണ്ണുകളിൽ നിന്നുള്ള ഗംഗാപ്രവാഹം അവരുടെ ചേർന്നിരുന്ന കൈപ്പടങ്ങളെ നനച്ചു.
ശ്രീ !!!!!!
അവൻ ഉറച്ച ശബ്ദത്തോടെ അവളെ വിളിച്ചു.
അച്ഛൻ അച്ഛനേ ഞാൻ കൊന്നു.
സുഗീത് അവളുടെ കൈകളിൽ നിന്നും സ്വതന്ത്രനായി ആർദ്രതയോടെ ചോദിച്ചു.
കൊല്ലുകയോ???
അതേ സുഗീത് ഞാനെന്റെ അച്ഛനേ കൊന്നുകളഞ്ഞു...
അവളുടെ കരച്ചിൽ തിരമാലകളുടെ അലർച്ചയേ ഭേദിച്ച് അനന്തമായി നിങ്ങാൻ തുടങ്ങി.....
__________________________
എന്താണ് ശ്രീയിപ്പറയുന്നത് എന്തുണ്ടായി?
അന്ന് നീ പോയതിൽ പിന്നെ പത്ത് ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ എന്നെ കാണാൻ വന്നു.
ഇനി എനിക്കു വേണ്ടി മാത്രമാണീ ജീവിതം എന്നച്ഛൻ കരഞ്ഞു പറഞ്ഞപ്പോൾ എനിക്കാ വാക്കുകൾ തള്ളിക്കളയാനായില്ല. അമ്മ വീട്ടുകാരെ വെറുപ്പിച്ചുകൊണ്ട് ഞാൻ അച്ഛന്റെ കൂടെ ചെന്നൈലേക്ക് വന്നു. നിന്നെ ഇവിടെ കാണാനാകും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്.
സന്തോഷത്തിന്റെ നാളുകൾ ആദ്യമായി അച്ഛന്റെ സ്നേഹം ഞാൻ ആസ്വദിച്ചനുഭവിക്കുകയായിരുന്നു.
അന്ന് ആ നശിച്ച ദിവസം അച്ഛൻ എനിക്കൊരു പുതിയ സ്കൂട്ടി വാങ്ങിതന്നു അന്നുമുഴുവൻ (നിന്നെ കാണാനാകും പ്രതീക്ഷയോടെ) നഗരനിരത്തിലൂടെ അച്ഛനേയും പിന്നിലിരുത്തി ഞങ്ങൾ സഞ്ചരിച്ചു.
പെട്ടന്നാണ് ഒരു ബൈക്കിൽ നീ പോകുന്നതുപോലെ തോന്നിയത് എന്റെ ചങ്കിടിപ്പ് കൂടി ഞാൻ സ്പീഡു കൂട്ടി. പിന്നിലിരുന്നച്ഛൻ നിർത്താൻ പറഞ്ഞിരുന്നു, ഞാൻ പുഞ്ചിരിച്ചുകൊണ്ട് വേഗത്തിൽ തന്നെ വണ്ടി ഒാടിച്ചു.
മുന്നിൽ ഒരു കാർ.
ഇരുമ്പ് മടങ്ങുന്ന ശബ്ദം കണ്ണാടിച്ചില്ലുകൾ പൊട്ടി. എന്റെ കണ്ണിൽ പ്രിയപ്പെട്ട അച്ഛന്റെ രക്തം വന്നു പതിച്ചു.
ഇരുമ്പ് മടങ്ങുന്ന ശബ്ദം കണ്ണാടിച്ചില്ലുകൾ പൊട്ടി. എന്റെ കണ്ണിൽ പ്രിയപ്പെട്ട അച്ഛന്റെ രക്തം വന്നു പതിച്ചു.
രണ്ട് ദിവസം കഴിഞ്ഞാണ് എനിക്ക് ബോധം വന്നത് അപ്പോൾ മുറിയിൽ ചെറിയച്ഛനും ചെറിയമ്മയും ഉണ്ടായിരുന്നു. എനിക്ക് മനസ്സിലായി അച്ഛൻ മരിച്ചുപോയി എന്ന്.
ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു അടിവയറ്റിൽ വേദന.
അന്ന് തന്നെ ഞെട്ടിപ്പിക്കുന്ന രണ്ട് സത്യങ്ങൾ ഞാൻ അറിഞ്ഞു.
നിനക്കൊരു കുഞ്ഞിനേ നൽകാൻ ദൈവം എനിക്കു തന്ന എന്റെ സ്വത്ത്. എന്റെ ഗർഭപാത്രം എന്റെ ശരീരത്തിൽ നിന്നും മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു.
സുഗീത് എന്തോ പറയാൻ വേണ്ടി വാ തുറന്നതും തടസ്സപ്പെടുത്തി കൊണ്ട് അവൾ വീണ്ടും പറഞ്ഞു.
ഒരുപാട് ടെസ്റ്റുകൾക്കവസാനം അവർ വേറൊന്നുകൂടി കണ്ടെത്തിക്കഴിഞ്ഞിരുന്നു. മനോഹരമായ ഭയങ്കരമായ ഒരു പേര്.
രക്താർബ്ബുദം. കണ്ടെത്താനാവാതൊരുപാട് മൂർച്ഛിച്ചു കഴിഞ്ഞിരുന്നു.
മൂന്നുമാസം അതാണ് അവർ എനിക്ക് വിധിച്ച സമയം.
ചെറിയച്ഛന്റെ സഹായത്തോടെയാണ് ഞാൻ ആ ആശ്രമത്തിൽ എത്തപ്പെടുന്നത്. അവിടെ നിന്നെയൊന്നുകാണാനായി മാത്രം ഞാനെന്റെ മരണത്തെ നീട്ടിവെച്ചുകൊണ്ടിരുന്നു.
അവസാനം നീ എന്നെ തേടി വന്നു.
എന്റെ ഏറെ നാളത്തെ പ്രാർത്ഥനയായ മായിമായെ നീ എനിക്ക് കാണിച്ചുതന്നു. ഇനി എനിക്ക് തിരിച്ചു പോണം .
വരും ദിനങ്ങളെത്രയുണ്ടെന്നറിയില്ല പക്ഷേ അത്രയും ദിവസങ്ങൾ എനിക്കാ ആശ്രമത്തിൽ നിന്നോടൊത്ത നിമിഷങ്ങളുടെ ഒാർമ്മകളെ താലോലിച്ചു കഴിയണം. ഇതെന്റെ അവസാനത്തേ ആഗ്രഹമാണ്.
നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ച്. അവളുടെ കനൽപ്പാടുള്ള ഹൃദയത്തിൽ മനസ്സാൽ തൊട്ടുകൊണ്ട് സുഗീത് പ്രതിജ്ഞയെടുത്തു.
""നീ എവിടെയാണെങ്കിലും നിന്നോടൊപ്പം ഞാൻ ഉണ്ടാകും. നിനക്കു വേണ്ടി മാത്രമാണ് ഞാൻ ജനിച്ചത്. എന്റെ ആത്മഭാഗമാണ് നീ.
ശ്രീ മരണത്തിനു പോലും നമ്മെ പിരിക്കാനാവില്ല...."
ശ്രീ മരണത്തിനു പോലും നമ്മെ പിരിക്കാനാവില്ല...."
കടലുകൾ ചേർന്ന സമുദ്രത്തിൽ ദൈവപ്രണയത്തിന്റെ മഴ പെയ്തുകൊണ്ടിരുന്നു...
____________________________
രമേഷ് കേശവത്ത്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക