Slider

'അപസ്വരങ്ങൾ'

0

കാലമുരുളുന്നുവീണ്ടും
കാലുഴറുന്നു മർത്യനും, പല
കോലങ്ങളായ്, ത്തുള്ളിത്തിമിർക്കുന്നു 
കൂരിരുട്ടിന്റെ മുങ്ങാക്കയങ്ങളിൽ
കൂട്ടിനായൊരുതരി വെട്ടംതിരയുന്നു !
കണ്ടതു കാണാതെയും
കേട്ടതു കേൾക്കാതെയും
കിഞ്ചനവർത്തമാനമോരോന്നു ചൊല്ലി-
ക്കളയുന്നുണ്ടിടനാഴികളിൽ
കുണ്ഠിതമൊഴുക്കിക്കളയുന്നു
കണ്ടവരോടൊക്കെക്കരഞ്ഞുപറഞ്ഞിടും !
കണ്ടങ്ങുമതിവരവില്ലെന്നു കാമുകൻ
കണ്ടതും കാണാത്തതുമൊക്കെയീഞാനെന്നു
കാമുകിക്കുണ്ടായൊരിണ്ടൽ പറയാവതല്ലടോ
കാണാത്തപർവ്വങ്ങൾ കാണുന്നനേരത്തു
കാലയവനികയ്ക്കുള്ളിൽ മറയ്ക്കുമോ ?
കൊഞ്ചിയുംകുഴഞ്ഞും രസിക്കുന്നകുഞ്ഞിന്റെ
കണ്ണുകൾരണ്ടിലും സ്നേഹവായ്‌പ്പുള്ളതോ ?
കെഞ്ചിപ്പറയുന്ന നേരത്താമുഖം
കണ്ടുമ്മകൾകൊണ്ടു വാരിപ്പുണരുമോ ?
കണ്ടമ്മയെ, ത്തെല്ലുവാപിളർക്കുമ്പോഴാ
കൺമണിയിൽത്തെളിയുന്നു നിർമ്മലസ്നേഹം !
കാണാപ്പുറങ്ങളിൽ മേയുന്നോരെന്മനം
കാറാകെമൂടിക്കറുത്തിരുണ്ടങ്ങിനെ
കാലപാശത്തിനായ് കാതോർത്തിരിക്കുമ്പോൾ
കാരുണ്യവാരിധേ ! ചൊല്ലീടുകെന്നോടു
കാലക്ഷേപത്തിന്നു വകയൊന്നുമില്ലയോ ?
By: വേണു 'നൈമിഷിക'
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo