Slider

കർമ്മഫലം

0

നിറഞ്ഞു കത്തുന്ന നിലവിളക്കിന്റെ താഴെയായി അമ്മ ഉറങ്ങുകയാണ്
തീരാവ്യഥിയിൽ നിന്നും വേദനയിൽ നിന്നും മോചിതയായി ആര് ചെന്ന് വിളിച്ചാലും ഉണരാത്ത ഉറക്കത്തിലാണ്.
കല്യാണം കഴിഞ്ഞ് ഇത്രയും വർഷത്തിനിടക്ക് മനസമധാനം എന്താണന്നറിയാതെ ജീവിച്ച അമ്മ ഇന്ന് ഉറങ്ങുകയാണ് ശാന്തമായി സമാധാനമായി....
വല്ല്യമ്മയും മക്കളും നേരത്തേ ഉറങ്ങാൻ കിടന്നു.
രണ്ട് ചേട്ടൻമാർ ചായ്പ്പിൽ കുത്തിയിരുന്ന്
കരയുന്നു.ചേച്ചിയാണെങ്കിൽ അമ്മയുടെ ദേഹത്ത് വീണ് കിടന്ന് കരയുന്നു.അവന്
മാത്രം കരച്ചിൽ വന്നില്ല ആറ് മാസമായി
അമ്മയുടെ കിടപ്പ് അവൻ കാണുന്നു
ബ്ലഡ് കാൻസർ എന്ന മാരകമായ
അസുഖത്തിന്റെ പിടിയിലായിരുന്നു അമ്മ. ആ വേദന കണ്ട് ആദ്യമൊക്കെ കുറെ കരഞ്ഞു. അത് ശീലമായപ്പോൾ അവന്റെ കുരുന്നു കണ്ണിൽ കണ്ണീർ വറ്റി തുടങ്ങി.
വല്ല്യമ്മയുടെ ആട്ടും തുപ്പും കേട്ട് എത്ര കാലം ആ ചായ്പ്പിൽ കഴിയണം
അസുഖത്തിന്റെ ചികിത്സക്ക് പോലും കാശില്ലാതെ ഒന്നിനും പോരാത്ത മക്കളെ ബുദ്ധിമുട്ടിച്ച് അങ്ങനെയെന്തൊക്കയോ ഓർത്തുകൊണ്ടാവണം അമ്മ....
കഴിഞ്ഞു പോയ ഇന്നലെകളിൽ അവൻ കണ്ടതും കേട്ട് അറിഞ്ഞതുമായചില ഓർമ്മകളിൽ കൂടി അവന്റെ മനസ് സഞ്ചരിച്ച് കൊണ്ടിരുന്നു...
അമ്മയുടെ പൊന്നും പണവും വിറ്റ് ചാരായം കുടിച്ച അച്ഛൻ ഒടുക്കം ഉണ്ടായിരുന്ന വീട് വരെ വിറ്റു കുടിച്ചു .അനിയത്തിയായി വല്ല്യമ്മയുടെ വീട്ടിലേക്ക് കയറിപ്പോയ അമ്മ അവസാനം വേലക്കാരിയായി മാറുന്ന കാഴ്ച്ചയാണ് കണ്ടത് .പതിനെട്ട് വയസുള്ള ചേച്ചിയെ എങ്ങനെയോ പാലക്കാട്ടേക്ക് കെട്ടിച്ചയച്ചു അവളെങ്കിലും രക്ഷപ്പെട്ടു എന്ന് കരുതി സമാധാനിച്ചതായിരുന്നു .പക്ഷേ അളിയൻ അച്ഛനെക്കാളും മോശമായിരുന്നു .
പത്തും പന്ത്രണ്ടും വയസുള്ള ചേട്ടൻമാർ അവരെ കൊണ്ട് പറ്റുന്ന കൂലി പണിയെടുത്ത് കോട്ടയത്തും
ചങ്ങനാശേരിയിലുമായി കഴിയുന്നു.
വല്യമ്മയുടെ വീട്ടിൽ അമ്മയും താനും മാത്രം വീട്ട് ജോലിക്കാരായ് കഴിഞ്ഞ് കൂടി .
അതിനിടക്കായിരുന്നു അമ്മക്ക് അസുഖം
കൂടി കിടപ്പിലായത് ജില്ലാ ആശുപത്രയിൽ
കൊണ്ട് കാണിച്ചു ബ്ലഡ് മാറ്റണം കോട്ടയം
വല്ല്യ ആശുപത്രിയിൽ കൊണ്ടുപോവാൻ പറഞ്ഞു കാശ് ഇല്ലാത്തതു കൊണ്ട് വിട്ടിലേക്ക് തന്നെ മടക്കി കൊണ്ട് പോന്നു.
ഒരു സന്ധ്യ നേരത്ത് വല്ല്യമ്മ പറഞ്ഞു
" ഡാ ശ്രീനി ആറ്റിൽ ചെന്ന് ഒരു കുടം വെള്ളം കൊണ്ട് വാ "
ആറ് വയസ് മാത്രം പ്രായം ഉള്ള തന്നെക്കാളും വലിയ കുടമായിരുന്നു
വല്ല്യമ്മ ഏൽപിച്ചു തന്നത്.
ഒന്നര കിലോമീറ്റർ ദൂരം നടന്ന് വെള്ളം
നിറച്ച് തിരിച്ച് വീട് എത്തിയപ്പേഴക്കും
സമയം രാത്രിയായിരുന്നു വിശന്നിട്ടാണെങ്കിൽ വയറ് നിലവിളിക്കുന്നു
വല്ല്യമ്മ വീടിന്റെ അകത്തു നിന്ന് വിളിച്ചു പറഞ്ഞു.
" വെള്ളം എടുക്കാൻ വിട്ടിട്ട് സമയം എത്രയായി എവിടെയോ തെണ്ടിതിരിഞ്ഞ്
വന്നിരിക്കുന്നു ചായ്പ്പിൽ അരിയും
കലവും വെച്ചിട്ടുണ്ട് സ്വന്തമായി ഉണ്ടാക്കി
കഴിച്ചോ "
തന്നോടുള്ള ദേഷ്യം വല്ല്യമ്മ
കതകിനോടെ കാണിച്ചു .
വാതിൽ വലിച്ചടച്ച് അകത്ത് നിന്ന് കുറ്റിയിട്ടു.
സമയം ഇത്രയായിട്ടും അമ്മക്ക് പോലും ആഹാരം കൊടുത്തിട്ടില്ല
എന്തൊരു സ്ത്രിയാണിവർ അമ്മയുടെ കൂടെപിറപ്പ് തന്നെയാണോയിവർ.
അങ്ങനെയെന്തൊക്കയോ ഓർത്ത്
അവൻ അടുപ്പിന് തീപിടിപ്പിച്ചു.
ഒന്നനങ്ങാൻ പോലും കഴിയാതിരുന്ന
അമ്മ മകന്റെ ധുർവിധിയോർത്ത്
കരയുകയായിരുന്നു.
ആ കരച്ചിലിന്റെ ശബ്ദം പുറത്ത് വന്നില്ലെങ്കിലും ആ അടുപ്പ് വെട്ടത്തിൽ
കാണാമായിരുന്നു മുത്തുകൾ അടർന്ന്
വീഴുന്ന പോലത്തെ അമ്മയുടെ കണ്ണുനീർ.
സ്ഫടിക ഗോളങ്ങൾ പോലെ അവ നിലത്ത് വീണ് പൊട്ടി ചിതറി.
അവകളിൽ കേൾക്കാം സഹാതാപത്തിന്റെയും വേദനയുടെയും നിസാഹായവസ്ഥയുടെയും നിലവിളികൾ.
അവൻ ഉണ്ടാക്കിയ ആ ഉപ്പ് ഇല്ലാത്ത
കഞ്ഞി അമ്മക്ക് കോരി കൊടുക്കുമ്പോൾ
അവന്റെ മനസ് അമ്മയെ കുറിച്ച് ഓർത്ത് വേദനിച്ചു....
ഇതൊന്നും അറിയാതെ അച്ഛനെന്ന മനുഷ്യൻ ദൂരെയെവിടെയോ സുഖലോലുപനായി കഴിയുകയായിരുന്നു.
അമ്മയുടെ മലവും മൂത്രവും വൃത്തിയാക്കി
ആറ് മാസങ്ങൾ. ആ നീണ്ട കാലയളവിൽ എന്തൊക്കെ കണ്ടു ,കേട്ടു ,സഹിച്ചു
അച്ഛനെന്ന ആ സൃഷ്ടാവ് കള്ള് കുടിച്ച്
എവിടെയോ തെണ്ടി നടന്നു....
ആ ഇരുണ്ട രാത്രി സൂര്യന് കിഴടങ്ങി അമ്മയുടെ ശവശരിരം മറവു ചെയ്തു
നാട്ടുകാർ പോയി തുടങ്ങി അവരോടെപ്പം
അച്ഛനും എങ്ങോട്ടോ പോയി അടുത്ത
ബന്ധുക്കൾ വട്ടം കൂടി ആലോചിച്ചു
ആനാഥരായ മൂന്ന് കുട്ടികളെ കുറിച്ച്.
വല്ല്യമ്മ പറഞ്ഞു
" മുത്തവൻ ഇവിടെ നിന്നോട്ടെ റബർ
വെട്ടുന്നവർക്ക് സഹായമാവുമല്ലോ? "
അത് കേട്ടു നിന്ന അമ്മാവൻ
പറഞ്ഞു
" ഇടയിലെ കുട്ടീ എന്റെ കൂടെ പോന്നോട്ടെ"
അത് കേട്ട് അവന്റെ കുഞ്ഞ് കണ്ണുകൾ
നിറഞ്ഞൊഴുകി ചേട്ടൻമാരെ പോലെ
വലുതായിരുന്നെങ്കിൽ ഇവരിൽ ആരെങ്കിലും തന്നെയും ചിലപ്പോൾ വാല്യക്കാരനായെങ്കിലും കൂടെ കൂട്ടിയേനേ
അവന്റെ മനസിൽ വിഷമവും ജന്മ്മം
തന്നവനോടുള്ള ദേഷ്യവും നുരഞ്ഞു
പൊങ്ങി.
അവരുടെ ഭാഗംവെക്കൽ കേട്ടതുകൊണ്ടാണ് എന്ന് തോന്നു
ചേച്ചി പറഞ്ഞത്.
"എന്റെ കുട്ടികളെ ആരും ഭാഗം വെയ്ക്കണ്ട ഞാൻ കൊണ്ട് പോവുകയാണ് പാലക്കാട്ടേക്ക് "
ഭാരം തലയിൽ നിന്ന് ഒഴിഞ്ഞ
സന്തോഷത്തിൽ ബന്ധുക്കൾ യാത്രാ പറഞ്ഞു....
കൂട് വിട്ട് കൂട് മാറുകയാണ് ജനിച്ചു വളർന്ന
നാട് വിട്ട് അമ്മ ഉറങ്ങുന്ന മണ്ണ് വിട്ട് പുതിയൊരു നാട്ടിലേക്ക് .
സീതത്തോടിന്റെ ആറും മലയും കടന്ന്
ആനവണ്ടി പാഞ്ഞ് തുടങ്ങി എണ്ണപ്പാടം
എന്ന ചെറുഗ്രമത്തിലേയ്ക്ക്.
അഞ്ചാം ക്ലാസുവരെ പഠിച്ചു പിന്നെ പഠിത്തം നിർത്തി കിട്ടുന്ന പണിയൊക്കെ ചെയ്തു ഇടക്ക് ചേച്ചിയുടെ
കുഞ്ഞിനെ നോട്ടം അങ്ങനെ കുറച്ചു വർഷങ്ങൾ അളിയൻ മദ്യപിച്ച് ചേച്ചിയെ അടിക്കുന്നത് കണ്ട് മനം മടുത്തു .
കർമ്മഫലം മനുഷ്യന്
അനുഭവിക്കാതിരിക്കാൻ പറ്റില്ല എവിടെ
പോയി ഒളിച്ചാലും എങ്ങനെയൊക്കെ
നടന്നാലും എത്തേണ്ടിടത്ത് മനുഷ്യൻ എത്തിചേരുക തന്നെ ചെയ്യും ഇതും ചിലപ്പോൾ തന്റെ നിയോഗമായിരിക്കാം
അമ്മയുടെ കാലം കഴിഞ്ഞു ഇനി ചിലപ്പോൾ ചേച്ചിയുടെ കഷ്ടപ്പാടും ദുരിതവും കാണാൻ വേണ്ടിയാണോ തന്നെ ഇവിടെ കൊണ്ട് വന്നിരിക്കുന്നത് ?
അങ്ങനെ എന്തൊക്കയോ ഓർത്ത് അവൻ
അവിടെ നിന്ന് ഇറങ്ങിയോടി ജീവിക്കാനുള്ള വാശീ.
ജന്മം തന്നവനോടുള്ള വാശി .
ഏതോ നഗരത്തിന്റെ തിരക്കുകളിലെക്ക് അവൻ അതിവേഗം ഓടിക്കൊണ്ടിരുന്നു .
കാലചക്രം കറങ്ങിക്കൊണ്ടിരുന്നു വളരെ വേഗതയോടെ നിറമുള്ള സന്ധ്യകൾ വന്നു ശോഭയുള്ള പുലരികൾ വന്നു ഏകാന്തമായ രാത്രികൾ വന്നു പക്ഷേ അവൻ മാത്രം തിരിച്ച് വന്നില്ല നഗരങ്ങളിൽ
നിന്ന് നഗരങ്ങളിലേക്ക് അവൻ സഞ്ചരിച്ചു കൊണ്ടിരുന്നു ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന ഉഗ്രശപഥത്തോടെ........

By: Manu Parakkal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo