പടിഞാറൊടുങ്ങാന്‍ മാത്രമാ അര്‍ക്കന്‍ -
കിഴക്കുപുറത്തു വീണ്ടുമുദിച്ചു.
വിരഹാഗ്നിയില്‍ സ്ഫുടം ചെയ്യാന്‍ -
മധുരപ്രണയം മനസ്സിലുണര്‍ന്ന പോൽ.
കിഴക്കുപുറത്തു വീണ്ടുമുദിച്ചു.
വിരഹാഗ്നിയില്‍ സ്ഫുടം ചെയ്യാന്‍ -
മധുരപ്രണയം മനസ്സിലുണര്‍ന്ന പോൽ.
ഒരു പൂ വിന്റാത്മാവിറുത്തെടുത്തു ഞാന്‍ -
എന്‍ കരളിന്റെ പാതിയ്ക്ക് കടം നല്‍കി.
എന്‍ കരളിന്റെ പാതിയ്ക്ക് കടം നല്‍കി.
സാലഭഞ്ജികേ, ഈശ്വരന്‍ മഴവില്ലില്‍ കൊത്തിയെടുത്തൊരു - ആയിരം അഴകുള്ള പ്രേമസ്വരൂ പമേ-
അലിയാന്‍ എന്നെ പുണരാൻ -
വരൂ അഴലിന്റെ നിറമാര്‍ന്ന സന്ധൃകളില്‍.
അലിയാന്‍ എന്നെ പുണരാൻ -
വരൂ അഴലിന്റെ നിറമാര്‍ന്ന സന്ധൃകളില്‍.
ആത്മാവ് വിറകൊണ്ട ഏതോനിമിഷത്തില്‍ -
അറിയാതെ ഞാനും കാമുകനായി. വില്ലുകുലയ്ക്കാതെ ഞാന്‍ അര്‍ജ്ജുനനായി -ബോധോധയമില്ലാതെ ബുദ്ധനായി -
കൃഷ്ണനായ് രാമനായ് ഒടുവില്‍ -
ഞാന്‍ ഞാനായ് നീ നീയും -എന്നിട്ടും നമ്മള്‍ ഒന്നായില്ല....
അറിയാതെ ഞാനും കാമുകനായി. വില്ലുകുലയ്ക്കാതെ ഞാന്‍ അര്‍ജ്ജുനനായി -ബോധോധയമില്ലാതെ ബുദ്ധനായി -
കൃഷ്ണനായ് രാമനായ് ഒടുവില്‍ -
ഞാന്‍ ഞാനായ് നീ നീയും -എന്നിട്ടും നമ്മള്‍ ഒന്നായില്ല....
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക