ചിലരുടെ വാളില്‍ ഞാനിങ്ങിനെ കാണാറുണ്ട്. "എനിക്ക് 5000 ഫ്രണ്ട്സ് തികയാറായി. അത് കൊണ്ട് പുതിയ ആളുകള്‍ക്ക് ചേരാന്‍ വേണ്ടി എന്റെ ഫ്രണ്ട്സില്‍ നിന്നും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന തരത്തിലുള്ള കുറച്ചാളുകളെ അണ്‍ഫ്രണ്ട് ആക്കുന്നു". എന്ന്.
എനിക്കങ്ങിനെ എഴുതാന്‍ കഴിയില്ല. കാരണം നാലഞ്ചു വര്‍ഷം മുമ്പ് ഞാനീ ഫേസ്ബുക്കില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുമ്പോള്‍ തകൃതിയായി ഞാന്‍ ഫ്രണ്ട് റിക്വസ്റ്റ് അയക്കാറുണ്ടായിരുന്നു. അതിന്റെ പേരില്‍ പലപ്പോഴും എന്റെ അക്കൗണ്ട് ദിവസത്തേക്കും ആഴ്ചയിലും ബ്ലോക്ക് ആവാറുണ്ടായിരുന്നു. എന്നെ അറിയാത്ത ഒരുപാടാളുകള്‍ അന്ന് എന്റെ ഫ്രണ്ട് ആയി ചേര്‍ന്നു. അങ്ങിനെ നൂറു ഫ്രണ്ട്സ് ആയപ്പോള്‍ ഞാന്‍ സന്തോഷിച്ചു. അഞ്ഞൂറ് ആയപ്പോള്‍ എന്റെ സന്തോഷത്തിനു ആക്കം കൂടി.. ആയിരം ആയപ്പോള്‍ ഞാന്‍ നിലത്തൊന്നുമല്ല നിന്നത്. ഇപ്പോള്‍ 4864 ഫ്രണ്ട്സ് ആയി. ഫൈക് id ആണെന്നുറപ്പായവരെ ഞാന്‍ ഫ്രണ്ട് ആക്കാറില്ല. അപ്പോള്‍ അയ്യായിരം കഴിഞ്ഞാല്‍ പിന്നെ എനിക്ക് ഫ്രണ്ട്സിനെ ചേര്‍ക്കാന്‍ കഴിയില്ലല്ലോ എന്ന് കരുതി ആദ്യം എഴുതിയ പോലെ എന്നെ ഞാന്‍ പോലും അറിയാത്ത കാലത്ത് എന്‍റെ അപേക്ഷ സ്വീകരിച്ചു എന്നെ ഹൃദയത്തില്‍ വെച്ച് സ്വീകരിച്ചവരെ ഞാനെങ്ങിനെ മറക്കും. ശെരിക്കും പറഞ്ഞാല്‍ അന്നൊക്കെ എന്റെ റിക്വസ്റ്റ് പ്രകാരം എന്റെ ഫ്രണ്ട്സ് ആയവരാണ് എന്നെ ഈ നാലാളറിയുന്ന നിലക്ക് എത്തിച്ചത്. പുതിയ ആളുകള്‍ക്ക് ചേരാന്‍ വേണ്ടി അവരെ വെട്ടി പുറത്താക്കുക എന്നത് എന്നെ ഞാന്‍ തന്നെ വെട്ടിമാറ്റുന്നതിന് തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം അവരാണെന്റെ എല്ലാം. പണ്ട് കിടന്ന കിടക്ക മറക്കുന്നവനല്ല ഞാന്‍. ഇനി അവരോടു ഒഴിഞ്ഞു പോകാന്‍ ഞാന്‍ പറയില്ല. ഒഴിഞ്ഞു പോകരുതെന്നേ ഞാന്‍ പറയൂ. പുതിയ ആളുകള്‍ വരുമ്പോള്‍ പഴയ ആളുകളെ മറക്കുന്ന സ്വഭാവം എനിക്കില്ല. എന്റെ അരോചകമായ, ആവര്‍ത്തനവിരസതയുള്ള രചനകള്‍ വായിച്ചിട്ടും എന്നെ സഹിക്കുന്ന അവരെ ഞാന്‍ മറക്കുകയോ? ഒരിക്കലുമില്ല.
SHERIFF IBRAHIM, Darussalam, Thriprayar

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക