ആവണിത്തെന്നലില്‍ ഊഞ്ഞാലിലേറി
ഓണം വിരുന്നെത്തും മാമലനാട്ടില്‍
കൊയ്ത്തുപാട്ടിന്‍ ശ്രുതി,ലയ,താളമോടെ
വസന്തംചിരിതൂകും ചിങ്ങപ്പുലരിയില്‍
ഓണം വിരുന്നെത്തും മാമലനാട്ടില്‍
കൊയ്ത്തുപാട്ടിന്‍ ശ്രുതി,ലയ,താളമോടെ
വസന്തംചിരിതൂകും ചിങ്ങപ്പുലരിയില്‍
മാവേലിമന്നനു വരവേല്പ്നല്കി,
മാമരങ്ങള്‍ പൂത്തുലഞ്ഞു നില്ക്കുന്നു
മരമടി,പുലികളി,വള്ളംകളിയോടെ,
മലയാളനാടിന്‍റെ മാമാങ്കമായോണം
മാമരങ്ങള്‍ പൂത്തുലഞ്ഞു നില്ക്കുന്നു
മരമടി,പുലികളി,വള്ളംകളിയോടെ,
മലയാളനാടിന്‍റെ മാമാങ്കമായോണം
പൂവിളികേട്ടുണരുന്നു ദിവാകരന്‍
പൂക്കളംതീര്‍ക്കുന്ന ബാല്യകൌമാരങ്ങള്‍
ഓണനിലാവൊളി പാലാഴിതീര്‍ക്കവേ
മങ്കമാരണയുന്നു കൈകൊട്ടിക്കളിയുമായ്
പൂക്കളംതീര്‍ക്കുന്ന ബാല്യകൌമാരങ്ങള്‍
ഓണനിലാവൊളി പാലാഴിതീര്‍ക്കവേ
മങ്കമാരണയുന്നു കൈകൊട്ടിക്കളിയുമായ്
ഉത്രാടരാവിനെ,ശിവരാത്രിയാക്കി
സദ്യവട്ടങ്ങളൊരുക്കുന്നു നാരികള്‍
തൂശനിലയില്‍ വിഭവം പലവിധം.പുതു-
ആടകള്‍ചാര്‍ത്തി ആബാലവൃദ്ധം
സദ്യവട്ടങ്ങളൊരുക്കുന്നു നാരികള്‍
തൂശനിലയില്‍ വിഭവം പലവിധം.പുതു-
ആടകള്‍ചാര്‍ത്തി ആബാലവൃദ്ധം
സ്മൃതികളിലോണം മധുരമാണെങ്കിലും
ഇന്നിന്റെ, ഓണം നെടുവീര്‍പ്പുകള്‍മാത്രം
പൂവിളിയില്ലിന്നു,പൂക്കളമില്ലാ
ആവണിത്തെന്നലും ചുട്ടുപൊള്ളുന്നു
ഇന്നിന്റെ, ഓണം നെടുവീര്‍പ്പുകള്‍മാത്രം
പൂവിളിയില്ലിന്നു,പൂക്കളമില്ലാ
ആവണിത്തെന്നലും ചുട്ടുപൊള്ളുന്നു
കാര്‍ഷികമമാങ്കമായൊ-രാപ്പൊന്നോണം,
വിതുമ്പിനില്‍ക്കുന്നു, വറുതിയില്‍ ശാപമായ്.
ഉണ്ണാനുടുക്കാനില്ലാത്ത മര്‍ത്ത്യരും
മിഴിനീരുണങ്ങാതെ ശരണാലയങ്ങളും
വിതുമ്പിനില്‍ക്കുന്നു, വറുതിയില്‍ ശാപമായ്.
ഉണ്ണാനുടുക്കാനില്ലാത്ത മര്‍ത്ത്യരും
മിഴിനീരുണങ്ങാതെ ശരണാലയങ്ങളും
കള്ളം,ചതി,പൊളിവചനങ്ങളെല്ലാം
മന്ത്രമായ്മാറുന്ന കലിയുഗത്തില്‍,പ്രഭോ
മാവേലിമന്നാ നിനക്കു സുസ്വാഗതം
ആ മാവേലിനാടൊന്നു തിരികേത്തരൂ.....
മന്ത്രമായ്മാറുന്ന കലിയുഗത്തില്‍,പ്രഭോ
മാവേലിമന്നാ നിനക്കു സുസ്വാഗതം
ആ മാവേലിനാടൊന്നു തിരികേത്തരൂ.....
ശിവരാജന്‍ കോവിലഴികം
മയ്യനാട് ...........
മയ്യനാട് ...........

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക