Slider

ഒരു നെല്‍കതിര്‍ പാടം (കവിത )

0

ഒരു നെല്‍കതിര്‍ പാടം എന്‍മനസ്സില്‍
ഓര്‍മകളായിന്നോടിയെത്തി..
ഒരു കൊച്ചു പൈങ്കിളി നിന്നുപാടി
തൈമാവിന്‍ചോട്ടിന്‍ തണലിലായി
വിണ്ണിന്‍മാറില്‍ നീന്നൂര്‍ന്നുവീണു
തേന്‍കണം പോലെ മഴത്തുള്ളികള്‍
മണ്ണിന്‍ മടിയില്‍ നീരണഞ്ഞു..
പൊന്തിവന്നു നെല്‍കതിര്‍മുകുളം
പൊന്‍വെയില്‍വന്നു വിളിച്ചുണര്‍ത്തി
പൊട്ടിക്കരഞ്ഞുകൊണ്ടെത്തി നോക്കി
കൂടെപിറന്നവര്‍ ആയിരങ്ങള്‍
പച്ചയുടുപ്പുമായി ചേര്‍ന്നുനിന്നു
ഒരു കൊച്ചു മഞ്ഞേറ്റു നീ വിറച്ചു
ഒരു കൊച്ചു കാറ്റേറ്റു നിന്നുലഞ്ഞു
ഒരു നെല്‍കതിര്‍ മണി തിന്നുവാനായി
ഒരു കൊച്ചു പൈങ്കിളി വന്നുനിന്നു
നെല്‍പ്പാടമൊക്കയും പൂത്തുലഞ്ഞു
ആവണിമാസവും വന്നുചേര്‍ന്നു
മുണ്ടകപെണ്ണുങ്ങള്‍ കൊയ്ത്തുകാരൊക്കെയും
പൊന്നരിവാളുമായ് വന്നുചേര്‍ന്നു
തോറ്റംപാട്ടിന്‍ ഈരടികള്‍
താളംപിടിച്ചവര്‍ ഏറ്റുപാടി
കറ്റമെതിച്ചു പകുത്തുമാറ്റി
പതിരുകളൊക്കെ തിരഞ്ഞുമാറ്റി
വീണ്ടുമൊരോണം വരികയായി
ഇക്കരെനിന്നു ഞാന്‍ ഓര്‍ക്കയായി..
Harish K Panicker
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo