കണ്മണി,പൊന്മണി കണ്ണും മിഴിച്ചു നീ
നോക്കുവതാരെ യെന്‍ പൊന്നോമനേ..
കുഞ്ഞിളം കൈകൂപ്പി കുഞ്ഞിക്കാലാട്ടി,
തേനൊലി പുഞ്ചിരി തൂകുമെന്‍ ഉണ്ണിയേ..
കാച്ചെണ്ണ തേച്ചുകുളിപ്പിച്ചൊരുക്കിടാം
കാൽത്തള കരിവള കണ്‍മഷിയാല്‍.
മടിയിലിരുത്തി കൊഞ്ചിച്ചു പാടിടാം
താളത്തിലുള്ളോരു താരാട്ടിന്‍പാട്ട്.!
നെഞ്ചിനെ പാലാഴിയാക്കിയീയമ്മ
ആവോളമൂട്ടിയുറക്കിടാമേ..
താലോലമാലോലം,രാരീരം കേട്ട്
അമ്മതന്‍ മാറില്‍ പള്ളികൊള്ളുണ്ണീ.!
വിടരും നിന്‍ച്ചുണ്ടിലൊരു മുത്തം നല്കാം
ചോരിവായ്ക്കുള്ളില്‍ അമൃതുമൂട്ടാം.!
അൻപാല്‍ നിനക്കായ് അമൃതംചുരത്തും
എന്‍മനം സംപ്രീതമാണെന്‍ ഉണ്ണിയേ..!
നിന്നെക്കുറിച്ചുള്ള കനവില്‍ നിറയെ
നേരുവാനിതിത്ര മാത്രം ''വാഴ്ക നീണാള്‍'
സ്നേഹത്തിന്‍ആരാമം തീര്‍ത്തു നീയെന്നില്‍
സ്നേഹസൌഗന്ധികമായ് വിടരൂ..!
*****************************************************
സൂര്യപുത്രന്‍
നോക്കുവതാരെ യെന്‍ പൊന്നോമനേ..
കുഞ്ഞിളം കൈകൂപ്പി കുഞ്ഞിക്കാലാട്ടി,
തേനൊലി പുഞ്ചിരി തൂകുമെന്‍ ഉണ്ണിയേ..
കാച്ചെണ്ണ തേച്ചുകുളിപ്പിച്ചൊരുക്കിടാം
കാൽത്തള കരിവള കണ്‍മഷിയാല്‍.
മടിയിലിരുത്തി കൊഞ്ചിച്ചു പാടിടാം
താളത്തിലുള്ളോരു താരാട്ടിന്‍പാട്ട്.!
നെഞ്ചിനെ പാലാഴിയാക്കിയീയമ്മ
ആവോളമൂട്ടിയുറക്കിടാമേ..
താലോലമാലോലം,രാരീരം കേട്ട്
അമ്മതന്‍ മാറില്‍ പള്ളികൊള്ളുണ്ണീ.!
വിടരും നിന്‍ച്ചുണ്ടിലൊരു മുത്തം നല്കാം
ചോരിവായ്ക്കുള്ളില്‍ അമൃതുമൂട്ടാം.!
അൻപാല്‍ നിനക്കായ് അമൃതംചുരത്തും
എന്‍മനം സംപ്രീതമാണെന്‍ ഉണ്ണിയേ..!
നിന്നെക്കുറിച്ചുള്ള കനവില്‍ നിറയെ
നേരുവാനിതിത്ര മാത്രം ''വാഴ്ക നീണാള്‍'
സ്നേഹത്തിന്‍ആരാമം തീര്‍ത്തു നീയെന്നില്‍
സ്നേഹസൌഗന്ധികമായ് വിടരൂ..!
*****************************************************
സൂര്യപുത്രന്‍
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക