എനിക്ക് ഒരു പ്രണയം ഉണ്ട്
അത് ബാല്യത്തിലാണോ കൗമാരത്തിലാണോ അതോ യൗവനത്തിലാണോ നിന്നോട്
തോന്നിയത് എന്ന് എനിക്കറിയില്ല
പട്ടിണിയുടെ തീരാ കൊടുമുടിയിലും
നീ തന്ന മാമ്പഴങ്ങളാവാം നിന്നോടുള്ള
എന്റെ പ്രണയത്തിനു ആക്കം കൂട്ടിയത്
സ്നേഹിച്ച കാമുകൻ വഞ്ചിച്ചു വലിച്ചെറിഞ്ഞ കൂടപ്പിറപ്പിനെ കാണുമ്പോഴും
പ്രണയിച്ച പുരുഷനെ വിശ്വസിച്ചു ജന്മ നാടും വീടും ഉപേക്ഷിച്ചു തന്നെക്കാൾ താൻ അധികം സ്നേഹിച്ച പ്രിയതമൻ വിധവയാക്കിയ അമ്മയെ ഓർക്കമുമ്പോഴും
ഇല്ല..... മനസ്സിൽ ലെവലേശം ഭയമില്ല വെറുപ്പില്ല പ്രതികരമില്ല നിന്നോട്
നിന്നോട് എനിക്ക് അന്നും ഇന്നും പ്രണയമാണ്.............
എനിക്കറിയാം നാളെ ഞാൻ ഒരിക്കലും
ഉണരാത്ത ഉറക്കത്തിൻ ആഴങ്ങളിലേക് മുങ്ങി താഴുമ്പോൾ കൂട്ടിനു നീയുമുണ്ടാകും
പരിഭവം പറയാതെ ഒന്ന് കരയാതെ
എങ്കിലും പ്രണയമെ എവിടെയോ ഒരു ഭയം
ഇന്നെന്റെ ഉള്ളിൽ മുറിവുകളാൽ കുത്തി നോവിക്കുന്നു
അതെൻ മാറാ രോഗിയായ കുഞ്ഞനുജനെ
കാണുമ്പോഴാണോ... അറിയില്ല.....
പേടിയാനുള്ളിൽ നീ എന്നെ
വിട്ടു പോകുമോ എന്നുള്ള പേടി
അതെ... അത് സംഭവ്യമായി...
ഞാൻ ഭയന്ന ആ ദിനം ക്രൂരതയുടെ മുഖം മൂടി അണിഞ്ഞു വന്നിരിക്കുകയാണ്
എല്ലാവരും നിന്നെ പറഞ്ഞയയ്ക്കാനുള്ള
തിടുക്കത്തിലാണ്
നിന്റെ ഇഷ്ടങ്ങൾ നമ്മുടെ സ്വപ്‌നങ്ങൾ
എല്ലാം തകർന്നടിയുകയാണോ............
നിൻ മേൽ കോടാലികൾ ആഞ്ഞു പ്രഹരിക്കുമ്പോൾ നൊന്തതും മുറിഞ്ഞതും നിൻ മേനിയല്ല പ്രിയതമാ എൻ ഹൃദയവും
തകർന്നടിഞ്ഞ എൻ സ്വപ്നങ്ങളും ആണ്
നീ എൻ അനുജനൊപ്പം കത്തിയമരുമ്പോൾ
ഒരു പിടി ചാരമായ് നിൻ
തീക്കനലുകളിൽ ഞാൻ വെന്തെരിയുന്നു
വെറുപ്പാണ് പ്രണയമേ നിന്നോടെനിക്കിന്ന്
നീ തന്ന മാമ്പഴങ്ങൾക്ക് മാധുര്യത്തെക്കാൾ
കൈപ്പനാധികമെന്നു ഇന്ന്
ഞാൻ അറിയുന്നു.............
By Ambili PG

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക