Slider

ലഹരി

0

നീ ഒരു ലഹരിയാണിപ്പോ....
എന്നിലാഴത്തിലേറ്റ
മുറിവിന്റെ ലഹരി.....
ഉണങ്ങാന്‍ മടിക്കുന്ന
മുറിവിന്റെ മേലെ
കൈതട്ടി പൊടിയുന്ന
ചോരയുടെ ലഹരി...
ഓര്‍മ്മയുടെ തിരത്തള്ളലില്‍
ഉന്മാദം കൊള്ളുന്ന
മനസ്സിന്റെ ലഹരി...
ഒരുമിച്ചു കണ്ടകിനാക്കള്‍ തന്‍
നഷ്ടവസന്തതിന്‍ പാലാഴി
കടഞ്ഞ നോവിന്നമൃത്
കണ്ണിലൂടിറ്റി
കവിളിലൂടോഴുകി
ചുണ്ടില്‍ തടുത്തു
നാവില്‍ ലയിക്കുന്ന
ഉപ്പിന്റെ ലഹരി.....
അകലെ ആണെങ്കിലും
അടുത്തറിയുന്ന
സ്നേഹത്തിന്‍ ലഹരി...
നഷ്ടമായെങ്കിലും
നഷ്ടമാകാത്ത
സാമീപ്യ ലഹരി....
-------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo