കവലയിൽ ഏഴരയുടെ ബസ്സ് പതിവു പോലെ
ഒരു ഇരമ്പലോടെ വന്നു നിന്നു.ശേഖരേട്ടന്റെ
ചായക്കടയിലെ പതിവുകാരെല്ലാം ബസ്സിലേക്ക്
ഒന്നു പാളി നോക്കി.കൂട്ടത്തിൽ ഞാനും!
ഒരു ഇരമ്പലോടെ വന്നു നിന്നു.ശേഖരേട്ടന്റെ
ചായക്കടയിലെ പതിവുകാരെല്ലാം ബസ്സിലേക്ക്
ഒന്നു പാളി നോക്കി.കൂട്ടത്തിൽ ഞാനും!
ഇന്ന് രണ്ടാം തിയ്യതിയാണ്.ഗോവിന്ദേട്ടൻ
എല്ലാ മാസവും രണ്ടാം തിയതി തന്റെ മുടങ്ങാതെയുള്ള യാത്ര കഴിഞ്ഞ് തിരിച്ചു
വരുന്നത് ഇൗ ബസ്സിനാണല്ലോ എന്ന് ഞാൻ
വെറുതേയോർത്തു.
എല്ലാ മാസവും രണ്ടാം തിയതി തന്റെ മുടങ്ങാതെയുള്ള യാത്ര കഴിഞ്ഞ് തിരിച്ചു
വരുന്നത് ഇൗ ബസ്സിനാണല്ലോ എന്ന് ഞാൻ
വെറുതേയോർത്തു.
ഒരാഴ്ച്ച മുൻപായിരുന്നു ഗോവിന്ദേട്ടന്റെ അപ്രതീക്ഷിത മരണം.ഞാനിങ്ങനെ കാര്യമായി
പറഞ്ഞു വരുമ്പോൾ നിങ്ങൾ കരുതും നാട്ടുകാർക്കല്ലാം പ്രിയപ്പെട്ടവനായ ഏതോ ഒരാളുടെ മരണത്തെ പറ്റിയാണ് പറയുന്നതെന്ന്.
പറഞ്ഞു വരുമ്പോൾ നിങ്ങൾ കരുതും നാട്ടുകാർക്കല്ലാം പ്രിയപ്പെട്ടവനായ ഏതോ ഒരാളുടെ മരണത്തെ പറ്റിയാണ് പറയുന്നതെന്ന്.
എന്നാൽ അങ്ങനെയല്ലാ കാര്യങ്ങൾ.
ഗോവിന്ദേട്ടൻ എന്നു പറഞ്ഞാൽ ''നീലചടയൻ
ഗോവിന്ദൻ''.അങ്ങനെയാണ് നാട്ടുകാർ വിളിക്കുന്നത്.എന്താണ് അങ്ങനെയൊരു
പേരെന്നു ചോദിച്ചാൽ സത്യം പറഞ്ഞാൽ
എനിക്കറിയില്ല.
ഗോവിന്ദേട്ടൻ എന്നു പറഞ്ഞാൽ ''നീലചടയൻ
ഗോവിന്ദൻ''.അങ്ങനെയാണ് നാട്ടുകാർ വിളിക്കുന്നത്.എന്താണ് അങ്ങനെയൊരു
പേരെന്നു ചോദിച്ചാൽ സത്യം പറഞ്ഞാൽ
എനിക്കറിയില്ല.
ഞാൻ മൂപ്പരെ കാണാൻ തുടങ്ങിയ കാലം
മുതൽ അങ്ങനെയാണ് അറിയപ്പെടുന്നത്.
അങ്ങനെ പേരു വിളിക്കുന്നതിൽ ദേഷ്യമോ,
പരിഭവമോ ഒന്നും അങ്ങേർക്കില്ല താനും.
മുതൽ അങ്ങനെയാണ് അറിയപ്പെടുന്നത്.
അങ്ങനെ പേരു വിളിക്കുന്നതിൽ ദേഷ്യമോ,
പരിഭവമോ ഒന്നും അങ്ങേർക്കില്ല താനും.
നീലചടയൻ ഗോവിന്ദേട്ടന്റെ സ്വഭാവത്തെ പറ്റി പറയുകയാണെങ്കിൽ അന്ന്യൻ സിനിമയിലെ വിക്രമിന്റേതു പോലെയാണ്.
അതായത് രാവിലെ അമ്പിയുടെ സ്വഭാവമാണ്.
യശോദ ചേച്ചിയുടെ കൈയ്യിൽ നിന്നും കട്ടൻ
ചായ വാങ്ങി ഒരു പാവത്താനേ പോലെ ഇരിക്കുന്ന
കണ്ടാൽ അമ്പിയെന്നല്ലാതെ വേറെന്ത് പറയാൻ.
യശോദ ചേച്ചിയുടെ കൈയ്യിൽ നിന്നും കട്ടൻ
ചായ വാങ്ങി ഒരു പാവത്താനേ പോലെ ഇരിക്കുന്ന
കണ്ടാൽ അമ്പിയെന്നല്ലാതെ വേറെന്ത് പറയാൻ.
അതിനു ശേഷം കുളിയൊക്കെ കഴിഞ്ഞ് കുറി
തൊട്ട് ''കുട്ടിക്കൂറ''പൗഡറും പൂശി സ്വന്തംM 80 യിൽ തന്റെ വാടക സ്റ്റോറിലേക്ക് പോകുന്നതു
കണ്ടാൽ റെമോയെ പോലെയാണ്.
തൊട്ട് ''കുട്ടിക്കൂറ''പൗഡറും പൂശി സ്വന്തംM 80 യിൽ തന്റെ വാടക സ്റ്റോറിലേക്ക് പോകുന്നതു
കണ്ടാൽ റെമോയെ പോലെയാണ്.
പോകുന്ന വഴിയിൽ അടുത്ത വീട്ടിലെ ലളിത
ചേച്ചി വഴിയരികിലുണ്ടെങ്കിൽ ഒരു പ്രത്യേക
ഭാവത്തിലുള്ള ചിരിയുണ്ട് നമ്മുടെ റെമോക്ക്
(ശൃംഗാരത്തിന്റെ വകഭേദമാണെന്ന് തോന്നുന്നു)
ചേച്ചി വഴിയരികിലുണ്ടെങ്കിൽ ഒരു പ്രത്യേക
ഭാവത്തിലുള്ള ചിരിയുണ്ട് നമ്മുടെ റെമോക്ക്
(ശൃംഗാരത്തിന്റെ വകഭേദമാണെന്ന് തോന്നുന്നു)
അങ്ങനെ തന്റെ കടയിൽ പോയി രാത്രിയിൽ
വരുമ്പോൾ പിന്നെ മൂപ്പര് അന്ന്യനാണ്.കാരണം
നാലുകാലിലുള്ള പെർഫോമൻസാ...പാവം യശോദ ചേച്ചി കുറേ സഹിച്ചിട്ടുണ്ട്.ഇപ്പോഴാ
ഓർത്തത് ഗോവിന്ദേട്ടന്റെ കുടുംബത്തെ പറ്റി
പറഞ്ഞില്ലല്ലോ..
വരുമ്പോൾ പിന്നെ മൂപ്പര് അന്ന്യനാണ്.കാരണം
നാലുകാലിലുള്ള പെർഫോമൻസാ...പാവം യശോദ ചേച്ചി കുറേ സഹിച്ചിട്ടുണ്ട്.ഇപ്പോഴാ
ഓർത്തത് ഗോവിന്ദേട്ടന്റെ കുടുംബത്തെ പറ്റി
പറഞ്ഞില്ലല്ലോ..
യാശോദ ചേച്ചി ഇപ്പോൾ ഈ കഥ പറച്ചിലിൽ
രണ്ടു സീനിൽ വന്നതു കൊണ്ട് ഭാര്യയാണെന്ന്
മനസ്സിലായി കാണുമെല്ലോ!!.പിന്നെയുള്ളത്
മൂന്ന് പെൺമക്കളാണ്.ദീപയും ദീപ്തിയും
പിന്നെ ഗീതുവും..!!
രണ്ടു സീനിൽ വന്നതു കൊണ്ട് ഭാര്യയാണെന്ന്
മനസ്സിലായി കാണുമെല്ലോ!!.പിന്നെയുള്ളത്
മൂന്ന് പെൺമക്കളാണ്.ദീപയും ദീപ്തിയും
പിന്നെ ഗീതുവും..!!
മൂന്ന് പെൺമക്കളുണ്ടായതിനെ പറ്റി നമ്മുടെ
''നീല ചടയൻ'' പറയുന്നത് 'കൊതി', 'വിധി' ,'ചതി'
എന്നാണ്.അതായത് കല്ല്യാണം കഴിഞ്ഞ് ആദ്യ
മായി ഒരു പെൺകുട്ടി ഉണ്ടായപ്പോൾ അത് തന്റെ
കൊതിക്ക് ദൈവം തന്നതായി മൂപ്പര് കരുതി.
''നീല ചടയൻ'' പറയുന്നത് 'കൊതി', 'വിധി' ,'ചതി'
എന്നാണ്.അതായത് കല്ല്യാണം കഴിഞ്ഞ് ആദ്യ
മായി ഒരു പെൺകുട്ടി ഉണ്ടായപ്പോൾ അത് തന്റെ
കൊതിക്ക് ദൈവം തന്നതായി മൂപ്പര് കരുതി.
അതിനു ശേഷം യശോദ ചേച്ചി രണ്ടാമതും ഒരു പെൺകുഞ്ഞിന് ജന്മം
കൊടുത്തപ്പോൾ നീലചടയൻ ഒന്നു മേപ്പോട്ട്
നോക്കി.പിന്നെ ഒരു ആശ്വാസത്തിന്റെ നെടു
വീർപ്പുതിർത്തു.അത് 'വിധി'യാണെന്ന് കരുതി.
കൊടുത്തപ്പോൾ നീലചടയൻ ഒന്നു മേപ്പോട്ട്
നോക്കി.പിന്നെ ഒരു ആശ്വാസത്തിന്റെ നെടു
വീർപ്പുതിർത്തു.അത് 'വിധി'യാണെന്ന് കരുതി.
ഇനിയെങ്കിലും തനിക്കൊരു ആൺതരി ജനിക്കും എന്ന വിശ്വാസത്തിന് കനത്ത ആഘാതമായാണ് ഗീതുവിന്റെ ജനനം.അതിനെ
മൂപ്പര് വിശേഷിപ്പിച്ചത് ''ചതി''എന്നാണ്.
മൂപ്പര് വിശേഷിപ്പിച്ചത് ''ചതി''എന്നാണ്.
പെൺമക്കൾ മൂന്നും വിവാഹിതരായി.ഇതിൽ
രണ്ടാമത്തെ മകൾ ദീപ്തിയോട് മൂപ്പർക്ക് ഒരു
ചെറിയ രസക്കേടുണ്ട്.അത് കുറച്ചു വർഷങ്ങൾക്കു മുൻപുള്ള ഒരു സംഭവത്തിന്റെ
പേരിലാണ്.
രണ്ടാമത്തെ മകൾ ദീപ്തിയോട് മൂപ്പർക്ക് ഒരു
ചെറിയ രസക്കേടുണ്ട്.അത് കുറച്ചു വർഷങ്ങൾക്കു മുൻപുള്ള ഒരു സംഭവത്തിന്റെ
പേരിലാണ്.
സംഭവം എന്താണെന്നു വെച്ചാൽ നീലചടയൻ
ഒരിക്കൽ മൂക്കറ്റം കുടിച്ചു വന്ന്
യശോദ ചേച്ചിയുമായി പൊരിഞ്ഞ വഴക്ക്.
വഴക്കു മൂത്ത് മൂപ്പര് ''ഇനി ഞാൻ ജീവിച്ചിരിക്കില്ലെടി''എന്നു പറഞ്ഞ് അടുക്കളയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് തലവഴി
ഒഴിച്ചു.
ഒരിക്കൽ മൂക്കറ്റം കുടിച്ചു വന്ന്
യശോദ ചേച്ചിയുമായി പൊരിഞ്ഞ വഴക്ക്.
വഴക്കു മൂത്ത് മൂപ്പര് ''ഇനി ഞാൻ ജീവിച്ചിരിക്കില്ലെടി''എന്നു പറഞ്ഞ് അടുക്കളയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് തലവഴി
ഒഴിച്ചു.
ബഹളം കേട്ട് അപ്പോഴേക്കും നാട്ടുകാരും
ഓടിക്കുടി.ആൾക്കൂട്ടം കണ്ടപ്പോൾ നീല
ചടയനിലെ കലാകാരൻ ഒന്നൂടി ഉഷാറായി.
''എവിടെ തീപ്പെട്ടി'' എന്നും പറഞ്ഞ് തിരച്ചി-
ലിനൊടുവിൽ തീപ്പെട്ടി കിട്ടി.പിന്നെ അത്
കത്തിക്കാനുള്ള ശ്രമമായിരുന്നു.നനഞ്ഞ
തിനാലാവണം അത് കത്തുന്നുണ്ടായിരുന്നില്ല.

അപ്പോൾ നാട്ടുകാരിൽ പലരും ''ഗോവിന്ദാ
വേണ്ടാ'' എന്നൊക്കെ പറയുന്നുണ്ടായിരുന്നു.
പക്ഷെ ആ പറച്ചിൽ മൂപ്പർക്ക് ഒരു തരം
പ്രോൽസാഹനമായാണ് തോന്നിയത്.കാരണം
യഥാർത്ഥത്തിൽ മരിക്കാൻ വേണ്ടിയൊന്നു-
മായിരുന്നില്ല ഈ പ്രകടനം യശോദ ചേച്ചിയെ
ഒന്നു പേടിപ്പിക്കണം അത്രയേയുള്ളു.

ഇതൊന്നും കണ്ടിട്ട് യശോദ ചേച്ചിക്ക് ഒരു
കൂസലുമില്ലായിരുന്നു.മൂപ്പത്തിടെ നിപ്പു കണ്ടിട്ട് മിഥുനം സിനിമയിൽ തേങ്ങയുടക്കുന്നതും കാത്തു നിൽക്കുന്ന ഇന്നസെന്റിന്റെ മുഖമാണോർമ്മ വന്നത്.യശോദ ചേച്ചി ഒന്ന് നോ പറഞ്ഞാൽ
ഇതവസാനിപ്പിക്കാം എന്ന് ഗോവിന്ദേട്ടനുണ്ടാരുന്നു.പക്ഷെ എന്ത് ചെയ്യാൻ.

പിന്നെ ആകെ ഒരു രക്ഷ തീപ്പെട്ടി കത്തുന്നില്ലാ
എന്നുള്ളതായി അഭിനയിക്കുക എന്നതാണ്.ഈ
സമയത്താണ് ദീപ്തിയുടെ രംഗപ്രവേശം. കൈയ്യിൽകത്തിച്ച നിലയിൽ ഒരു പാട്ടവിളക്കുമുണ്ട്.
എന്നുള്ളതായി അഭിനയിക്കുക എന്നതാണ്.ഈ
സമയത്താണ് ദീപ്തിയുടെ രംഗപ്രവേശം. കൈയ്യിൽകത്തിച്ച നിലയിൽ ഒരു പാട്ടവിളക്കുമുണ്ട്.
''അച്ഛേ ഇന്നാ വിളക്ക്...''
ഒരു നിമിഷം അവിടെയാകെ മൂകത പരന്നു.
കളിക്കിടയിൽ റഫറി വിസിൽ വിളിച്ചപ്പോൾ
കളി നിർത്തിയ കളിക്കാരനെ പോലെ നീല
ചടയൻ നിന്നു.പിന്നെ ഒരു അലർച്ചയാണ്.
കളിക്കിടയിൽ റഫറി വിസിൽ വിളിച്ചപ്പോൾ
കളി നിർത്തിയ കളിക്കാരനെ പോലെ നീല
ചടയൻ നിന്നു.പിന്നെ ഒരു അലർച്ചയാണ്.
''കേറിപ്പോടി അകത്ത് അച്ഛന്റെ പുലകുളിച്ചോറ്
തിന്നാൻ തിരക്കായോടി സാമദ്രോഹി'' എന്നും
പറഞ്ഞ് ഒരു ആട്ടായിരുന്നു.അച്ഛനെ സഹായിക്കാൻ വന്നതിന് ചീത്തയാണോ പ്രതി
ഫലം എന്നോർത്ത് ദീപ്തി വേഗം സ്ക്കൂട്ടായി.
തിന്നാൻ തിരക്കായോടി സാമദ്രോഹി'' എന്നും
പറഞ്ഞ് ഒരു ആട്ടായിരുന്നു.അച്ഛനെ സഹായിക്കാൻ വന്നതിന് ചീത്തയാണോ പ്രതി
ഫലം എന്നോർത്ത് ദീപ്തി വേഗം സ്ക്കൂട്ടായി.
ഗോവിന്ദേട്ടന്റെ മറ്റൊരു പ്രധാന പ്രശ്നമാണ്
സംശയം.എല്ലാ കാര്യത്തിലുമുണ്ട് ഈ സംശയം.
രാത്രി തന്റെ വാടക സ്റ്റോർ പൂട്ടൽ എന്ന മഹാ
യജ്ഞം കഴിയുമ്പോഴേക്കും മൂപ്പര് ക്ഷീണിതനാവും.കാരണം പൂട്ടി കഴിഞ്ഞ് വീണ്ടും
എല്ലാം പരിശോധിക്കും ഒരു തവണയല്ല,പല
തവണ.
സംശയം.എല്ലാ കാര്യത്തിലുമുണ്ട് ഈ സംശയം.
രാത്രി തന്റെ വാടക സ്റ്റോർ പൂട്ടൽ എന്ന മഹാ
യജ്ഞം കഴിയുമ്പോഴേക്കും മൂപ്പര് ക്ഷീണിതനാവും.കാരണം പൂട്ടി കഴിഞ്ഞ് വീണ്ടും
എല്ലാം പരിശോധിക്കും ഒരു തവണയല്ല,പല
തവണ.
കൈയ്യിലുള്ള ടോർച്ച് കൊണ്ട് താക്കോൽ
ദ്വാരത്തിലേക്ക് അടിച്ചു നോക്കും.അതെങ്ങനെ
യാണെന്നു വെച്ചാൽ കടയുടെ മുൻപിലെ
കാനയിൽ ഒരു കാൽ,മറ്റേ കാൽ കടവരാന്തയിൽ,
അങ്ങനെ കുനിഞ്ഞു നിൽക്കുന്നത് കണ്ടാൽ പട്ടി മൂത്രമൊഴിക്കാൻ നിൽക്കും പോലെയാണ്
തോന്നുക.
ദ്വാരത്തിലേക്ക് അടിച്ചു നോക്കും.അതെങ്ങനെ
യാണെന്നു വെച്ചാൽ കടയുടെ മുൻപിലെ
കാനയിൽ ഒരു കാൽ,മറ്റേ കാൽ കടവരാന്തയിൽ,
അങ്ങനെ കുനിഞ്ഞു നിൽക്കുന്നത് കണ്ടാൽ പട്ടി മൂത്രമൊഴിക്കാൻ നിൽക്കും പോലെയാണ്
തോന്നുക.
അത്തരത്തിലുള്ള ഗോവിന്ദേട്ടന്റെ ഒരു
ഫോട്ടോ വാട്ട്സ് ആപ്പിൽ വൈറലായിരുന്നു എന്നത് നാട്ടിലെ മറ്റൊരു ജനസംസാരം.
പിന്നെ ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തി മുപ്പരുടെ
''അന്ന്യന്റെ'' സ്വഭാവവും കാണിച്ച് ഒടുവിൽ ഒരു
ഉറക്കവും കഴിഞ്ഞെണിക്കുമ്പോൾ ഒരു വെപ്രാളമാണ് കട ശരിക്കു പൂട്ടിയോ എന്നത്.

നട്ടപ്പാതിരക്ക് ആശാൻ വീണ്ടും കടയിലേക്ക്
പോകും.പൂട്ടിയ എല്ലാ താഴും പിടിച്ചു വലിക്കും,
താക്കോൽ ദ്വാരത്തിലൂടെ ടോർച്ചടിച്ച് നോക്കും.
അങ്ങനെ ഈ കലാപരിപാടി നടക്കുന്ന ഒരു
ദിവസം സ്ഥലം എസ്സ്.എെ യും സംഘവും
പെട്രോളിങ്ങിനറിങ്ങിയപ്പോൾ ഈ കാഴ്ച്ച കണ്ടു.
പോകും.പൂട്ടിയ എല്ലാ താഴും പിടിച്ചു വലിക്കും,
താക്കോൽ ദ്വാരത്തിലൂടെ ടോർച്ചടിച്ച് നോക്കും.
അങ്ങനെ ഈ കലാപരിപാടി നടക്കുന്ന ഒരു
ദിവസം സ്ഥലം എസ്സ്.എെ യും സംഘവും
പെട്രോളിങ്ങിനറിങ്ങിയപ്പോൾ ഈ കാഴ്ച്ച കണ്ടു.
അവർ കള്ളനാണെന്നു കരുതി നീല ചടയനേ
തൂക്കിയെടുത്ത് ജീപ്പിലിട്ടു.''സാറേ ഇതെന്റെ കടയാണ്''എന്ന ദീന രോദനം അവർ ശ്രദ്ധിച്ചതു
പോലുമില്ല.''പിന്നെ നിന്റെ കണ...മിണ്ടരുത്..''
അതിന് പുറകെ പോലീസുകാരൻ പറഞ്ഞത്
സെൻസർ ബോർഡിന്റെ 'ബീപ്പ്'ശബ്ദം കൊണ്ട്
കേട്ടില്ല.അതോടെ മൂപ്പര് വൈറൽ പനി ബാധിച്ച
വരെ പോലെ വിറക്കാൻ തുടങ്ങി.

പിറ്റെ ദിവസം രാവിലെ മെമ്പർ സുഗുണനും ഞാനുംകൂടി സ്റ്റേഷനിൽ പോയി കാര്യം
പറഞ്ഞ് ഇറക്കി കൊണ്ടു വന്നു. ഞങ്ങൾ എത്താൻ
ഒരൽപ്പം താമസിച്ചിരുന്നെങ്കിൽ സ്ഥലത്തെ
തെളിയാത്ത കേസെല്ലാം നീലച്ചടയന്റെ പെടലിക്കിരുന്നേനെ...!!
പറഞ്ഞ് ഇറക്കി കൊണ്ടു വന്നു. ഞങ്ങൾ എത്താൻ
ഒരൽപ്പം താമസിച്ചിരുന്നെങ്കിൽ സ്ഥലത്തെ
തെളിയാത്ത കേസെല്ലാം നീലച്ചടയന്റെ പെടലിക്കിരുന്നേനെ...!!
ഗീതുവിന്റെ കല്ല്യാണം ഒരു ഒളിച്ചോട്ടമായിരുന്നു. തൊട്ടടുത്തു തന്നെ താമസിക്കുന്ന രമേശായിരുന്നു ആള്.മാന്യമായി പോയി
പെണ്ണു ചോദിച്ചപ്പോൾ മൂപ്പര് അമ്പിനും വില്ലിനുമടുക്കൂലാ..തൊട്ടടുത്തേക്ക് കല്ല്യാണം
കഴിപ്പിച്ചയക്കില്ലാന്ന്.അപ്പോൾ പിന്നെ രണ്ടാളും
മറ്റൊന്നും ആലോചിച്ചില്ല.
പെണ്ണു ചോദിച്ചപ്പോൾ മൂപ്പര് അമ്പിനും വില്ലിനുമടുക്കൂലാ..തൊട്ടടുത്തേക്ക് കല്ല്യാണം
കഴിപ്പിച്ചയക്കില്ലാന്ന്.അപ്പോൾ പിന്നെ രണ്ടാളും
മറ്റൊന്നും ആലോചിച്ചില്ല.
നേരെ അമ്പലത്തിൽ പോയി മാലയിട്ടു.വിവരമറിഞ്ഞപ്പോൾ ഗോവിന്ദേട്ടൻ
അന്ന്യനാകുമെന്ന് കരുതിയവരൊക്കെ ഞെട്ടി.
കാരണം മൂപ്പർക്കത് സന്തോഷമായിരുന്നു.
രൂപ എത്രയാ ലാഭം? മൂത്തതുങ്ങളെ കെട്ടിച്ചു
വിട്ട കടം തന്നെ തീരാത്ത വിഷമത്തിലിരിക്കുമ്പോഴാണ് ഈ കല്ല്യാണം.
അന്ന്യനാകുമെന്ന് കരുതിയവരൊക്കെ ഞെട്ടി.
കാരണം മൂപ്പർക്കത് സന്തോഷമായിരുന്നു.
രൂപ എത്രയാ ലാഭം? മൂത്തതുങ്ങളെ കെട്ടിച്ചു
വിട്ട കടം തന്നെ തീരാത്ത വിഷമത്തിലിരിക്കുമ്പോഴാണ് ഈ കല്ല്യാണം.
അതു കൊണ്ടാണ് മൂപ്പര് ആദ്യം തന്നെ
ഒടക്കു വെച്ചത്.അങ്ങനെ ചെയ്താൽ ഇവർ
ഒളിച്ചോടി കല്ല്യാണം കഴിക്കും എന്നു നീല
ചടയൻ മുൻക്കൂട്ടി മനസ്സിലാക്കി.അങ്ങനെ
ഗോവിന്ദേട്ടന്റെ ആ ''ചതി'' രമേശന്റെ പിടലിക്കിരുന്നു.
ഒടക്കു വെച്ചത്.അങ്ങനെ ചെയ്താൽ ഇവർ
ഒളിച്ചോടി കല്ല്യാണം കഴിക്കും എന്നു നീല
ചടയൻ മുൻക്കൂട്ടി മനസ്സിലാക്കി.അങ്ങനെ
ഗോവിന്ദേട്ടന്റെ ആ ''ചതി'' രമേശന്റെ പിടലിക്കിരുന്നു.
ഗോവിന്ദേട്ടന്റെ മരണം പെട്ടന്നായിരുന്നു
എന്നു പറഞ്ഞല്ലൊ.ഉറക്കത്തിൽ ഒരു നെഞ്ച്
വേദന.അങ്ങനെ ആ ജീവിതം അവസാനിച്ചു.
മൂപ്പരുടെ മരണത്തിന് ശേഷം രണ്ടു
ദിവസം കഴിഞ്ഞപ്പോൾ വടക്കു നിന്നൊരാൾ
ആ മരണവീട്ടിൽ എത്തി.
എന്നു പറഞ്ഞല്ലൊ.ഉറക്കത്തിൽ ഒരു നെഞ്ച്
വേദന.അങ്ങനെ ആ ജീവിതം അവസാനിച്ചു.
മൂപ്പരുടെ മരണത്തിന് ശേഷം രണ്ടു
ദിവസം കഴിഞ്ഞപ്പോൾ വടക്കു നിന്നൊരാൾ
ആ മരണവീട്ടിൽ എത്തി.
ഒരു മദ്ധ്യവയസ്ക്കനായിരുന്നു അത്.
അവിടെയാർക്കും അയാളെ മനസ്സിലാകാത്തതിനാൽ ആഗതൻ സ്വയം
പരിചയപ്പെടുത്തി. ''എന്റെ പേര് മാധവൻ,കുറച്ചു വടക്കുള്ള കരുണാ ബാലികാ സദനത്തിൽ നിന്ന്
വരികയാണ് ....!!
അവിടെയാർക്കും അയാളെ മനസ്സിലാകാത്തതിനാൽ ആഗതൻ സ്വയം
പരിചയപ്പെടുത്തി. ''എന്റെ പേര് മാധവൻ,കുറച്ചു വടക്കുള്ള കരുണാ ബാലികാ സദനത്തിൽ നിന്ന്
വരികയാണ് ....!!
ഗോവിന്ദേട്ടൻ മരിച്ചത് പത്രത്തിൽ നിന്നാണറിഞ്ഞത്.അദ്ദേഹം ഞങ്ങളുടെ ബാലികാ സദനത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലാ മാസവും വരാറുണ്ട്.
കഴിയും പോലെ ധനസഹായവും
നൽകാറുണ്ട്.അവിടെ ഇരുപത്തിയഞ്ചോളം
മാതാപിതാക്കളില്ലാത്ത ചെറിയ പെൺകുട്ടികളുണ്ട്.അവർക്കൊക്കെ ഇദ്ദേഹം
വല്ല്യച്ഛനാണ്.''
നൽകാറുണ്ട്.അവിടെ ഇരുപത്തിയഞ്ചോളം
മാതാപിതാക്കളില്ലാത്ത ചെറിയ പെൺകുട്ടികളുണ്ട്.അവർക്കൊക്കെ ഇദ്ദേഹം
വല്ല്യച്ഛനാണ്.''
ഇതൊക്കെ കേട്ടു കൊണ്ടിരുന്ന ഞങ്ങൾക്ക്
ഒരു സംശയം ഇയാൾക്ക് വീടു തെറ്റിയതാണോ?
ഞങ്ങളുടെ മനോഗതം വായിച്ചെന്നോണം ആഗതൻ പറഞ്ഞു .''സംശയിക്കേണ്ടാ ഗോവിന്ദേട്ടനെ പറ്റി തന്നെയാണ് ഞാൻ പറഞ്ഞത്.പൂമുഖത്തെ ചുമരിൽ തൂങ്ങുന്ന
ഗോവിന്ദേട്ടന്റെ ചിത്രം നോക്കി ഒരു നിമിഷം
മൗനമായി കണ്ണടച്ചു നിന്നു.

എല്ലാ മാസവും ഒന്നാം തീയതി യാത്ര
പോകാറുള്ളത് അങ്ങോട്ടായിരുന്നോ...?ഞങ്ങൾക്കെല്ലാവർക്കും അതൊരു അദ്ഭുതമായി.യാശോദ ചേച്ചി തന്റെ ഭർത്താവിനോട് മനസ്സിൽ ഒരു നൂറ് തവണ
ക്ഷമ ചോദിച്ചു.കാരണം ഈ യാത്രയുടെ
പേരിൽ എത്ര തവണ വഴക്കു കൂടിയിട്ടുണ്ട്.
പോകാറുള്ളത് അങ്ങോട്ടായിരുന്നോ...?ഞങ്ങൾക്കെല്ലാവർക്കും അതൊരു അദ്ഭുതമായി.യാശോദ ചേച്ചി തന്റെ ഭർത്താവിനോട് മനസ്സിൽ ഒരു നൂറ് തവണ
ക്ഷമ ചോദിച്ചു.കാരണം ഈ യാത്രയുടെ
പേരിൽ എത്ര തവണ വഴക്കു കൂടിയിട്ടുണ്ട്.
അക്കാലമത്രയും ഒരു കോമാളിയും,
കള്ളു കുടിയനും എല്ലാമായിരുന്ന ''നീല ചടയൻ
ഗോവിന്ദൻ'' എന്ന ഗോവിന്ദേട്ടൻ ഞങ്ങളുടെയെല്ലാം മനസ്സിൽ ആകാശത്തോളം
വളർന്നു.
കള്ളു കുടിയനും എല്ലാമായിരുന്ന ''നീല ചടയൻ
ഗോവിന്ദൻ'' എന്ന ഗോവിന്ദേട്ടൻ ഞങ്ങളുടെയെല്ലാം മനസ്സിൽ ആകാശത്തോളം
വളർന്നു.
ഇത്രയും നേരം കഥ വായിച്ച നിങ്ങളിൽ സ്വഭാവികമായും ഒരു ചോദ്യമുയർന്നിട്ടുണ്ടാവും ഈ കഥ പറയുന്ന ഞാൻ ആരാണെന്ന്....പറയാം..!
ഗീതുവിന്റെ ഭർത്താവ് രമേശനാണ് ഞാൻ.അന്നാദ്യമായിഎന്റെ ഭാര്യപിതാവിന്റെ ചിത്രം നോക്കി മനസ്സിൽ സ്നേഹത്തോടെ ഞാൻ അച്ഛാ എന്നൊന്ന് വിളിച്ചു.
അത് കേട്ടിട്ടാവണം പൂമുഖത്തെ ഫോട്ടോയിലിരിക്കുന്ന ഗോവിന്ദേട്ടൻ ഒന്ന് ചിരിച്ച പോലെ തോന്നി....!!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക